Image

ഇഷ തല്‍വാര്‍ വീണ്ടും തെലുങ്കിലേക്ക്

Published on 03 January, 2016
 ഇഷ തല്‍വാര്‍ വീണ്ടും തെലുങ്കിലേക്ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിന് ശേഷം ഇഷ തല്‍വാറിന് കാര്യമായ വേഷങ്ങള്‍ ഒന്നും ലഭിച്ചില്ല. മമ്മൂട്ടി നായകനായ ബാല്യകാല സഖി എന്ന ചിത്രത്തില്‍ സുഹറ എന്ന കഥപാത്രത്തെ അവതരിപ്പിച്ചു. ഏറെ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ബാല്യകാല സഖിയിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയില്ല.

ഇപ്പോഴിതാ ഇഷ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. പ്രദീപ് സംവിധാനം ചെയ്യുന്ന രാജ ചെയ്യീ വെസ്‌തേ എന്ന പുതിയ തെലുങ്ക് ചിത്രത്തിലാണ് ഇഷ ഇനി അഭിനയിക്കുന്നത്. നരാ രോഹിതാണ് ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത്.

തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടാണ് ഇഷയുടെ 2016 വര്‍ഷം ആരംഭിക്കുന്നത്.തട്ടത്തിന്‍ മറയത്ത് തമിഴ് റീമേക്കാണ് ഇഷയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.2015 വര്‍ഷത്തില്‍ ഇഷ തല്‍വാറിന് കാര്യമായ വേഷമൊന്നും ലഭിച്ചില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക