Image

അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ

Published on 02 January, 2016
അമല പോള്‍ അഭിനയം തുടരണമെന്ന് സൂര്യ
അമല പോളിനെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ. പസങ്ക ടു എന്ന ചിത്രത്തില്‍ അമല പോളും സൂര്യയും ഒന്നിച്ചാണ് അഭിനയിച്ച്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനിടെയാണ് നടന്‍ അമലയെ പ്രശംസിച്ചത്.
അമല പോളിനൊപ്പമുള്ള അഭിനയം താന്‍ ആസ്വദിച്ചെന്നും അമല ഇനിയും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കണമെന്നും സൂര്യ അഭിപ്രായപ്പെട്ടു. സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണ് അമലയെന്നും സൂര്യ പറഞ്ഞു.

പാണ്ഡിരാജ് സംവിധാനം ചെയ്ത പസങ്ക ടു വില്‍ സൂര്യയും അമലയും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിക്കുന്നത്. മികച്ച അഭിപ്രായം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. അമല പോളിന്റെ അഭിനയത്തെയും നടന്‍ പ്രശംസിയ്ക്കുന്നു. സ്വാഭാവികമായി അഭിനയിക്കുന്ന നടിയാണത്രെ അമല

അമല വിവാഹിതയായതില്‍ സന്തോഷമുണ്ട്. എന്നാല്‍ അഭിനയ രംഗം ഉപേക്ഷിക്കില്ലെന്നാണ് ഞാന്‍ പ്രതീക്ഷിയ്ക്കുന്നത്. ഇനിയും ഒരുപാട് നല്ല സിനിമകളില്‍ അഭിനയിക്കണം സൂര്യ പറഞ്ഞു.അമല വിവാഹിതയായതില്‍ സന്തോഷമുണ്ട്. എന്നാല്‍ അഭിനയ രംഗം ഉപേക്ഷിക്കില്ലെന്നാണ് ഞാന്‍ പ്രതീക്ഷിയ്ക്കുന്നത്. ഇനിയും ഒരുപാട് നല്ല സിനിമകളില്‍ അഭിനയിക്കണം സൂര്യ പറഞ്ഞു.

സംവിധായകന്‍ എഎല്‍ വിജയ് യുമായുള്ള വിവാഹ ശേഷവും അമല അഭിനയം തുടരുന്നു. നിമര്‍ന്ത് നില്‍, വേലയില്ലാ പട്ടധാരി എന്നിവയാണ് വിവാഹ ശേഷം അമല തമിഴ് ചെയ്ത മറ്റ് ചിത്രങ്ങള്‍. മലയാളത്തില്‍ ലൈല ഓ ലൈല, മിലി എന്നീ ചിത്രങ്ങളിലും അമല വിവാഹ ശേഷം അഭിനയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക