ഹൂസ്റ്റണ്‍: വിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയ പള്ളിയിലെ ഈ വര്‍ഷത്തെ പെരുന്നാള്‍ ജനുവരി 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവകയുടെ സ്ഥാപക പിതാവും മുന്‍ വികാരിയുമായ റവ.ഫാ.ജേക്ക് കുര്യന്, റവ.ഫാ.എം.റ്റി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു.
സ്തേഫാനോസ് സഹദായുടെ രക്തസാക്ഷിദിനമായ ജനുവരി 8ന് വെള്ളിയാഴ്ച രാവിലെ 8.30 ന് റവ.ഫാ.മാത്തുക്കുട്ടി വര്‍ഗീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നതാകുന്നു.
ജനുവരി 9 ന് ശനിയാഴ്ച വൈകീട്ട് 5.30ന്, റവ.ഫാ.മാത്തുക്കുട്ടി വര്‍ഗീസിന്റെ കാര്‍മ്മികത്വത്തില്‍ സന്ധ്യാ നമസ്കാരവും അനുഗ്രഹ പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ജയാ-ജോര്‍ജ്ജ്, മേരിക്കുട്ടി കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സ്ത്രീസമാജം തയ്യാറാക്കുന്ന സ്നേഹ വിരുന്ന് ഉണ്ടായിരിക്കുമെന്ന് ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജോണ്‍ വിഴാലില്‍, രാജു ചെറിയാന്, അന്നമ്മ ശാമുവേല്‍ എന്നിവര്‍ അറിയിച്ചിട്ടുള്ളതാകുന്നു.
ജനുവരി 10ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാതനമസ്കാരവും, ഒതറ ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും ന്യൂയോര്‍ക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ അസിസ്റ്റന്റ് വികാരി റവ.ഫാ.അജു ഫിലിപ്പ് മാത്യൂസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും ആശിര്‍വാദവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്നു നടക്കുന്ന നേര്ച്ച് വിളമ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഫുഡ് കോര്‍ഡിനേറ്റര്‍ കെ.വി.വര്‍ഗ്ഗീസ് അറിയിച്ചിട്ടുള്ളതാകുന്നു.
പെരുന്നാള്‍ ശുശ്രൂഷാ കര്‍മ്മങ്ങളില്‍ സഹായിക്കുന്നതിനായി ഇടവക അസി.സെക്രട്ടറി സുനില്‍ ശാമുവേല്‍, ജയ്സണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 20-ഓളം ശുശ്രൂഷകര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി കമ്മിറ്റി അംഗം ജയ്സണ്‍ വര്‍ഗീസ് അറിയിച്ചിട്ടുള്ളതാകുന്നു.
ശുശ്രൂഷകളിലുടനീളം ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ ആലപിക്കുന്നതിനായി അഭിലാഷ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇടവക ഗായകസംഘം പ്രാക്ടീസ് നടത്തി വരുന്നതായി കമ്മിറ്റി അംഗവും ഗായികയുമായ ലതാ വര്‍ഗ്ഗീസ് അറിയിച്ചിട്ടുള്ളതാകുന്നു.
ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള സ്തേഫാനോസ് സഹദാ വിശ്വാസികള്‍ എല്ലാവരും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ.ഫാ.ജേക്ക് കുര്യന്, ട്രസ്റ്റി ഫിലിപ്പ് ഫിലിപ്പോസ്, അസി.ട്രസ്റ്റി പോള്‍ മത്തായി എന്നിവര്‍ നേതൃത്വം നല്കുന്ന മാനേജിംഗ് കമ്മിറ്റി താത്പര്യപ്പെടുന്നു.
സെക്രട്ടറി ഷാജി പുളിമൂട്ടില്‍ അറിയിച്ചതാണീ വാര്‍ത്ത.
വാര്‍ത്ത : ജീമോന്‍ റാന്നി