ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ ക്രിസ്തുമസ്-
പുതുവത്സര ശുശ്രൂഷകള്‍ ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു. ഡിസംബര്‍ മാസം
ക്രിസ്തുമസ് ദിനത്തിനു മുമ്പുള്ള വാരാന്ത്യങ്ങളില്‍ നാലു
കൂടാരയോഗങ്ങളിലെയും ഭവനങ്ങളില്‍ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചു.
മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ പ്രായഭേദമെന്യേ
ഇടവകജനങ്ങള്‍ ശൈത്യത്തിലും ഉത്സാഹത്തോടെ കരോള്‍ ഗാനങ്ങള്‍ പാടി
ഭവനങ്ങള്‍ സന്ദര്‍ശിച്ചത് വരും തലമുറകളിലേക്ക് വിശ്വാസ ദീപ്തി
കൈമാറുന്നതിന്റെ അടയാളമായിട്ടാണ് കാണുവാന്‍ സാധിക്കുന്നത്. ഡിസംബര്‍
24-ാം തീയതി 8 മണിക്ക് രാത്രി ഇടവക വികാരി ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്
ദേവാലയത്തില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് ആരംഭം കുറിച്ചു. വലിയ
സന്തോഷത്തോടെ ഇടവകജനങ്ങള്‍ തുടര്‍ന്നുള്ള സ്നേഹവിരുന്നില്‍
സംബന്ധിക്കുകയും ചെയ്തു. ഡിസംബര്‍ 31-ാം തീയതി രാത്രി 11.30 ന് ആരാധന
ആരംഭിക്കുയും 12 മണി രാവിലെ പ്രത്യേക പുതുവത്സര പ്രാര്‍ത്ഥനയും തുടര്‍ന്ന്
ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. ഇടവക വികാരിയച്ചനോടൊപ്പം ബഹു
പള്ളിപ്പറമ്പില്‍ ജോര്ജ്ജച്ചനും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.
ക്രിസ്തുമസ് - പുതുവത്സര കര്‍മ്മങ്ങള്‍ ഭംഗിയാക്കുവന് സാധിച്ചത്
ദേവാലത്തിന്റെ കൈകാരന്മാരും , പാരിഷ് കൗണ്‍ലിലും, ഇടവക ജനവും
വികാരിയച്ചനോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചതില്‍ ബഹു രാമച്ചനാട്ട്
ഫിലിപ്പച്ചന് വളരെ സന്തോഷം പ്രകടിപ്പിച്ചു.