Image

"ചാര്‍ലി': ദുല്‍ക്കറിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി (തമ്പി ആന്റണി)

Published on 06 January, 2016
"ചാര്‍ലി': ദുല്‍ക്കറിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി (തമ്പി ആന്റണി)
റെസ്സായെ നോക്കി പുഞ്ചിരിച്ചുകൊണ്ട് "അമ്പിളികുന്നത്താണെന്റെ പെമ്പിള വീട്. അവിടെച്ചെന്നാല്‍ കാപ്പി കിട്ടും കട്ടന്‍ കാപ്പി'. എന്ന് ഒരു കവിതപോലെ അനായാസ്സമായി പാടി അഭിനയക്കുന്ന ദുല്‍ക്കര്‍ തന്നയാണ് ഹൈലൈറ്റ്.

സ്വന്തം പിതാവുള്‍പ്പെടെ പല സീനിയര്‍ നടന്മമാരേയും അതിശയിപ്പിക്കുന്ന ഫ്‌ളെക്‌സിബിലിറ്റി തനിക്കും ഉണ്ടെന്ന് ദുല്‍ക്കാര്‍ ഈ ചിത്രത്തിലൂടെ അടിവരിയിട്ടുറപ്പിക്കുന്നു. കൂടാതെ "ചുന്ദരിപെണ്ണേ കണ്ടോടി പെണ്ണേ ..' എന്ന ഗാനവും മനോഹരമായി ആലപിക്കുന്നുണ്ട് . എന്നു നിന്റെ മൊയിതീനു ശേഷം പാര്‍വതിയുടെ റ്റെസ്സാ എന്ന കഥാപാത്രം തന്റെ നിശബ്ദഭാവങ്ങളിലൂടെ വീണ്ടും നമ്മെ അതിശയിപ്പിക്കുന്നു. വെറും രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഉണ്ണി ആറിന്റെ തിരക്കഥ സഞ്ചരിക്കുന്നതെങ്കിലും ഓരോ ചെറിയ കഥാപത്രങ്ങല്‍ക്കുപോലും അതിന്റേതായ വ്യക്തിത്വവും പ്രാധാന്ന്യവുമുണ്ട് . അതുകൊണ്ടുമാത്രമാണ് നെടുമുടി വേണുവിന്റെ ബാച്ചിലര്‍ അച്ചായനും കൊച്ചു ത്രേസ്സ്യായും പോലും തീയറ്റര്‍ വിട്ടാലം നമ്മുടെയൊക്കെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് .

അതുപോലെതന്നെയാണ് രഞ്ജിത്തിന്റെയും ജോയ് മാത്യുവിന്റെയും റ്റെസ്സായുടെ പ്രിയ കൂട്ടുകാരിയുടെയും ടോവിണോ തോസിന്റെയും കഥാപാത്രങ്ങളും. സംവിധായകാന്‍ മാര്‍ട്ടിന്‍ പ്രാക്കാട്ടിന് വെറും കച്ചവട സിനിമാകള്‍ക്കപ്പുറത്ത് പത്തര മാറ്റുള്ള മറ്റൊരു സിനിമയുടെ തലമുണ്ടെന്നുള്ളതിന്റെ ഒരു സൂചനകൂടിയാണ് ചാര്‍ളി. അത്രക്കും സൂഷ്മതയോടെയാണ് അദ്ദേഹം തന്റെ ജോലി നിര്‍വഹിച്ചിരിക്കുന്നത്. ഇനിയിപ്പം ഞാനായിട്ട് ജോമോണ്‍ ടി ജോണിന്റെ ക്യാമറാ ഫ്രെയിമുകള്‍ അതിമനോഹരം എന്ന് എടുത്തുപറഞ്ഞാല്‍ യേശുദാസിന്റെ പാട്ട് ശ്രുതി മധുരം എന്ന് ഒന്നുകൂടി പറയുന്നതിനു തുല്യമാകും. തട്ടത്തില്‍ മറയത്തുതൊട്ട് നമ്മള്‍ക്കെല്ലാ അറിയാവുന്ന കാര്യമാണല്ലോ . എന്നാലും കുട്ടിക്കാനത്തിന്റെ പ്രകൃതി ഇത്ര മനോഹരമായി ഒരു സിനിമയിലും കണ്ടിട്ടില്ല എന്ന സത്യം പറയാതിരിക്കാന്‍ കഴിയുന്നില്ല. മാര്‍ട്ടിന്‍ പ്രാക്കട്ട് ആന്‍ഡ്­ ടീമിന് തൊപ്പിയില്‍ ഒരുപിടി തൂവല്‍ കൂടി ഇരിക്കട്ടെ.

ദുല്‍ക്കര്‍ ഫാന്‍സിനു വേണ്ടി മാത്രമുള്ള ചില അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഒരു ഈ ചിത്രം ഒരുപക്ഷെ മലയാളത്തിലെ ഈറ്റവും നല്ല സിനിമകളുടെ ഇടയില്‍തന്നെ സ്ഥാനം പിടിക്കുമായിരുന്നു. പക്ഷെ നമ്മളൊക്കെ കണ്ടു പരിചയിച്ച പാട്ടും സ്ലോ മോഷനും ഒരു ഫൈറ്റും ഒക്കെ ഇല്ലാതെ എന്തോന്ന് സിനിമ. ഇനി നിങ്ങള്‍ തീരുനാനിക്കുക. എന്തായാലും ഒന്ന് കാണാന്‍ തോന്നുന്ന സിനിമതന്നെയാണ് നമ്മുടെ ചര്‍ളി.
"ചാര്‍ലി': ദുല്‍ക്കറിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി (തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക