Image

യു.ഡി.എഫ്. പിന്തുണ ഗണേഷിനെന്ന വാദം തള്ളി പിള്ള

Published on 21 January, 2012
യു.ഡി.എഫ്. പിന്തുണ ഗണേഷിനെന്ന വാദം തള്ളി പിള്ള
തിരുവനന്തപുരം: പാര്‍ട്ടിയ്ക്കുള്ളില്‍ വിമര്‍ശനം നേരിടുമ്പോഴും യു.ഡി.എഫ്. പിന്തുണ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനാണെന്ന വാര്‍ത്തകള്‍ക്കെതിരെ ആര്‍.ബാലകൃഷ്ണപിള്ള രംഗത്ത്. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത ആള്‍ക്ക് എങ്ങനെയാണ് മുന്നണിയുടെ പിന്തുണയുണ്ടാകുക എന്ന് പിള്ള ചോദിച്ചു. അടിസ്ഥാനമില്ലാത്ത വാദമാണതെന്നും പാര്‍ട്ടിയാണ് നേതാക്കളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറിനിന്നാലും യു.ഡി.എഫും മന്ത്രിസഭയും ഗണേഷിനെ പിന്തുണയ്ക്കുമെന്ന് പറയുന്നത് മഠയത്തരമാണെന്നും അങ്ങനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബാലകൃഷ്ണപിള്ള ഒരു സ്വകാര്യചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം മന്ത്രി ഗണേഷ്‌കുമാറിന് അഭിവാദ്യമര്‍പ്പിച്ച് കൊല്ലം നഗരത്തില്‍ പലയിടത്തും ഫ്ലക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ന്നിട്ടുണ്ട്. ജനകീയ പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകളും ബോര്‍ഡുകളുമുള്ളത്. 'അഴിമതിയുടെ കറപുരളാത്ത കൈകള്‍ കേരളത്തെ നയിക്കട്ടെ', 'കെ.ബി. ഗണേഷ്‌കുമാറിന് അഭിവാദ്യങ്ങള്‍' തുടങ്ങിയ വാചകങ്ങളാണ് ബോര്‍ഡുകളിലും പോസ്റ്ററുകളിലും ഉള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക