Image

ലോക്‌പാല്‍ ബില്‍ ജൂണ്‍ 30ന്‌ മുമ്പ്‌: മന്ത്രി ചിദംബരം

Published on 16 June, 2011
ലോക്‌പാല്‍ ബില്‍ ജൂണ്‍ 30ന്‌ മുമ്പ്‌: മന്ത്രി ചിദംബരം
ന്യൂഡല്‍ഹി: ശക്തമായ നിയമങ്ങളോടെ ലോക്‌പാല്‍ ബില്‍ ജൂണ്‍ 30-ന്‌ മുമ്പ്‌ തയാറാക്കുമെന്ന്‌ കേന്ദ്രആഭ്യന്തരമന്ത്രി പി.ചിദംബരം പ്രസ്‌താവിച്ചു. ഇന്നലെ കരട്‌ ബില്‍ തയാറാക്കുന്നതിന്‌ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രധാനമായും പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനാണ്‌ എതിര്‍പ്പ്‌ നിലനില്‍ക്കുന്നത്‌. കമ്മിറ്റിയിലെ പൗരസമൂഹ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന്‌ വാദിക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക