Image

കിങ് ലയറില്‍ ദിലീപിനൊപ്പം ബോളിവുഡ് താരവും

Published on 05 January, 2016
കിങ് ലയറില്‍ ദിലീപിനൊപ്പം ബോളിവുഡ് താരവും


ഇടവേളയ്ക്ക് സിദ്ദിഖും ലാലും ഒന്നിക്കുന്ന ചിത്രമാണ് കിങ് ലയര്‍. ദിലീപും പ്രേമം നായിക മഡോണ സെബാസ്റ്റിയനും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

എന്നാല്‍ ചിത്രത്തില്‍ മഡോണയ്‌ക്കൊപ്പം ഒരു ബോളിവുഡ് താരം കൂടി അഭിനയിക്കുന്നുണ്ടത്രേ. അത് മറ്റാരുമല്ല, ബോളിവുഡ് താരറാണി നടാഷ സൂരിയാണ്. ചിത്രത്തില്‍ ഒരു ഗ്ലാമര്‍ വേഷം തന്നെയാണ് നടാഷ കൈകാര്യം ചെയ്യുന്നത്.

ഇനിയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കാനാണ് തനിയ്ക്ക് താലപര്യം. ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് തെറ്റല്ലെന്നുമാണ് നടാഷയ്ക്ക് പറയാനുള്ളത്. മലായള സിനിമകള്‍ താന്‍ കാണാറുണ്ട്, ആറാം തമ്പുരാനിലെ ചുമ്മ എന്ന വാക്ക് ഭയങ്കര ഇഷ്ടമാണെന്നും നടാഷ പറയുന്നു.

കൂടാതെ ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് തനിയ്ക്ക് സന്തോഷമുണ്ട്, ദിലീപിന്റെ മായമോഹനിയൊക്കെ താന്‍ നേരത്തെ കണ്ടിരുന്നു. ദിലീപിന്റെ അഭിനയം ഏറെ ഇഷ്ടപ്പെട്ടുവെന്നും നടാഷ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക