Image

മോഹന്‍ലാലും ഫഹദ് ഫാസിലും തെലുങ്ക് ചിത്രത്തില്‍

Published on 04 January, 2016
മോഹന്‍ലാലും ഫഹദ് ഫാസിലും തെലുങ്ക് ചിത്രത്തില്‍
മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലും യുവസൂപ്പര്‍ താരം ഫഹദ് ഫാസിലും തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍.ടി.ആര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കോര്‍ട്ടാല ശിവ സംവിധാനം ചെയ്യുന്ന "ജനത ഗാരേജ്' എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുക ഇവരായിരിക്കും.

ജൂനിയര്‍ എന്‍.ടി.ആറിന്റെ അച്ഛന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ "ജനത ഗാരേജി'ല്‍ എത്തുക. മുമ്പ് തമിഴ് ചിത്രം ജില്ലയില്‍ ഇളയ ദളപതി വിജയ്യുടെ അച്ഛനായെത്തി ലാല്‍ തമിഴകത്തിന്റെ കൈയ്യടി നേടിയിരുന്നു.
ജനതാ ഗാരേജില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നായികയാകാന്‍ നിത്യാ മേനോനെ സമീപിച്ചതായാണ് വിവരം. എന്നാല്‍ നിത്യയില്‍ നിന്നും ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. 2016 ഫെബ്രുവരിയിലാകും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. ആഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

മോഹന്‍ലാല്‍ നിലവില്‍ മറ്റൊരു തെലുങ്ക് ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. ചന്ദ്രശേഖര്‍ ലെയട്ടിയുടെ മലയാളത്തിലും തെലുങ്കിലും നിര്‍മിക്കുന്ന "മാനമാന്ത'യെന്ന ചിത്രത്തിലാണ് ലാല്‍ എത്തുക.
മോഹന്‍ലാലും ഫഹദ് ഫാസിലും തെലുങ്ക് ചിത്രത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക