Image

അഗാപ്പെ മൂവ്‌മെന്റ് ബെറ്റര്‍ ഫാമിലി പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

Published on 21 January, 2012
അഗാപ്പെ മൂവ്‌മെന്റ് ബെറ്റര്‍ ഫാമിലി പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: ചിക്കാഗോയിലെ ക്‌നാനായ കാത്തലിക് ഇടവകകളായ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരീസ് ഇടവകകളുടെ സാമൂഹ്യ സേവന വിഭാഗമായ അഗാപ്പെ മൂവ്‌മെന്റ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൈസൈറ്റി (കെ.എസ്.എസ്.എസ്.) വഴി കിടങ്ങൂര്‍, കൈപ്പുഴ മേഖലകള്‍ കേന്ദ്രമാക്കി നടപ്പിലാക്കുന്ന ബെറ്റര്‍ ഫാമിലി പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 27 ന് നടത്തപ്പെടുന്നതാണെന്ന് മോണ്‍. എബ്രഹാം മുത്തോലത്ത് അറിയിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടാണ് ഈ പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.

മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളായ പട്ടിണി, കടബാദ്ധ്യത, അനാരോഗ്യം, അധാര്‍മ്മികത എന്നിവയില്‍ മദ്യപാനിയേ ബോധവല്‍ക്കരിക്കുക ഇവയൊക്കെ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. മദ്യവിമുക്ത ബോധവല്‍ക്കരണം, മദ്യവിമുക്ത ചികിത്സ, ക്രമീകരണം, കൗണ്‍സിലിംഗ്, സപ്പോര്‍ട്ട് ഗ്രൂപ്പ് എന്നിവയും ഈ പദ്ധതിയുടെ ഭാഗമായിരിക്കുമെന്ന് മോണ്‍. എബ്രഹാം മുത്തോലത്ത് അറിയിച്ചു. മൂന്നുവര്‍ഷത്തേക്കാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട് : ജോര്‍ജ് തോട്ടപ്പുറം
അഗാപ്പെ മൂവ്‌മെന്റ് ബെറ്റര്‍ ഫാമിലി പദ്ധതി ഉദ്ഘാടനം ചെയ്യുന്നുഅഗാപ്പെ മൂവ്‌മെന്റ് ബെറ്റര്‍ ഫാമിലി പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക