Image

ദേ കാക്കിയിട്ട്, സിങ്കം സ്‌റ്റൈലില്‍ നിവിന്‍ പോളി വരുന്നു

Published on 02 January, 2016
ദേ കാക്കിയിട്ട്, സിങ്കം സ്‌റ്റൈലില്‍ നിവിന്‍ പോളി വരുന്നു
മലയാള സിനിമയിലെ എല്ലാ മുന്‍നിര നായകന്മാരും പൊലീസ് വേഷം ഇട്ടു കഴിഞ്ഞു. അടുത്ത അവസരം നിവിന്‍ പോളിയ്ക്കാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളി പൊലീസ് വേഷത്തിലാണ് എത്തുന്നത് എന്ന കാര്യം നേരത്തെ അറിഞ്ഞിരിക്കുമല്ലോ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. കാക്കിയിട്ട് സ്‌കൂട്ടറില്‍ സിങ്കം സ്‌റ്റൈലിലുള്ള പോസ്റ്റര്‍ ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്. മിനിട്ടുകള്‍ക്ക് മുമ്പ് ആക്ഷന്‍ ഹീറോ ബിജുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നിവിന്റെ ഫേസ്ബുക്ക് പേജിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
നിവിന്‍ പോളി ആദ്യമായി കാക്കിയണിയുന്നു എന്നതിനപ്പുറം നിവിന്‍ ആദ്യമായി നിര്‍മിയ്ക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേമത്തിന് ശേഷം നിവിന്‍ നായകനാകുന്ന ചിത്രം, 1983 എന്ന വിജയ ചിത്രത്തിന് ശേഷം നിവിനും എബ്രിഡും ഒന്നിക്കുന്ന ചിത്രം അങ്ങനെ നീളും വിശേഷണങ്ങള്‍
അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി എത്തിയ അനുവിന്റെ നായികയായുള്ള അരങ്ങേറ്റമാണ് ആക്ഷന്‍ ഹീറോ ബിജു. ചിത്രം ജനുവരി 22 ന് റിലീസ് ചെയ്യും എന്നാണ് നിലവിലെ വിവരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക