Image

മ­ല­മു­ക­ളില്‍ ഇ­നി­യു­ള്ള നാ­ളുകള്‍

അനില്‍ പെണ്ണു­ക്കര Published on 04 January, 2016
മ­ല­മു­ക­ളില്‍ ഇ­നി­യു­ള്ള നാ­ളുകള്‍
മ­ല­മു­ക­ളില്‍ ഇ­നി­യു­ള്ള നാ­ളുകള്‍ "നേ­ത്ര' ­യു­ടെ സുരക്ഷാക­ണ്ണുകള്‍. ശ­ബ­രി­മ­ലയിലെ സു­ര­ക്ഷാ­ക്ര­മീ­ക­ര­ണ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി ജാര്‍­ഖ­ണ്ഡില്‍ നിന്നും എ­ത്തി­ച്ച "നേ­ത്ര' യു.എ.­വി (അണ്‍മാന്‍ഡ് ഏരി­യല്‍ വെഹി­ക്കിള്‍) ശ­ബ­രി­മ­ല­യു­ടെ മു­ക­ളില്‍ പരീ­ക്ഷണപ്പ­റ­ക്കല്‍ ന­ട­ത്തി. 200 മീ­റ്റര്‍ ഉ­യ­ര­ത്തില്‍ നിന്നും വ്യ­ക്തമാ­യ ചി­ത്ര­ങ്ങള്‍ അ­യ­ക്കു­ന്ന­തി­ന് ക­ഴി­യു­ന്ന 2 എ­ച്ച്്.ഡി ക്യാ­മ­റ­യാ­ണ് ഇ­തില്‍ ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്ന­ത്.

തേ­നീ­ച്ച­യു­ടെ മു­രള്‍­ച്ചപോലുള്ള നേരിയ ശബ്ദം മാ­ത്ര­മു­ള്ള യ­ന്ത്ര­ത്തി­ലൂ­ടെ ഒ­രു കി­ലോ­മീ­റ്റര്‍ ചു­റ്റ­ള­വി­ലെ ദ്യ­ശ്യ­ങ്ങള്‍ പ­തി­യു­ന്ന രീ­തി­യിലാ­ണ് ഇതിന്റെ സാ­ങ്കേതി­ക വി­ദ്യ. മാ­വോ­യി­സ്­റ്റ് വ­ന­മേ­ഖ­ല­യ്­ക്കാ­യി പ്ര­ത്യേ­കം ത­യ്യാ­റാക്കി­യ ‘നേ­ത്ര’ ബോം­ബെ ഐ.ഐ.ടി വി­ദ്യാര്‍­ത്ഥി­ക­ളാണ്് രൂ­പ­കല്‍­പ്പ­ന ചെ­യ്­തി­രി­ക്കു­ന്ന­ത്. 35 ല­ക്ഷം രൂ­പ­യാ­ണ് ഇ­തി­ന്റെ നിര്‍മ്മാ­ണ ചി­ല­വ്.

സി.ആര്‍.പി.എഫില്‍ ആകെ 15 യു.എ.വി "നേ­ത്ര' ­യാ­ണു­ള്ള­ത്. നേ­ത്ര­യു­ടെ ഉ­പ­യോ­ഗ­ത്തില്‍ പ്ര­ത്യേ­ക പ­രി­ശീല­നം നേടി­യ സിആര്‍പി­എഫ് കമാന്‍ഡോ വിഭാ­ഗ­മായ "കോബ്ര'യിലെ ഉദേ­്യാ­ഗ­സ്ഥ­രാണ് സന്നി­ധാ­നത്ത് ഇതിനെ നിയ­ന്ത്രി­ക്കു­ന്ന­ത്. ഡെ­പ്യൂ­ട്ടി ക­മാന്‍ഡന്റ് മ­ധു ജി. നാ­യ­രാ­ണ് ശ­ബ­രി­മ­ല­യി­ല്‍ ആര്‍.­എ.­എ­ഫിന്റെ ചുമ­തല വഹി­ക്കു­ന്ന­ത്. ശബരിമ­ല­യില്‍ നേ­ത്ര­യുടെ ആ­ദ്യ പ­റ­ക്ക­ലിന് സാക്ഷി­യാ­വാന്‍ സ­ന്നി­ധാനം സ്‌­പെഷല്‍ ഓ­ഫീ­സര്‍ അ­രുള്‍ ആര്‍.ബി. കൃ­ഷ്­ണ, മ­റ്റു ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥര്‍ എ­ന്നി­വര്‍ സ­ന്നി­ഹി­ത­രായിരുന്നു.
മ­ല­മു­ക­ളില്‍ ഇ­നി­യു­ള്ള നാ­ളുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക