Image

ഐവി ശശിയുടെ അടുത്ത ചിത്രത്തില്‍ ഞാനുമുണ്ട്; മോഹന്‍ലാല്‍

Published on 05 January, 2016
ഐവി ശശിയുടെ അടുത്ത ചിത്രത്തില്‍ ഞാനുമുണ്ട്; മോഹന്‍ലാല്‍

ഐവി ശശിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയാണ്. ഇന്നും ആ കഥപാത്രം പ്രേക്ഷകരില്‍ ജീവിക്കുന്നുണ്ട്. അത്രമാത്രം ആ സിനിമയെയും കഥപാത്രത്തെയും പ്രേക്ഷകര്‍ സ്‌നേഹിക്കുന്നുണ്ട്. ഇത് എന്തായാലും നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐവി ശശിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ഇരുവരും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, പിന്നീട് അതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു. ഞാനും ശശിയേട്ടനും ഇരുപത്തിയെട്ടോളം ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഞങ്ങള്‍ ഒന്നിക്കുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങിലാണ് മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഇരുവരും ഒന്നിക്കുന്നത് സംബന്ധിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലും വൈറലാകുന്നുണ്ട്.

2000ത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധയാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവര്‍ത്തിച്ച ചിത്രം. ചിത്രം വലിയ പരാജയമാണ് നേരിട്ടത്.മോഹന്‍ലാലും ഐവി ശശിയും 28 ഓളം ചിത്രങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ദേവാസുരം സൂപ്പര്‍ഹിറ്റായി മാറുകെയും ചെയ്തു. അഹിംസ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മോഹന്‍ലാലും ഐവി ശശിയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക