Image

ഒന്നാം സമ്മാനം......(കഥ: രാജു സുരേന്ദ്രന്‍ ഇടയ്ക്കാട്ട്)

Published on 02 January, 2016
ഒന്നാം സമ്മാനം......(കഥ: രാജു സുരേന്ദ്രന്‍ ഇടയ്ക്കാട്ട്)

ഫസ്റ്റ് മേടിയ്ക്കണം ഇല്ലെങ്കില്‍ നാട്ടാരുടെ മുഖത്തുനോക്കാനാവില്ലെന്നവള്‍
കലോല്‍സവത്തിനുള്ള ദിവസ്സങ്ങള്‍
അടുത്തുവരുമ്പോള്‍ നിനക്കാണല്ലോ
മകളേക്കാറേളെ ആധിയെന്ന് അയാള്‍
അവളോടുപറഞ്ഞു.....
മകള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു
അയാള്‍ക്ക് അവളേക്കാളും
പക്ഷേ ഭാര്യയ്ക്കു ടെന്‍ഷനോടു ടെന്‍ഷന്‍
പിന്തള്ളപ്പെട്ടാല്‍ അയല്‍ക്കാരോടു
എന്തുപറയുമെന്നോര്‍ത്തവള്‍ നീറിപുകഞ്ഞു..
വൈകിട്ടുവന്നപ്പോഴേ അവളോടിയടുത്തുവന്നു
ഒന്നു പറഞ്ഞോട്ടേ.. ഇപ്പോള്‍ ചില അഡ്ജസ്റ്റുമെന്റ്
നടക്കുന്നുവെന്നൊക്കെ കൂട്ടുകാരി പറഞ്ഞു
അവളുടെ ഹസ്സിന്റെ ഫ്രെണ്ടിന്റെ മകള്‍ക്ക്
ഒരിനത്തില്‍ ഫസ്റ്റ് അങ്ങനെയുറപ്പിച്ചത്രേ..
നിനക്ക് വേറെ ജോലിയില്ലേ
മകളുടെ ഡാന്‍സിനെന്താണു കുഴപ്പം
നല്ലപോലെ പ്രാക്ടീസ്സുണ്ട് കഴിവും
അതിലുപരിയാത്മവിശ്വാസവും
പിന്നെയെന്തിനു നീയിത്ര ഭയക്കണം
വാദഗതികള്‍ക്ക് ഫലമുണ്ടായില്ലാ
ഫസ്റ്റിനു അന്‍പതിനായിരമാണത്രേ
ഒടുവിലയാള്‍ക്ക് അന്‍പതിനായിരത്തിനു
കച്ചവടമുറപ്പിയ്‌ക്കേണ്ടിവന്നു.....
കാലം പോയ പോക്കേ.....കലാരംഗത്തു
കഴിവുവേണ്ടാ ,,കാശുണ്ടായാല്‍ മതി..
അങ്ങനെയാ കലോല്‍സവ ദിനമെത്തി
മകളൂടെ ചെസ്റ്റ് നമ്പര്‍ വിളിച്ചപ്പോള്‍
ഭാര്യയുടെ മുഖത്ത് ആത്മവിശ്വാസമധികമായിരുന്നു
വെട്ടിപ്പോ തട്ടിപ്പോ ആയിരിയ്ക്കുമെന്ന്
അയാള്‍ കരുതിയെങ്കിലും ഫലം വന്നപ്പോള്‍
ഒന്നാം സമ്മാനം മകള്‍ക്കു തന്നെയായിരുന്നു
വീട്ടിലേക്കുള്ള വഴിയില്‍ നാടുനീളെ
വണ്ടിനിര്‍ത്തിയവള്‍ പറഞ്ഞുകൊണ്ടേയിരുന്നു
ഇത്ര സന്തോഷവധിയായി ഇതുവരെ
അവളെ കണ്ടിട്ടില്ലെന്നുമയാളോര്‍ത്തു.....
വീടെത്തി കാറുകയറാനായി ഗേറ്റു
തുറന്നുതരുകപോലും ചെയ്യാതെ
അവള്‍ അയല്‍ വീടുകളിലേക്കോടുകയായിരുന്നു
മകളുമയാളും പരസ്പരം നോക്കി
ചിരിയ്ക്കുകമാത്രം ചെയ്തുഅപ്പോള്‍..
ഡോര്‍ബെല്ലടിച്ചു അക്ഷമയോടെ കാത്തുനിന്ന
അവള്‍ക്കുമുന്‍പില്‍ വാതില്‍ തുറക്കപ്പെട്ടു
പറയാനോടിവന്നതു പറയുന്നതിനുമുന്‍പേ
സ്വീകരണമുറിയിലെ ടിവിയിലെ ബ്രേക്കിംഗ്
ന്യൂസ് കണ്ട് അവള്‍ ഞെട്ടിത്തരിച്ചുപോയി
കലോല്‍സവത്തില്‍ സമ്മാനതട്ടിപ്പ്
ഏജന്റിന്റെ ഫോണ്‍ സംഭാഷണവും
പൈസാമേടിച്ച് സമ്മാനം നല്‍കിയവരുടെ
പേരൊക്കെ ലിസ്റ്റുസഹിതം കാണീയ്ക്കുന്നു....
ഒന്നും പറയാതെ ഹ്യദയം തകര്‍ന്ന്
അവള്‍ തിരികെ നടന്നു...........
നിയമവും നീതിയും സംരക്ഷിയ്‌ക്കേണ്ട ഒരു ഗവര്‍ണമെന്റ് നിര്‍ജ്ജീവമായി നിലകൊള്ളുന്നതില്‍ ലജ്ജിച്ചുകൊണ്ടിതു നിങ്ങള്‍ക്കായി സമര്‍പ്പിയ്ക്കുന്നു.......

ഒന്നാം സമ്മാനം......(കഥ: രാജു സുരേന്ദ്രന്‍ ഇടയ്ക്കാട്ട്)
Join WhatsApp News
വായനക്കാരൻ 2016-01-02 20:32:59
പേരിൽ കഥ  
രൂപത്തിൽ കവിത   
രണ്ടുമല്ല വായനയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക