Image

രഞ്ജിത്തിനെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.

Published on 05 January, 2016
രഞ്ജിത്തിനെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.
കൊച്ചി: സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്തിനെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.

സിനിമാ മേഖലയിലെ നിത്യ കൂലിക്കാരുടെ വേതനവര്‍ധനവിനെ ചൊല്ലി ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിനിമാ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിന് വിരുദ്ധമായി രഞ്ജിത്തിന്റെ നിര്‍മാണ കമ്പനിയായ ക്യാപിറ്റോള്‍ സിനിമാ ഷൂട്ടിങ് തുടങ്ങിയ സാഹചര്യത്തിലാണ് നടപടി.

ഫെഫ്കയുടെ കൂലി വര്‍ധന നടപ്പാക്കിയാണ് രഞ്ജിത്തിന്റെ പുതിയ സിനിമ ലീലയുടെ ഷൂട്ടിങ് കോഴിക്കോട് പുരോഗമിക്കുന്നത്. അസോസിയേഷന്‍ അംഗം എന്ന നിലയില്‍ അച്ചടക്കലംഘനം നടത്തിയതിനാണ് പുറത്താക്കിയതെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക