Image

ആദ്യദിന കളക്ഷന്‍ : മുന്നില്‍ ലോഹം തന്നെ

ആശ എസ് പണിക്കര്‍ Published on 05 January, 2016
 ആദ്യദിന കളക്ഷന്‍ : മുന്നില്‍ ലോഹം തന്നെ
   ആദ്യ ദിന കളക്ഷന്റെ കാര്യത്തില്‍ ആരാണു മുന്നില്‍ ? ലോഹമോ? അതോ ചാര്‍ലിയോ? കഴിഞ്ഞ കുറേ ദിവസങ്ങളായി സിനമാ ഇന്‍ഡസ്ട്രയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചര്‍ച്ചയാണിത്. ചിലര്‍ കണക്കു നിരത്തി ലോഹമാണെന്ന് ഉറപ്പിച്ചു പറയുന്നു. 

ഒരു ചിത്രത്തിന്റെ മൊത്തം കളക്ഷനെ കുറിച്ച് ആധികാരികമായി പറയാന്‍ നിര്‍മാതാവിന് കഴിയില്ല. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ പറയുന്നതാണ് കണക്ക്. 114 തിയേറ്ററുകളിലാണ് ചാര്‍ലി പ്രദര്‍ശനത്തിനെത്തിയത്. രണ്ടു കോടി രൂപക്കടുത്തായിരുന്നു കളക്ഷന്‍. ദുല്‍ഖറിനെ പോലെ ഒരു പുതുഖ നടനെ സംബന്ധിച്ച് അതൊരു വലിയ നേട്ടം തന്നെയാണ്. 

ഇനി ലോഹത്തിന്റെ കാര്യമെടുത്താല്‍ 141 തിയേറ്ററുകളിലാണ് ലോഹം റിലീസ് ചെയ്തത്. 2.19 കോടിയാണ് ചിത്രത്തിന്റെ ആദ്യ കളക്ഷന്‍ എന്നു വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും 2.54 കോടി രൂപയാണ് ചിത്രത്തിനു ലഭിച്ചതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോടടുത്ത വൃത്തങ്ങള്‍  പറയുന്നു. 

ദുല്‍ഖറിന്റെ 15-ാമത് ചിത്രമാണ് ചാര്‍ലി. ലോഹം 141 തിയേറ്ററുകളില്‍ റിലീസ് ചെയ്‌തെങ്കില്‍ ചാര്‍ലി റിലീസ് ചെയ്തത് 114 കേന്ദ്രങ്ങളില്‍ മാത്രം. അങ്ങനെ നോക്കുമ്പോള്‍ ചാര്‍ലി കൈവരിച്ചത് ഒരു വലിയ നേട്ടം തന്നെയാണ്. പക്ഷേ കളക്ഷനില്‍ മുന്നേറിയത് ലോഹം തന്നെ.

 ആദ്യദിന കളക്ഷന്‍ : മുന്നില്‍ ലോഹം തന്നെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക