Image

പൃഥ്വിരാജും ആര്‍.എസ് വിമലും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു

Published on 06 January, 2016
പൃഥ്വിരാജും ആര്‍.എസ് വിമലും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു
' എന്ന് നിന്റെ മൊയ്തീന്‍ ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജും സംവിധായകന്‍ ആര്‍.എസ്് വിമലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ചരിത്രപ്രാധാന്യമുള്ള ചിത്രം മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മഹാഭാരതത്തിലെ കര്‍ണന്‍ എന്ന കഥാപാത്രത്തെ കുറിച്ചാകും ചിത്രം പറയുക എന്നാണ് വാര്‍ത്തകള്‍.

45 കോടി മുതല്‍ മുടക്കുള്ള ചിത്രം ദുബായിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്. ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളിലാകും ചിത്രത്തിന്റെ ലൊക്കേഷന്‍. ഇതിനായി വിമല്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സിനിമയ്ക്ക് കര്‍ണന്‍ എന്നു പേരിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഈ മാസം 15ന് ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പൃഥ്വിരാജിനെ കൂടാതെ തമിഴില്‍ നിന്നും പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ നായികയായി സായി പല്ലവി എത്തുന്ന വാര്‍ത്ത സംവിധായകന്‍ നിഷേധിച്ചു. 
പൃഥ്വിരാജും ആര്‍.എസ് വിമലും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക