Image

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍: ശ്രീകുമാര്‍ ഉണ്ണിത്താനെയും ടെറന്‍സന്‍ തോമസിനെയും വീണ്ടും തിരഞ്ഞെടുത്തു

Published on 03 January, 2016
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍: ശ്രീകുമാര്‍ ഉണ്ണിത്താനെയും  ടെറന്‍സന്‍ തോമസിനെയും വീണ്ടും തിരഞ്ഞെടുത്തു
ന്യു യോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍ പ്രസിഡണ്ടായി ശ്രീകുമാര്‍ ഉണ്ണിത്താനെയും സെക്രട്ടറിയായി ടെറന്‍സന്‍ തോമസിനെയും വീണ്ടും തിരഞ്ഞെടുത്തു.
നിലവിലുള്ള കമ്മിറ്റി ഒരു വര്‍ഷം കൂടി തുടരാനാണു ജനറല്‍ ബോഡി തീരുമാനിച്ചത്.

വൈസ് പ്രസിഡന്റ്: തോമസ് കോശി; ട്രഷറര്‍: കെ.കെ. ജോണ്‍സണ്‍; ജോ. സെക്രട്ടടറി: ആന്റോ വര്‍ക്കി.
കമ്മിറ്റി അംഗങ്ങള്‍: കൊച്ചുമ്മന്‍ ടി. ജേക്കബ്, എം.വി കുര്യന്‍, ജോണ്‍ തോമസ്, രത്‌നമ്മ രാജന്‍, ഷൈനി ഷാജന്‍, ലിജോ ജോണ്‍, കെ.ജെ. ഗ്രിഗറി, ജെ. മാത്യുസ്, വിപിന്‍ ദിവാകരന്‍, ഗണേശ് നായര്‍, ജോയ് ഇട്ടന്‍, സുരേന്ദ്രന്‍ നായര്‍, രാജ് തോമസ്, ജോണ്‍ മാത്യു (ബോബി) കെ.ജി. ജനാര്‍ദ്ദനന്‍.
ട്രസ്റ്റി ബോര്‍ഡിലേക്കു പുതുതായി ചാക്കോ  പി ജോര്‍ജിനെ (അനി) തെരെഞ്ഞെടുത്തൂ. നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: ഡോ. ഫിലിപ്പ് ജോര്‍ജ്, ജോണ്‍ വി വര്‍ഗീസ്, രാജന്‍ ടി. ജേക്കബ്, എം. വി. ചാക്കൊ.

അസോസിയേഷന്‍ നാല്‍പ്പത് വര്‍ഷം പിന്നിടുന്ന ചരിത്ര മുഹുര്‍ത്തത്തിലാണ് വീണ്ടും സ്ഥാനലബ്ധി. വൈസ് പ്രസിഡന്റായ തോമസ് കോശി മുന്‍പ് രണ്ടു തവണ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടീ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണറായ തോമസ് കോശി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് തല നേതാവും ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപക പ്രസിഡന്റുമാണു.
ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍ മികച്ച എഴുത്തുകാരനും സംഘാടകനുമാണു.  

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ഉണ്ണിത്താന്‍. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍, വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന്റെ ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചുപോരുന്നു. ഫൊക്കാനയുടെ പി.ആര്‍.ഒ ആണ്.
വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥനായ ഉണ്ണിത്താന്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ കൂടിയാണ്. ഭാര്യ: ഉഷ ഉണ്ണിത്താന്‍. ശിവ ഉണ്ണിത്താന്‍, വിഷ്ണു ഉണ്ണിത്താന്‍ എന്നിവര്‍ മക്കളാണ്

സ്ഥാന ലബ്ധിയില്‍ എറെ സന്തോഷിക്കുന്നതായും സംഘടനയെ 2 തവണ നയിക്കാന്‍ കിട്ടിയ മുഹുര്‍ത്തം വലിയ അംഗീകാരമായി കരുതുന്നതായും ഉണ്ണിത്താന്‍ പറഞ്ഞു. ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയില്‍ ഒരു അംഗീകാരം ലഭിക്കുമ്പോള്‍ ആ ചരിത്ര മുഹുര്‍ത്തത്തിനു പത്തര മാറ്റു ഭംഗി കൂടും. സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പം  പങ്കാളി ആകുവാന്‍ സാധിച്ചു എന്നതില്‍ സന്തോഷം.

പ്രവാസി മലയാളി സംഘടനകള്‍ യുവജനങ്ങളെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പ്രകടമായ തെളിവാണ്  ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറിയായ ടെറന്‍സണ്‍ തോമസ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ടെറന്‍സനെപ്പോലുള്ളവരുടെ സാന്നിധ്യം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന തിരിച്ചറിവായിരിക്കാം ഇതിന് പിന്നില്‍. 1993 ല്‍ അമേരിക്കന്‍ മലയാളിയായി കുടിയേറിയ കൊട്ടാരക്കര സ്വദേശിയായ ടെറന്‍സണ്‍ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രവാസി മലയാളി സംഘടനകളുടെ നേതൃനിരയിലേക്കുയര്‍ന്നത്. സ്‌കൂള്‍ തലം മുതല്‍ പുലര്‍ത്തി വന്ന നേതൃപാടവവും വിദ്യാര്ഥിയ രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തനത്തില്‍ ലഭിച്ച അനുഭവ സമ്പത്തുമാണ് പ്രവാസി മലയാളിയുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും മനസിലാക്കാനുമുള്ള ടെറന്സന്റെ ശ്രമങ്ങള്‍ക്ക് സഹായകമായത്. 

2009 ല്‍ ഫിലാഡല്ഫിായയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ ന്യൂയോര്‍ക്ക് മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സണ്‍ ആല്‍ബനിയില്‍ നടന്ന കണ്‍വെന്‍ഷനിലാണ് സംഘടനയുടെ ജോയിന്റ് സെക്രട്ടറി പദത്തിലെത്തുന്നത്. സെക്രട്ടറി പദത്തിലേക്കായിരുന്നു നാമനിര്‍ദേശപത്രിക സമര്‍പ്പികച്ചതെങ്കിലും സമവായത്തിലൂടെ ജോയിന്റ് സെക്രട്ടറി പദം തെരഞ്ഞെടുക്കുകയായിരുന്നു. പദവിയുടെ വലിപ്പമല്ല സാമൂഹ്യസേവനത്തിന്റെ മാനദണ്ഡമെന്ന വിളിച്ചുപറയല്‍ കൂടിയായിരുന്നു ടെറന്‍സന്റെ തീരുമാനം. അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടി പതിവായ നമ്മുടെ പൊതുപ്രവര്‍ത്തന രംഗത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നതും ഇത്തരം മനസിന്റെ ഉടമകളെയാണെന്ന് പറയാതെ വയ്യ. അന്യനാട്ടിലെ നിയമങ്ങള്‍ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിധികള്‍ നിശ്ചിയിക്കുന്നുണ്ടെങ്കിലും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന് പ്രവാസി സംഘടനകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് തന്നെയാണ് ടെറന്‍സന്റെ വിലയിരുത്തല്‍.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലായിരുന്നു പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തി യാക്കിയത്. കോളജ് യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍, സ്‌പോര്‍സ് ക്ലബ് സെക്രട്ടറി, സ്റ്റാഫ് സ്റ്റുഡന്റ്‌സ് ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ കോളജ് വിദ്യാഭ്യാസകാലത്ത് പ്രവര്‍ത്തിതച്ചിട്ടുണ്ട്. സെന്റ് ജോര്‍ജ് ഓര്‍ത്ത്‌ഡോക്‌സ് ചര്ച്ചിലന്റെ ട്രസ്റ്റിയായും പ്രവര്ത്തിസച്ചിട്ടുണ്ട്. വെസ്റ്റ്‌ചെസ്റ്റര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി യുടെ ന്യൂറോഷലെ കമ്മറ്റിയംഗം കൂടിയാണ് ടെറന്‍സണ്‍. ഭാര്യ ആനി പത്തനാപുരം സ്വദേശിനിയാണ്. സൗണ്ട്‌ഷോര്‍ ആശുപത്രിയില്‍ നഴ്‌സാണ്. മുന്ന് മക്കളുണ്ട്. മൂത്ത മകള്‍ അഞ്ജലി, രണ്ടാമത്തെ മകള്‍ ആശ, ഇളയ മകന്‍ അഖില്‍.

അമേരിക്കന്‍ സമൂഹത്തില്‍ മലയാളികളുടെകുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ട സംഘടനകളില്‍ ഒന്നാം സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത്-ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഇന്നലകളെ കുറിച്ചു ഓര്‍ക്കുകയും നാളെയെ എങ്ങനെ സമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അമേരിക്കന്‍ മലയാളി സമൂഹത്തെ രുപപ്പെടുത്തുകയും ചെയ്ത പ്രസ്ഥാനമാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. ഇത് അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിഞ്ഞു എന്നതാണ് ഈ സംഘടനയുടെ വളര്‍ച്ചയുടെ കാതലായി ഞാന്‍ കാണുന്നത്. ഒരു സാധാരണ സംഘടന എന്ന നിലയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തില്‍ വളരെ വലുതാണ്. ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയും പ്രവര്‍ത്തകരും നമുക്കുണ്ട് . അതാണ് നമ്മുടെ ചലനാത്മകതയുടെയും ശക്തിയുടെയും ഉറവിടം.

ഫൊക്കാനയുടെ രൂപികരണം മുതല്‍ ഇന്ന് വരെ ഈ സംഘടനയില്‍ നിന്നും ഒരാളെങ്കിലും എല്ലായ്‌പ്പോഴും ഫൊക്കാനയുടെ നേതൃത്വത്തിലുണ്ടാകും. ഫോമ ആയാലും അങ്ങനെ തന്നെ. ഇതിനു കാരണം ഈ സംഘടനയുടെ സുതാര്യത ആണ്. പൊതു പ്രവര്‍ത്തനം സുതാര്യവും ലളിതവുമായിരിക്കണമെന്നു സംഘടന എക്കാലവും നിഷ്‌കര്‍ഷിച്ചു. ഒപ്പം യുക്തിസഹമായ തീരുമാനമെടുക്കുവാനും നാളിതുവരെ ഈ സംഘടന കാണിച്ച താല്പര്യമാണ്‍്.

ഇതിനെല്ലാം കാരണവും ഫലവുമായത് ശക്തവുമായ ഒരു മാന്‍പവര്‍ ആണ്. അത് തുടക്കം മുതല്‍ ഉണ്ടാക്കിയെടുക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. അത് നാളിതുവരെ ശരിയാംവണ്ണം വിനിയോഗിക്കുവാന്‍സംഘടനയുടെ പിന്‍തലമുറക്കാര്‍ക്കും സാധിച്ചു-അദ്ദേഹം പറഞ്ഞു

സംഘടനയെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കുവഹിച്ച നിരവധി വ്യക്തികളുടെ ലക്ഷ്യം പരസ്പര സഹകരണവും സാംസ്‌കാരികമായ ഉന്നതിയും അവ പിന്തലമുറക്കു കൈമാറണമെന്ന ആഗ്രഹവുമായിരുന്നു .
രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര് മലയാളി അസോസിയേഷന്‍. ഓരോ വര്‍ഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നില്‍ 1975 മുതല്‍ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെ വലുതാണ്. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് നമ്മുടെ എപ്പോഴത്തെയും പ്രവര്‍ത്തനങ്ങളെ അമേരിക്കന്‍ മലയാളി സമൂഹം വിലയിരുത്തിയത്-ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍: ശ്രീകുമാര്‍ ഉണ്ണിത്താനെയും  ടെറന്‍സന്‍ തോമസിനെയും വീണ്ടും തിരഞ്ഞെടുത്തു
Join WhatsApp News
fan 2016-01-03 11:08:21
Why you are not electing new people ?
Elect Mr.Koovaloor  next time as President.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക