Image

റഷ്യന്‍ പൈലറ്റ് യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചു

Published on 21 January, 2012
റഷ്യന്‍ പൈലറ്റ് യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചു
മോസ്‌കോ: റഷ്യന്‍ പൈലറ്റ് വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. സെര്‍ജി ഗോലേവ്(44) ആണ് മരിച്ചത്. കോക്ക്പിറ്റില്‍ വെച്ചാണ് സെര്‍ജിയ്ക്ക് ഹൃദയാഘാതമുണ്ടായത്. രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. യാത്രക്കാര്‍ക്കിടയില്‍ ഹൃദ്‌രോഗ വിദഗ്ധനുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനും സെര്‍ജിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ബാങ്കോക്കില്‍ നിന്ന് സൈബീരിയയിലെ നോവോസിബ്രിസ്‌കിലേയ്ക്ക് പോവുകയായിരുന്ന ബോയിങ് 757 വിമാനത്തിന്റെ പൈലറ്റായിരുന്നു സെര്‍ജി ഗോലേവ്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്നാല്‍ ചില മാധ്യമങ്ങള്‍ വിമാനം മോസ്‌കോയിലേയ്ക്ക് പോകുംവഴി നോവോസിബ്രിസ്‌കില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നുവെന്നും സെര്‍ജി ഗോലേവ് പൈലറ്റാണെങ്കിലും ഒരു യാത്രക്കാരനായാണ് വിമാനത്തില്‍ സഞ്ചരിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക