Image

ധനുഷിന്റെ 'റെയിലി'ല്‍ കീര്‍ത്തി സുരേഷ്

പി.പി.ചെറിയാന്‍ Published on 07 January, 2016
 ധനുഷിന്റെ 'റെയിലി'ല്‍ കീര്‍ത്തി സുരേഷ്
   ധനുഷും കീര്‍ത്തിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'റെയില്‍.' തുരന്തോ എക്‌സ്പ്രസിലെ യാത്ര പശ്ചാത്തലമാക്കി പ്രഭു സോളമന്‍ ഒരുക്കുന്ന ചിത്രത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനായാണ് ധനുഷ് അഭിനയിക്കുന്നത്. 

ഹാരിഷ് ഉത്തമനാണ് മറ്റൊരു താരം. മൈന, കുംകി, കായല്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് പ്രഭു സോളമന്‍. ഡി.ഇമ്മനാണ് സംഗീതം. 

ഈ സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ ധനുഷ് മാത്രമായിരുന്നു മനസിലെന്ന് സംവിധായകന്‍ പ്രഭു പറയുന്നു. ധനുഷിനോട് ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തിരക്കഥ പോലും മുഴുവന്‍ പറഞ്ഞില്ല. ചെറിയൊരു പളോട്ട്  മാത്രം കേട്ടതോടെ ഈ സിനിമയില്‍ അഭിനയിക്കാന്‍ ധനു,ഷ് സമ്മതിക്കുകയായിരുന്നു. 

മലയാള സിനിമാ നിര്‍മാതാവായ സുരേഷ് കുമാറിന്റെയും നടി മേനകയുടേയും മകളാണ് കീര്‍ത്തി. ബാലതാരമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛനെയാണെനിക്കിഷ്ടം, പൈലറ്റ്‌സ്, കുബേരന്‍ എന്നിവയായിരുന്നു കീര്‍ത്തിയുടെ ആദ്യകാല ചിത്രങ്ങള്‍. ഫാസില്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി യായിരുന്നു ബ്രേക്കായ ചിത്രം. രജനി മുരുഗന്‍, പാമ്പു സട്ടൈ, എന്നിവയാണ് കീര്‍ത്തിയുടെ പുറത്തിറങ്ങാനുള്ള തമിഴ് ചിത്രങ്ങള്‍. 

ദുരൈ സെന്തിലിന്റെ കോഡിയാണ് ധനുഷിന്റെ അടുത്ത ചിത്രം. ഈയിടെ പുറത്തിറങ്ങിയ തങ്കമകന്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

 ധനുഷിന്റെ 'റെയിലി'ല്‍ കീര്‍ത്തി സുരേഷ് ധനുഷിന്റെ 'റെയിലി'ല്‍ കീര്‍ത്തി സുരേഷ് ധനുഷിന്റെ 'റെയിലി'ല്‍ കീര്‍ത്തി സുരേഷ് ധനുഷിന്റെ 'റെയിലി'ല്‍ കീര്‍ത്തി സുരേഷ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക