Image

റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Published on 21 January, 2012
റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍: ട്രെയിന്‍ യാത്രക്കാരന്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണപുരം പാന്തോട്ടത്തെ മണാട്ട് പ്രേമന്‍(60) ആണ് മരിച്ചത്. രാവിലെ 7.30ഓടെ കണ്ണൂരിലെത്തിയ ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസില്‍ നിന്ന് റെയില്‍വേ സ്റ്റേഷനില്‍ ചായ കഴിക്കാന്‍ ഇറങ്ങിയതായിരുന്നു പ്രേമന്‍. മൂന്നാം പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ ഇയാളെ റെയില്‍വേ പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പന്തല്‍ തൊഴിലാളിയായ ഇദ്ദേഹം കണ്ണപുരത്ത് നിന്ന് തലശേരിയിലേയ്ക്ക് പോവുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക