Image

ശ്രുതി ലക്ഷ്മി വിവാഹിതയായി

Published on 03 January, 2016
ശ്രുതി ലക്ഷ്മി വിവാഹിതയായി


നടി ശ്രുതി ലക്ഷ്മി അങ്ങനെ വിവാഹിതയായി. ഡോ. അവിന്‍ ആന്റണിയാണ് വരന്‍. ഇന്ന് (ജനുവരി 3) കളമശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. സിനിമയിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ, (ജനുവരി 2) യാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. സിനിമയില്‍ നിന്ന് കൃഷ്ണ പ്രഭ, ടിനി ടോം, മുക്ത, റിമി ടോമി തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തു.

ടെലിവിഷനിലൂടെയാണ് ശ്രുതിയുടെ അരങ്ങേറ്റം. ബാലതാരമായിട്ടായിരുന്നു. പിന്നീട് സിനിമയിലേക്ക് ചുവട് മാറ്റിയപ്പോഴും ടെലിവിഷന്‍ പരിപാടി തുടര്‍ന്നു

ബാലതാരമായിട്ടാണ് ശ്രുതി ലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് ദിലീപ് നായകനായ റോമിയോ എന്ന ചിത്രത്തിലൂടെ നായികയായി. തുടര്‍ന്ന് കോളേജ് കുമാരന്‍ മുതല്‍ ഇപ്പോള്‍ റിലീസായ മമ്മൂട്ടിയുടെ പത്തേമാരി വരെ അഭിനയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക