Image

ഡാലസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഭക്തി നിര്‍ഭരമായി

സന്തോഷ് പിളള Published on 04 January, 2016
ഡാലസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഭക്തി നിര്‍ഭരമായി
ഡാലസ് വൃശ്ചികമാസം ഒന്നു മുതല്‍ ആരംഭിച്ച മണ്ഡലകാല പൂജകള്‍ക്ക് വിരാമം കുറിച്ചു കൊണ്ടുളള മഹാമണ്ഡല പൂജ ശ്രീധര്‍മ്മ ശാസ്താവിന്റെ സന്നിധിയില്‍ നടന്നു. 
ക്ഷേത്രത്തിന്റെ സ്പിരിച്വല്‍ ഹാളില്‍ വച്ച് ഗുരുസ്വാമിമാരായ ഗോപാലപിളള, സോമന്‍ നായര്‍, ഉണ്ണിനായര്‍ എന്നിവര്‍ ചേര്‍ന്ന് ഇരുമുടികള്‍ നിറച്ചു കെട്ടി.
 വ്രതശുദ്ധിയോട്, മുദ്രമാല അണിഞ്ഞ അയ്യപ്പന്മാരും മാളികപ്പുറങ്ങളും ഇരുമുടി കെട്ടുകളും ശിരസ്സിലേറി നടത്തിയശരണ ഘോഷയാത്ര, ശബരിമലയിലേക്കുളള കാനനയാത്രയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
സന്നിധാനത്തില്‍ ഇരുമുടിക്കെട്ടുകള്‍ ഇറക്കി വച്ചതിനുശേഷം ക്ഷേത്ര മേല്‍ ശാന്തിമാരായ വിനയന്‍ നീലമനയും മാധവന്‍ നമ്പൂതിരിയും പൂജകള്‍ നിര്‍വഹിച്ചു. 
ശ്രീധര്‍മ്മശാസ്താവിന്റെ കമനീയ വിഗ്രഹത്തില്‍ വിവിധ കലശങ്ങള്‍ ആടുന്നത് അയ്യപ്പ ഭക്തര്‍ കണ്‍കുളിര്‍ക്കെ ദര്‍ശിച്ചു ശരണം വിളികള്‍ കൊണ്ടും അയ്യപ്പ ഭജനകള്‍ കൊണ്ടും ക്ഷേത്രം നിറഞ്ഞു കവിഞ്ഞ ഭക്ത ജനങ്ങള്‍, ഭക്തി സാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു. 
തിരുവാഭരണം അണിഞ്ഞ് അതിബൃഹ്ത്തായ അലങ്കാരങ്ങളാല്‍ പ്രശോഭിച്ച മണികണ്ഠ സ്വാമിയുടെ അനുഗ്രാശിസുകള്‍ എല്ലാവരും ഏറ്റുവാങ്ങി. ജനുവരി 14 ന് നടക്കുന്ന മകരവിളക്കോടെ ഈ വര്‍ഷത്തെ അയപ്പ പ്രത്യേക പൂജകള്‍ സമാപിക്കുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് ഗോപാല പിളളയും ട്രസ്റ്റി ചെയര്‍മാന്‍ ഹരിപിളളയും അറിയിച്ചു.
ഡാലസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഭക്തി നിര്‍ഭരമായിഡാലസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഭക്തി നിര്‍ഭരമായിഡാലസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഭക്തി നിര്‍ഭരമായിഡാലസിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മഹാമണ്ഡല പൂജ ഭക്തി നിര്‍ഭരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക