Image

മലയാള മാധ്യമങ്ങള്‍ അമേരിക്കയില്‍ -ജെ.മാത്യൂസ്

ജെ.മാത്യൂസ് Published on 02 January, 2016
മലയാള മാധ്യമങ്ങള്‍ അമേരിക്കയില്‍ -ജെ.മാത്യൂസ്
ഈയിടെ ലാന നടത്തിയ ഒരു മാധ്യമ ചര്‍ച്ചയില്‍ പ്രകടിപ്പിച്ച ചില ആശങ്കകള്‍ ശ്രദ്ധേയമാണ്. 'സാമ്പത്തിക പ്രതിസന്ധിയുണ്ട്, കിട്ടുന്ന രചനകളില്‍ ഒട്ടേറെ തെറ്റുകള്‍. തലക്കെട്ടില്‍ പോലും അക്ഷരത്തെറ്റ്, വരിക്കാര്‍ കുറഞ്ഞുവരുന്നു, ഒരേ രചനതന്നെ പല മാധ്യമങ്ങള്‍ക്കും അയച്ചുകൊടുക്കുന്നു.' 1970 മുതല്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 30-ല്‍ പരം അച്ചടി മാധ്യമങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നില്ല. അവ നടത്തി കൈപൊള്ളിയവര്‍ക്കുണ്ടായ പ്രതിസന്ധികളും ഇവയൊക്കെത്തന്നെയായിരുന്നു.

അച്ചടിമാധ്യമങ്ങള്‍ ഇന്നു നേരിടുന്ന വെല്ലുവിളി, ഇന്ത്യന്‍ കടകളില്‍ നിന്നും മറ്റും 'വെറുതെ' പെറുക്കിയെടുക്കാന്‍ കിട്ടുന്ന മലയാളപത്രങ്ങള്‍ തന്നെയാണ്. വെറുതെ കിട്ടുമെങ്കില്‍ വരിസംഖ്യ മുടക്കി പത്രം വരുത്താന്‍ ആര്‍ക്കാണു താല്‍പര്യം? അത്രകണ്ടു ഭാഷാസ്‌നേഹമൊന്നും ഭൂരിപക്ഷം മലയാളികളുടെയും ഉള്ളിലില്ല. 'തമിഴത്തി' അല്ലല്ലോ മലയാളിയുടെ അമ്മ!

പെരുകിവരുന്ന ടിവി ചാനലുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങല്‍, പുറമെ അതിവേഗം പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ- ഇവയെ ഒക്കെയും നേരിട്ടുകൊണ്ടുവേണം ആഴ്ചയില്‍ ഒരിക്കല്‍ അച്ചടിക്കുന്ന മലയാളപത്രങ്ങള്‍ നിലനില്‍ക്കാന്‍. കടലാസ് കയ്യില്‍ പിടിച്ച്, അക്ഷരങ്ങള്‍ നോക്കി വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം മലയാളികള്‍ അമേരിക്കയിലുണ്ട്. അവര്‍ക്കു കിട്ടേണ്ടത് രണ്ടുമൂന്നാഴ്ച പഴകിയ വാര്‍ത്തകളല്ല. വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതിയില്‍ പത്രങ്ങള്‍ മാറ്റം വരുത്തണം. ഓരോ വാര്‍ത്തയും വിശദമായി വിശകലനം ചെയ്തുകൊണ്ടുള്ള അവലോകനം വായനക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കണം. അവ സമൂഹത്തെ ഏതു രീതിയില്‍ ബാധിക്കുമെന്നും സ്വാധീനിക്കുമെന്നുമുള്ള വിലയിരുത്തല്‍ വേണം. ചുരുക്കത്തില്‍, അറിയാനും ആസ്വദിക്കാനും പഠിക്കാനുമുള്ള കാര്യങ്ങള്‍ പത്രത്തില്‍ വേണം. ഈ അവതരണരീതി ഓരോ പത്രത്തിനും വ്യത്യസ്തമായിരിക്കും. ആ വ്യത്യാസമാണ് അതാതു പത്രത്തിന്റെ പ്രത്യേകത. വരിസംഖ്യ കൊടുത്തു വാങ്ങിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന സവിശേഷത പത്രങ്ങള്‍ സ്വയം നേടിയെടുക്കണം.

കിട്ടുന്നതെന്തും അതേപടി അച്ചടിച്ചുവിടുന്ന പതിവ് മാറ്റണം. സൂഷ്മതയോടെയുള്ള പ്രൂഫ്‌റീഡിംഗ് അത്യാവശ്യമാണ്. പത്രങ്ങളില്‍ വരുന്ന തെറ്റുകളുടെ ഉത്തരവാദിത്വം പത്രത്തിനു തന്നെയാണ്, എഴുത്തുകാരുടെ നേരെ വിരല്‍ചൂണ്ടരുത്. അക്ഷരത്തെറ്റുകളെപ്പറ്റി പത്രാധിപരോടു പരാതി പറയുമ്പോള്‍, 'ഓ, അതങ്ങു തിരുത്തിവായിച്ചാല്‍ പോരെ?' എന്നുള്ള മറുപടിയല്ല പത്രാധിപരില്‍നിന്നും പ്രതീക്ഷിക്കുന്നത്.

ചില എഴുത്തുകാര്‍ അവരുടെ രചനകള്‍ കഴിയുന്നത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ചുകൊടുക്കാറുണ്ട്. എല്ലാ മാധ്യമങ്ങളിലും തന്റെ രചന വന്നുകാണണമെന്നാണവരുടെ ആഗ്രഹം. ആരില്‍നിന്നും അവര്‍ പ്രതിഫലം പറ്റിയിട്ടില്ലെങ്കില്‍ അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. എന്നാല്‍ ഇത്തരം എഴുത്തുകള്‍ നിരസിക്കാനുള്ള അധികാരം പത്രാധിപര്‍ക്കുണ്ട്. ഒരേ സാഹിത്യസൃഷ്ടിതന്നെ ഏതാണ്ട് ഒരേസമയത്ത് പല മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ തനതായ മൗലികസ്വഭാവമാണ്. എഴുത്തുകാര്‍ക്ക് പ്രതിഫലം കൊടുക്കാനുള്ള സാമ്പത്തികശേഷി മാധ്യമങ്ങള്‍ക്കുണ്ടാകുമ്പോള്‍(ഉണ്ടായാല്‍!) ഈ പ്രശ്‌നം ഒട്ടൊക്കെ പരിഹരിക്കപ്പെടും.

സാഹിത്യസൃഷ്ടികളെപ്പറ്റി വായനക്കാര്‍(?)കൃത്രിമ പേരില്‍ എഴുതിവിടുന്ന അഭിപ്രായങ്ങള്‍ പലപ്പോഴും മാധ്യമങ്ങളുടെ മാന്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാനുള്ള അവകാശം വായനക്കാര്‍ക്കുണ്ട്. ഉദ്ദേശശുദ്ധിയോടെയുള്ളതാണ് ആ പ്രതികരണങ്ങളെങ്കില്‍, സ്വന്തം- ശരിയായ- പേരുവച്ച് ഈ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം. 'ഭദ്രകാളി', 'യൂദാസ്', 'വാമനന്‍', 'വിവരദോഷി' തുടങ്ങിയ കൃത്രിമപേരുകളില്‍ വരുന്ന അഭിപ്രായങ്ങള്‍ ഇരുട്ടത്തിരുന്നുള്ള കൊഞ്ഞനം കാട്ടലാണ്, അത് പത്രത്തിന്റെ അന്തസിനു ചേര്‍ന്നതല്ല.(ബോധപൂര്‍വ്വം വിവാദം സൃഷ്ടിച്ച മാധ്യമത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ മാധ്യമഉടമതന്നെ ചെയ്യുന്ന കള്ളക്കളിയാണിതെന്ന് പലരും കരുതുന്നു!) ഭാഷയോടും സാഹിത്യത്തോടും ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണത്.

പ്രസിദ്ധീകരിക്കാന്‍ കിട്ടുന്ന ഒരു ലേഖത്തിന്റെ/ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാന്‍ പലപ്പോഴും കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതില്‍ തെറ്റുണ്ടെന്നു ചൂണ്ടിക്കാണിച്ചാല്‍, തിരുത്താനുള്ള പത്രധര്‍മ്മം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കണം.

അമേരിക്കയിലുള്ള മലയാളമാധ്യമങ്ങള്‍ മിക്കവയും സാമ്പത്തികലാഭത്തിനുവേണ്ടി പ്രസിദ്ധീകരിക്കുന്നവയല്ല. പലതും നഷ്ടം സഹിക്കുന്നുമുണ്ട്. പക്ഷേ, ഈ 'നഷ്ട'മാണ് ഒരു സംസ്‌കാരത്തിന്റെയും ഭാഷയുടെയും സാഹിത്യത്തിന്റെയും നിലനില്‍പിനു വേണ്ടി ഭാഷാസ്‌നേഹികള്‍ മുടക്കുന്ന മൂലധനം!

ജെ.മാത്യൂസ്‌ (Janani November editorial)

Join WhatsApp News
Sudhir Panikkaveetil 2016-01-02 07:52:30
നാട്ടിലുള്ള എഴുത്തുകാർ മാത്രമാണു എഴുത്തുകാർ
ഇവിടെയുള്ള എഴുത്തുകാർ പൊന്നാടയും, ഫലകങ്ങളും മോഹിച്ച് നടക്കുന്ന കോമാളികളാണെന്ന് ഇവിടെയുള്ള മലയാളികൾ  പറയുന്നത്
എത്രയോ തവണ നമ്മൾ വായിച്ചിരിക്കുന്നു, കേട്ടിരിക്കുന്നു. അപ്പോൾ അവരുടെ രചനകൾ ഉൾകൊള്ളിക്കാൻ ഇവിടത്തെ പത്രാധിപന്മാർ
മടിക്കുന്നതും നമ്മൾ കാണുന്നു. നാട്ടിലെ
എഴുത്തുകാരെ കൊണ്ട് മാത്രം എഴുതിച്ച്
പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾ, മാസികകൾ
വായിക്കാൻ അമേരിക്കൻ മലയാളി
തയ്യാരാകുമായിരിക്കും. മലയാളി കടകൾ വഴി
നാട്ടിൽ നിന്നും വരുത്തുന്ന പ്രസിധീകരണങ്ങളുടെ കണക്കെടുത്താൽ ഈ വസ്തുത മനസ്സിലാകും. വളരെ ചിലവിൽ നാട്ടിൽ നിന്നും മലയാള
പ്രസിദ്ധീകരണങ്ങൾ വരുത്തുന്ന്വർക്ക് അത്
ഇവിടെ ചുരുങ്ങിയ ചിലവിൽ കിട്ടുന്നത്
ലാഭമായിരിക്കും.  അത് കൊണ്ട് പൊന്നാടയും
ഫലകങ്ങളും, അംഗീകാരങ്ങളും മോഹിക്കുന്നവരെ
വിട്ട്  നാട്ടിലെ നല്ല എഴുത്തുകാരുടെ രചനകൾ
മാത്രം പരിഗണിക്കാൻ അച്ചടി മാദ്ധ്യമങ്ങൾ
ശ്രമിച്ചാൽ വിജയം കണ്ടെക്കാം,
P.P.Cherian,Dallas 2016-01-02 09:19:42

Very good article, also informative. Publishers also writers need to give more attention, what Mathew sir mentioned in this article.

Wish you happy new year

Thanks Sir

P.P.Cherian

Dallas

Literary Observer 2016-01-02 10:31:10
Good points. Agreed with the writer. But these are not new, Just another  reminders or recollections only because many times many writers wrote about this subject., especially just recently Sri A. C. George wrote very elaborate and explict points touching these subjects with a strong worded  series article like chapter 1, chapter 2 & Chapter 3. Any way noting wrong, just a statement from a literary lover.
Thomas Vadakkel 2016-01-02 17:30:56
ശ്രീ ജെ. മാത്യൂവിന്റെ ലേഖനം വായിച്ചാൽ വായനക്കാർ ഇന്നത്തെ ഓണ്‍ലയിൻ വായനയിൽ നിന്നും വിട്ടുമാറി  അച്ചടി മാധ്യമങ്ങളെ പ്രചരിപ്പിക്കണമെന്ന് തോന്നിപ്പോവും. കാലം മാറിയതും മണ്ണെണ്ണ വിളക്കിൽ നിന്ന് വൈദ്യുതിയിലും  കാളവണ്ടി യുഗത്തിൽ നിന്നും ടെക്കനോളജി യുഗത്തിലും വന്നതുപൊലെ വായനക്കാർക്കും പരിവർത്തനം വന്ന കാര്യം അദ്ദേഹം മറക്കുന്നു.  അച്ചടി യുഗത്തിൽ നിന്നും ഗ്രാഡുവേറ്റ് ചെയ്ത അമേരിക്കൻ മലയാളിക്ക് ഇന്ന് പോസ്റ്റിൽ വരുന്ന മലയാളം പത്രങ്ങളോട് താല്പര്യം കുറഞ്ഞ സത്യവും ലേഖകൻ അറിയാതെ പോയി. പ്രത്യേകമായ  ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളോ. ഇടുങ്ങിയ  മത സമൂഹത്തിൽ ജീവിക്കുന്നവരുടെയോ ലേഖനങ്ങളായിരിക്കും കൂടുതലായും അച്ചടി മാധ്യമങ്ങളിലുള്ളത്. അമേരിക്കൻ മലയാളിക്ക് യാതൊരു തത്ത്വങ്ങളുമില്ലാത്ത കേരളത്തിലുള്ള എഴുത്തുകാരെ ഇവിടെ ആവശ്യമുണ്ടോ ?അത്തരം ലേഖനങ്ങൾ സങ്കുചിത ചിന്താഗതിക്കാർക്ക് ഉപകരിച്ചേക്കാം. അമേരിക്കൻ   മലയാളിയ്ക്ക് വേണ്ടത് ഈ നാടിന്റെ സംസ്ക്കാരമായി ഒത്തുപോവുന്നവരുടെ ലേഖനങ്ങളാണ്. മുപ്പതും നാല്പ്പതും വർഷമായി ഈ നാട്ടിൽ ജീവിക്കുന്നവർക്ക് ഭാഷയെ സ്നേഹിക്കാനൊന്നും സമയം കിട്ടില്ല. അവരുടെ മക്കൾ സംസാരിക്കുന്നതും തെറ്റുള്ള മലയാള ഭാഷ തന്നെയാണ്. നൂറു കണക്കിന് കൂട്ടക്ഷരങ്ങളുള്ള മലയാളം ലിപിയിൽ തെറ്റുകൾ കാണുന്നുവെങ്കിൽ ജെ.മാത്യൂവിനെ പ്പോലെയുള്ള എഴുത്തുകാരെ ശ്രദ്ധിക്കുകയുള്ളൂ. സാധാരണ വായനക്കാരെ സംബന്ധിച്ച് അതൊന്നും വലിയ കാര്യമല്ല. മലയാള സാഹിത്യം ഇംഗ്ലീഷ് നാട്ടിൽ വളർത്തണമെന്ന് അമേരിക്കൻ മലയാളി താല്പര്യപ്പെടുന്നുവെന്നും തോന്നുന്നില്ല. 

ഒരാൾ പത്രത്തിൽ അഭിപ്രായങ്ങൾ എഴുതുമ്പോൾ പേരും വീട്ടുപേരും വെച്ച് എഴുതണമെന്ന ലേഖകന്റെ നിബന്ധനയും മനസിലാകുന്നില്ല. മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരും തൂലികാ നാമത്തിൽ അറിയപ്പെടുന്ന വിവരവും അദ്ദേഹം മറക്കുന്നു. കാനം,ഉള്ളൂർ, വൈക്കം ബഷീർ എന്നിങ്ങനെ ചിലർ സ്ഥലനാമങ്ങളും വെക്കുന്നു. വൈക്കത്ത് ഒരു ബഷീർ മാത്രമല്ലല്ലോ ഉള്ളത്.   ഇവിടെ 'ഈമലയാളിയിൽ 'വിദ്യാധരൻ' എന്നൊരാൾ അപര നാമത്തിൽ എഴുതുന്നുണ്ട്. അദ്ദേഹത്തിൻറെ ലളിതവും സാഹിത്യപരവുമായ് വാചാലവുമായ എഴുത്തുകൾ ഇഷ്ടപ്പെടാത്ത വായനക്കാർ ഉണ്ടെന്നു തോന്നുന്നില്ല.

 അച്ചടി മാധ്യമങ്ങൾ നിന്നു പോവുന്നത്  മലയാളികൾ  ഗ്രോസറി കടയിൽനിന്നും കിട്ടുന്ന പത്രങ്ങളുടെ ചക്കാത്തു വായനകൊണ്ടാണെന്നും ലേഖകൻ വിധിക്കുന്നതു ശരിയല്ല. സൈബർ മാധ്യമങ്ങളുടെ വളർച്ചയോടെ ഇന്ന് അച്ചടി മാധ്യമങ്ങളുടെ പ്രിയവും കുറഞ്ഞു പോയി. മെട്രോ നോർത്തിൽ (ട്രെയിൻ)  രാവിലെ യാത്ര ചെയ്‌താൽ ചില യാത്രക്കാർ  ഉപേക്ഷിച്ചുപോയ ന്യൂയോർക്ക് ടൈംസ് പത്രം മറ്റുള്ള യാത്രക്കാർ ചക്കാത്തിൽ വായിക്കുന്നത് കാണാം. സങ്കുചിത ചിന്താഗതിയുള്ള  മലയാളം പത്രാധിപന്മാർക്ക് ഇതൊക്കെ കണ്ടാൽ രസിച്ചെന്നു വരില്ല.  

'തമിഴത്തിയല്ലല്ലോ മലയാളിയുടെ അമ്മയെന്നും' ശ്രീ ജെ  എഴുതിയിരിക്കുന്നു. തമിഴിന്റെ വക ഭേദമാണ് മലയാള ഭാഷയെന്നും ലേഖകൻ വിസ്മരിക്കുന്നു. 'തമിഴത്തി'യല്ലെങ്കിൽ മലയാളിയുടെ അമ്മ പിന്നെ ആരാണെന്നും  ലേഖകൻ വ്യക്തമാക്കേണ്ടതായിരുന്നു. ഇവിടെയും മലയാളിയെ അദ്ദേഹം പൊതുവായി താഴ്ത്തിക്കെട്ടുകയാണ്.

കടലാസ് കയ്യിൽ പിടിച്ച് അക്ഷരങ്ങൾ വായിക്കാൻ പണ്ടു കാലത്തെ നാട്ടിലെ വെള്ളെഴുത്തുകാർ ഇഷ്ടപ്പെട്ടിരുന്നു. ഇന്ന് കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നവർ ഒരു ക്ലിക്കിൽ കിട്ടുന്ന വാർത്തകൾ  പോസ്റ്റിൽ വരുന്ന അച്ചടി മാധ്യമങ്ങൾ കാത്തിരുന്നു വായിക്കേണ്ട ആവശ്യം വരുന്നില്ല. നാട്ടിലെ വിവരം കെട്ട  പൊങ്ങച്ചക്കാരുടെ എഴുത്തുകളും വായിക്കേണ്ട ആവശ്യമില്ല.  'പ്രൂഫ്‌ റീഡിംഗ്' പഴഞ്ചൻ  ടെക്കനോളജിയെന്ന്  ലേഖകൻ മറക്കുന്നു. ഒരു സാമ്പത്തിക ഭാരം കൂടി ലേഖകൻ പത്രാധിപന്മാരുടെ തലയിൽ വെയ്ക്കാൻ ശ്രമിക്കുകയാണ്. കുറച്ച് ഗൂഗിളിൽ മലയാളത്തിൽ പ്രാക്ടീസ് ചെയ്‌താൽ തെറ്റുകൂടാതെ ആർക്കും മലയാളത്തിൽ റ്റൈപ്പ് ചെയ്യാൻ സാധിക്കും. അവിടെ ഒരു പ്രൂഫ്‌ റീഡറുടെ ആവശ്യമൊന്നുമില്ല.
Professor Kunjappu 2016-01-03 04:31:19
What a fall my countrymen!

ഇത് പറഞ്ഞത് ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ശ്രീ. തോമസ്‌ വടക്കേല്‍ - മറ്റൊരു കള്ളപ്പേരുകാരന്‍ - ഇതിനു മുമ്പെഴുതിയ മറ്റൊരാളെപ്പോലെ അമേരിക്കയില്‍ ഇരുന്ന് മലയാള ഭാഷയെ നശിപ്പിക്കാന്‍ വ്രതം എടുത്തപോലെ!

ശ്രീ. മാത്യൂസ് പറഞ്ഞ വസ്തുതകളോട് ചിന്തിക്കുന്ന ആര്‍ക്കും – വിവേകമുള്ള ഏതു ഭാഷാ സ്നേഹിക്കും – എതിരഭിപ്രായം ഉണ്ടാകില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മുമ്പ് പറഞ്ഞു പോയതോ ചര്‍ച്ച ചെയ്തതോ ആയിരിക്കാം.  എന്നാല്‍ അതിന്‍റെ സാംഗത്യം എന്നുമെന്നപോലെ ഇന്നും ഏറെ പ്രസക്തം തന്നെ. അടിസ്ഥാനതത്ത്വം സനാതനമായിരിക്കും.  അവയെ മാറ്റി മറയ്ക്കാനും മറിക്കാനും വെളിവോടു കൂടിയ ശക്തമായ തെളിവ് തരണം!   

ഇംഗ്ലീഷില്‍ ഒരു “സ്പെല്ലിങ് എറര്‍” കണ്ടാല്‍ ചിരിച്ചു മണ്ണുകപ്പുന്ന ഈ മലയാളി, മലയാളത്തെ താഴ്ത്തിക്കാണുന്നത് എന്തു കൊണ്ടാണ്: രാഷ്ട്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്ഥാപിത താല്പര്യം. അതിലേറെ വിവേകശൂന്യത. തെറ്റു കൂടാതെ മലയാളം എഴുതേണ്ടെന്ന് അമേരിക്കയില്‍ നാലും അഞ്ചും പതിറ്റാണ്ട് താമസമാക്കിയവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, അവര്‍ക്ക് വായിക്കാന്‍ ആവശ്യമെങ്കില്‍ ഇംഗ്ലീഷു പ്രസിദ്ധീകരണങ്ങള്‍, വേണമെങ്കില്‍ ഞാന്‍ പ്രതിഫലമില്ലാതെ ശുപാര്‍ശ ചെയ്യാം! അച്ചടിത്തെറ്റ് തിരുത്താന്‍ സമയമോ മൂലധനമോ ഇല്ലാത്ത പ്രസിദ്ധീകരണങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് തുടരുന്നത്? എന്തിനുവേണ്ടിയാണ് ഈ അനാവശ്യ ത്യാഗം?!

കള്ളപ്പേരില്‍ തൊള്ളേത്തോന്നിയത് ആരു വിളിച്ചു പറഞ്ഞാലും അയാള്‍ ആരാണെന്ന ചോദ്യം നിലനില്‍ക്കും! 

ശ്രീ. മാത്യൂസിന്‍റെ ചോദ്യങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു? അവയ്ക്കുള്ള ശരിയായ ഉത്തരങ്ങള്‍ കൊടുക്കുന്നതിനും അന്വേഷിക്കുന്നതിനും പകരം, അവയില്‍ നിന്നും ഒളിച്ചോടുന്ന സമീപനം ഭാഷയ്ക്കു ഗുണം ചെയ്യുമെന്ന് എനിയ്ക്കു തോന്നുന്നില്ല!  

Dr. Kunjappu
Observer 2016-01-03 04:54:58
One hundred percent I support the views expressed by Thomas Vadakkel. nothing new there. If you compare between print media and online media, the on line media is the winner and it will surpass print media. Probably now a days print media may have .0001 readership, same time the online media has million readership. It reaches every nook and corner of the world. Still some print media people or some old timer book writers think that they are the real writer. That is a mere myeth only. On line media and broadcast media are the front runners now. Time has changed Mr. Mathews. Thomas Vadakkel comments are valid and congratulations to Thomas Vadakkel for expressing your rightfil thoughts.

Thomas Vadakkel 2016-01-03 13:06:59


 
പ്രൊഫസറെ  പണ്ഡിതനെന്നോ  സർവകലാശാല അദ്ധ്യാപനെന്നോ എങ്ങനെ  മലയാളത്തിൽ അഭിസംബോധന ചെയ്യേണ്ടതെന്ന് അറിഞ്ഞുകൂടാ. പത്രങ്ങളിലുള്ള മലയാളത്തിൽ രണ്ടക്ഷരം തെറ്റു വന്നുവെന്നു വെച്ച് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരു വിപ്ലവ വാചകത്തിൽ ഇംഗ്ലീഷിൽ തന്നെ തലക്കെട്ട് വേണോ?. മലയാളത്തിൽ എഴുതുമ്പോൾ ഇംഗ്ലീഷ് വാക്കുകളും വാചകങ്ങളും കുത്തി കയറ്റുന്നതും മലയാള ഭാഷയെ കൊല്ലുന്നതിനു തുല്യമെന്നും മനസിലാക്കണം.

ജോലി ചെയ്യുന്ന അമേരിക്കൻ മലയാളികൾ കൂടുതലും സമയക്കുറവു കൊണ്ട് മാക് ഡൊണാൾഡ്സും  ബർഗർ കിങ്ങും പോലുള്ള 'ഫാസ്റ്റു ഫുഡ്‌'  കഴിക്കുന്നവരാണ്‌. അങ്ങയെപ്പോലുള്ളവരുടെ കവിതകൾ വായിച്ചു രസിക്കാനൊന്നും സമയം കിട്ടില്ല. താങ്കളുടെ  കവിതകൾ   'ഈ മലയാളിയിൽ' കാണാറുണ്ട്‌. ഭാഷയെന്നാൽ മനുഷ്യന് ആശയ വിനിമയം ചെയ്യാനുള്ളതാണ്. വൃത്തവും അലങ്കാരവും വെച്ചുള്ള കവിതകൾ വിരലിൽ എണ്ണാൻ മാത്രമുള്ളവർക്കും.

സാഹിത്യകാരന്മാരിൽ  കൂടുതലും അസൂയയും കുശുമ്പും പിടിച്ചവരാണ്.  നിരൂപകനായിരുന്ന  'സുകുമാർ' അഴിക്കോട്  പണ്ട് ' ജി ശങ്കര ക്കുറുപ്പ്' കവിയല്ലെന്ന് സ്ഥാപിച്ചു കൊണ്ട് ഒരു ഗ്രന്ഥം പുറത്തിറക്കി. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഭാഷയെ വിമർശിച്ചുകൊണ്ടു  മലയാളത്തിൽ അനേക പുസ്തകങ്ങളുണ്ട്.

മലയാള ഭാഷയെന്നാൽ ചില സാഹിത്യ സദസുകളിൽ സമ്മേളിക്കുന്ന വിരലേൽ എണ്ണാൻ മാത്രമുള്ളവരുടെതെന്നാണ് പലരുടെയും ഭാവം. അമേരിക്കയിലും അർദ്ധ പണ്ഡിതർ അവിടെയും ഇവിടെയും സമ്മേളിച്ച് അവാർഡ് സ്വീകരിക്കുന്നതും വായിക്കാറുണ്ട്. ലോകം  കവിതകളിൽക്കൂടി അവരുടെ കൈപത്തിക്കുള്ളിലെന്നാണ്  ഭാവവും. ഈ സാഹിത്യ സദസുകളിൽ ചെന്ന് 'വാട്ട്‌ എ ഫാൾ മൈ കണ്ട്രി മെൻ' എന്ന തലക്കെട്ടിൽ  ഒരു വിലാപ കാവ്യം എഴുതിയിരുന്നെങ്കിൽ  യുക്തി സഹജമാകുമായിരുന്നു. 

തെറ്റുകളില്ലാതെ പത്രം പ്രസിദ്ധീകരിക്കണമെന്നു ശാഠ്യം പ്രായൊഗികമല്ലെന്നും മനസിലാക്കുക. കേരളത്തിലെ ഏതു സാഹിത്യ മാസികകൾ ചികഞ്ഞാലും തെറ്റുകൾ കണ്ടുപിടിക്കേണ്ടവർക്ക്  കണ്ടു പിടിക്കാൻ സാധിക്കും. അതിനകത്ത് കള്ള പേരുകാരനെന്നു ചിന്തിച്ച് സമയം കളയണോ? 

vayanakaran 2016-01-03 06:21:30
അങ്കലാപ്പ് എങ്ങനെ അച്ചടി
മാധ്യമം നഷ്ടമില്ലാതെ കൊണ്ട് നടക്കാമെന്നാണു.
മറ്റ് കാര്യങ്ങൾ ചർവ്വിത ചർവ്വണം... അമേരിക്കൻ മലയാളി ഇവിടെയുള്ള എഴുത്തുകാരെ അംഗീകാരിക്കയില്ല. അപ്പോൾ നല്ല മാര്ഗ്ഗം
നാട്ടിലെ എഴുത്തുകാരെ മാത്രം (സുധീര് എഴുതിയപോലെ) ഉൾപ്പെടുത്തി പ്രസിദ്ധീകരണം
തുടങ്ങുക. അമേരിക്കയിൽ ഒരു പത്രം (അന്ന്  ടെക്കനോളൊജി ഇത്ര പുരോഗമിച്ചിട്ടില്ല) ആരംഭിച്ചത് ഞങ്ങൾ പരസ്യമിടുകയില്ല, നാട്ടിലെ എഴുത്തുകാർ മാത്രം എഴുതും.. ജനം അത്
ഇഷ്ടപ്പെട്ടു , പത്രം പുരോഗമിച്ചു, പിന്നെ പരസ്യമായി, അമേരിക്കയില പ്രമുഖ എഴുത്തുകാർ നിരന്നു...ആ പത്രത്തിൽ എഴുതുന്നവർ പ്രമുഖർ ആണെന്നും ഒരു വാർത്ത പരന്നു.

പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടത്, അല്ലാതെ കരഞ്ഞ്കൊണ്ടിരുന്നിട്ട് എന്ത് കാര്യം. അച്ചടി മാധ്യമം എങ്ങനെ വിജയപ്പിക്കാം. അതേ കുറിച്ച് ചിന്തിക്കൂ. ഇക്കാര്യത്തിൽ ആര്ക്കും താല്പ്പര്യമില്ലെന്നു വേണം കരുതാൻ.  അതിനുദാഹരണം
നാലേ നാല് പേരാണു ലേഖനം വന്നിട്ട് ഇത്ര
നാളായിട്ട് കമന്റ് എഴുതിയത്. അത് സ്വന്തം പേരിലോ തൂലിക നാമത്തിലോ ആയിക്കോട്ടെ.

 അമേരിക്കയിലെ തല നരച്ച തലമുറ മണ്ണിനടിയിൽ പോയാൽ ഇവിടെ മലയാളം വായിക്കാൻ അധികം പേർ കാണുകയില്ല അവർ കുരച്, കുരച്ച് മലയാളം ശുദ്ധിയില്ലാതെ ഉച്ഛരിക്കും, എഴുതും
അവര്ക്ക് പ്രൂഫ്‌ റീഡരുറ്റെ ആവശ്യം വരുകയില്ല. എന്തിനാണ് എല്ലാ കാര്യങ്ങൾക്കും ഇത്ര പ്രാധാന്യം കൊടുത്ത് വിഷമിക്കുന്നത്. 


 
New Yorker 2016-01-03 15:42:37
Literature is just to communicate. There may be typo or spelling errors, it is hard to type correctly in Malayalam. But most of the educated people won't notice and they read along and will get the sense of correct meaning. But there are ego filled people. They use hard words and confusing illusion to fool the readers. They think they are better than the rest. Only an idiot will read every day '' Malayala  രണ്ടാന  മനോരമ .
 
അറുകൊല വാസു 2016-01-03 20:36:59
പ്രൊഫെസ്സറെ  ഇത്രയും വളർത്തി വഷളാക്കിയത് ആ വിദ്യാധരനാണ്.  
newyorker, queens 2016-01-04 07:11:57
Vadakel did a great job.
People are afraid of Juntas, so let writers use what ever name they want to use.
കൃത്രിമം കുഞ്ഞച്ചൻ 2016-01-03 20:42:33
<കൃത്രിമ കവിതകളും കവിതഥകളും കഥാകവിതകളും എഴുതിവിടാം എങ്കിൽ കൃത്രിമ പേര് വച്ച് എഴുതുന്നതാണോ മിസ്റ്റർ മാത്യുസ് തെറ്റ്?  

Ninan Mathullah 2016-01-04 08:30:21
Most of the issues raised by Mathews Sir is relevant. It is ok to write with pen name. But in Kerala, the public knows the owner of the pen name or they can easily find out. Here in emalayalee nobody knows the person behind the name. Such writings are doing more harm than good. Some of these pen name holders are so biased with their comments that it discourage writers. True criticism is acceptable. But criticism of racists and religious fundamentalists hiding behind fictious names and commenting out of jealousy is not good for the readers or writers. A writer of comment need to be courageous enough to say his opinions. Cowards has no place here as writers. Fear of gundas coming is just excuse or exaggeration. With the police protection available here, nobody will dare to send gundas for posting a comment.
Literary Pandit from New York 2016-01-03 23:07:59
It is up to the writer to decide whether to give their real name. What is after all the names? Your writings, comments are important than the names. Emalayalee platform is very good and that platform gives the liberity to all of us to publish our real name or some other names. Some times if we give the real names some people may send "Gundas" to beat up the real writer. So the present policy is good. It makes this platform lively and interesting. I am a literary pandit. J. Mathews observation are very narrow and it is not at all new. His supporter Prof. Kunjappus living in most out dated world. Who follow his gramatic and punctation rules now a days? Now the on line word and world. The print media is second class only. Mr. Thomas Vadakkel said the right opinion. His opinion make sense to me. Even non pandit also can learn many things from observarion. Please keep writing Thomas Vadakkel. To me you are also a great Bhasha pandit.
വിദ്യാധരൻ 2016-01-04 08:56:30
പ്രൊഫസ്സർ ആയത്കൊണ്ട്‌ പണ്ഡിതനായിരിക്കണം എന്നോ പണ്ഡിതനായതുകൊണ്ട് പ്രൊഫസ്സർ ആയിരിക്കണം എന്നും ഇല്ല.  പ്രൊഫസ്സർ, ഡോക്ടർ എന്നുള്ള സംജ്ഞകൾ കണ്ട് ഞെട്ടണ്ട ആവശ്യവും ഇല്ല.  ചിലർ വായനക്കാരെ പരീക്ഷണ വസ്തുക്കളാക്കി തങ്ങളുടെ സാങ്കല്പികസിദ്ധാന്തങ്ങളെ ഇറക്കി വിടാറുണ്ട്.   അമേരിക്കയിൽ  ദീർഘകാലം താമസിച്ചവർക്കറിയാം ഇവിടെയുണ്ടായിരുന്ന പത്രങ്ങളുടെ പ്രവർത്തനം എങ്ങനെയായിരുന്നു എന്ന്.  പത്രപ്രവർത്തനത്തിൽ പരിചയം ഇല്ലാത്തവരും, ശരിക്ക് മലയാളം പഠിചിട്ടില്ലാത്തവരും, കുറെ പണം കയ്യിൽ വന്നപ്പോൾ 'ഒട്ടിപ്പിൽക്കൂടി'പത്രക്കാരും സാഹിത്യകാരന്മാരും ആയി. അവരുടെ കുത്സിത ബുദ്ധിയിൽ ഉരു തിരിഞ്ഞു വന്ന ആശയമാണ് അവാർഡ് കൊടുത്ത് സാഹിത്യകാരന്മാരെ സൃഷ്ടിക്കുക എന്നത്.  അതുകഴിഞ്ഞു അവർ നാട്ടിൽ നിന്ന് സാഹിത്യകാരന്മാരെ ഇറക്കി അവരുടെ ഓരം ചേർന്ന് നിന്ന് സാഹിത്യകാരന്മാരായി. പിന്നെ ഇവിടെ നിന്നും നാട്ടിൽ പോയി തുഞ്ചത്ത് എഴുത്തച്ഛന്റെ പറമ്പിൽ പോയി സാഹിത്യ സമ്മേളനം നടത്തി.  മലയാള സാഹിത്യത്തിലെ ശ്രേഷ്ഠ വർഗ്ഗത്തെ തണ്ടിലേറ്റിയും വിടുവേല ചെയ്യ്തും സാഹിത്യകാരന്മാർ എന്ന പേര് ഉറപ്പിച്ചപ്പോൾ, ഇവർ മറന്നുപോയത് മലയാളത്തിന്റെ ജനകീയ കവിയായ ചങ്ങമ്പുഴയുടെ കുഴിമാടം സന്ദർശിക്കാനാണ്. ഒരു പക്ഷെ പോയിക്കാണും എന്നാൽ ' ആത്മാർത്ഥമായ ഒരു ഹൃദയം ഉണ്ടായതാണ് എൻ പരാജയം' എന്നുള്ള വാക്കുകൾ കണ്ടു അവർ തിരിഞ്ഞു നടന്നു കാണും.  ആത്മാർത്ഥത എന്ന വാക്ക് ഇവർക്ക് ചതുർഥിയാണല്ലോ?   കാലത്തിന്റെ മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയാത്ത കിഴവന്മാരും സാമ്പത്തിക ശേഷിയില്ലാത്തവന്മാരും   വ്യാജപത്രാധിപന്മാരും ഇരുന്ന് മോങ്ങാതെ ഈ രംഗത്തു നിന്ന് അപ്രത്യക്ഷമാകണം എന്നാണു എന്റെ അപേക്ഷ (തൊഴിച്ച് പുറത്താക്കാൻ പറ്റുമായിരുന്നെങ്കിൽ അത് ചെയ്തേനെ ) അതുപോലെ ഇത്തരക്കാർക്ക് കൂട്ട് നില്ക്കുന്ന അറിവിന്റെയും പാണ്ഡ്യത്തിന്റയും മുഖംമൂടി ധരിച്ചു മലയാള സാഹിത്യത്തെ അവരാധിക്കുന്നവരും.  ഏത് പേരിൽ എഴുതണം എന്ത് പേര് വച്ച് എന്നത് എഴുത്തുകാരന്റെ സ്വാതന്ത്യം ആണ്.  അത്തരക്കാരുടെ വിമര്ശനങ്ങളെ നേരിടാൻ കഴിവില്ല എങ്കിൽ ഈ പണിക്ക് പോകരുത്.   അജ്ഞാത നാമക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ എഴുതാൻ അവസരം കൊടുത്തതുകൊണ്ട്‌ ഒരു പത്രങ്ങളും നശിച്ചു പോയതായി കേട്ടിട്ടില്ല .  ഈ -മലയാളി അതനുവധിക്കുന്നത് പേരിന്റെ ഗുണം കൊണ്ടല്ല എഴുതുന്നതിൽ എന്തെങ്കിലും ഗുണം ഉള്ളതുകൊണ്ടാണ്.  അമേരിക്കയിലെ ഒരു നല്ല ശതമാനം എഴുത്തുകാരുടെയും മുഖമുദ്ര എന്ന് പറയുന്നത് വിവരം ഇല്ലായ്മയും, അഹങ്കാരവും, കുടില തന്ത്രങ്ങളുമാണ് .  കാലം മാറിപ്പോയത് നിങ്ങളറിഞ്ഞില്ല. ഇന്ന് നാം ജീവിക്കുന്നത് വൃത്താന്ത പത്രങ്ങൾ വിവരസാങ്കേതികവിദ്യകളെ ആശ്രയിച്ചു മുന്നേറുന്ന സമയത്താണ്.  അതുകൊണ്ട് തന്റെ പോന്നു ചീത്തയായി പോയതുകൊണ്ട് തട്ടാനെ കുറ്റം പറയുന്ന മനോഭാവം മാറ്റി, കാലാനുസൃതമായ മാറ്റങ്ങളെ പുണരാൻ ശ്രമിക്കുക. അതുപോലെ വായനക്കാർ പുറം തള്ളുന്ന എഴുത്തുകാരുടെ കൂട്ട്പിടിച്ചു വായനക്കാരുടെ നേരെ തിരിഞ്ഞു ആക്രമിക്കാൻ ശ്രമിക്കാതെ, മുഖം മൂടി വച്ചവർക്ക് നിങ്ങളുടെ പത്രത്തിലും അവസരം നൽകുക.  'മാളിക മുകളേറുന്ന മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ ' എന്നപോലെ പത്രക്കാരെ നന്നാക്കാനും നശിപ്പികാനും കഴിവുള്ളവരാണ് പ്രബുദ്ധരായ വായനക്കാർ.  വായനക്കാർ മുഖം മൂടി വച്ചെഴുതുന്നതുകൊണ്ട് അവരെ വിലയിരുത്തി കാണേണ്ട .  അതുപോലെ അറിവിന്റെ വാലും കിരീടവും ഉള്ളവരുടെ തോളിൽ കയ്യിട്ട് നിന്ന് വായനക്കാരെ വേരുട്ടാം എന്നും നോക്കണ്ട.   പ്രായാധിക്യം കൂടുമ്പോൾ അചുതാന്ദനെപ്പൊലെ കടിച്ചു തൂങ്ങി കിടക്കാതെ പുതു തലമുറയ്ക്ക് അധികാരം കയ്യ്മാറി വീടിന്റെ ഉമ്മറപ്പടിയിലെ ചാര് കസേരയിൽ ചാരി കിടന്നു വിശ്രമിക്കൂ.  സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തൂ.  അല്ലാതെ ചിലരുടെ വാലേൽ പിടിച്ചു പുതിയ സിംഫണി ഉണ്ടാക്കാൻ ശ്രമിക്കുകയല്ല വേണ്ടത്.  

തോമസ്സ് വടെക്കേലിനെപ്പോലുള്ള  എന്ന ചുണക്കുട്ടന്മാരെയാണ് നമ്മൾക്ക് വേണ്ടത് അല്ലാതെ അമേരിക്കയിൽ സ്ഥിരം വന്നുപോയിക്കൊണ്ടിരിക്കുന്ന സഖറിയായെപ്പോലെയുള്ള കോളാംമ്പികളെ (പറഞ്ഞതിനെ ശബ്ദം കൂട്ടി പറയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ) അല്ല.

"കാരസ്കരത്തിന്മേൽ-
കല്പവല്ലി പടർത്തുവാൻ 
തുനിയും മനുജന്മാരി -
ങ്ങിനിയും മരുവുന്നുവോ ?" (കേശവീയം )
ഭദ്രകാളിയുടെ അനിയത്തി കാകളി 2016-01-04 10:33:10
അന്ജാതന്മാര് കൂടോടെ ഇളകിയിട്ടുണ്ടോന്നു തോന്നുന്നു.   ശ്രീ മാത്യുസാണ് ഇവന്മാരെ ഇളക്കി വിട്ടിരിക്കുന്നത്. ഞങ്ങളെപ്പോലുള്ള മാന്യന്മാരുടെ പേരും ഇവന്മാര് കാരണം ചീത്തയാകും.  എന്ത് ചെയ്യാം എന്ന് പറ!  

Soccer Dad 2016-01-04 11:12:19

 
 ഞങ്ങൾ ലഞ്ച് ഒഴിവിലും കുട്ടികളെ സോക്കർ കളി യ്ക്ക് വിട്ടു
കാത്തിരിക്കുമ്പോഴും ഒക്കെ ആണ് അക്ഷരങ്ങൾ കാണുന്നത് .
എല്ലാ വൻ തോക്കുകളുടെ ഓണ്ലൈൻ വേർഷൻ കാശ് കൊടുത്തു വാങ്ങുകയാ..
വിരൽ തുമ്പിൽ കിട്ടാൻഅമേരിക്കൻ പത്രങ്ങൾ
കാശ് കൊടുത്തു വാങ്ങിയാൽ  അതിലെ പരസ്യം
കണ്ടു മടുക്കുകയും വേണം.  Not worth it.
അതിനു പകരം ഇതുപോലെ കൃത്യമായി  ദിവസവും റിഫ്രെഷ് ചെയ്യുന്ന
വെബ്‌ സൈറ്റ് കൾ ഉണ്ടെങ്കിൽ പെട്ടെന്ന് അമേരിക്കയിൽ നടക്കുന്ന ന്യൂസ്‌ വായിക്കാലോ
സാഹിത്യം  ഇവിടെ നോക്കിയിട്ട് പ്രയോജനമില്ല .. പുറം ചൊറിയലും
,പിന്നെ സുറിയാനി ക്രിസ്ത്യാനികൾ ഉണ്ടാക്കുന്ന കടിച്ചാൽ പൊട്ടാത്ത
അവലോസുണ്ട പോലുള്ള കവിതക ളും--  ആർക്കു വേണം .. 
അതിനെക്കാൾ  അക്ഷരത്തെറ്റ് കൾ ഞങ്ങൾക്ക്  അമ്പലപ്പുഴ പാൽപായസം
അതിന്റെ   കയ്പ്പ് ഞങ്ങൾ അങ്ങ് സഹി ച്ചോ ളാം
 


Ann 2016-01-04 17:54:04
If Thomas Vedakkel had read and understood the article thoroughly, he wouldn't have said what he said. Or, if he had read the article one or a few more times, Thomas' opinion would have been different. Such responses show that the problem is not the writing/writer but the reading/reader. It doesn't matter how well and meaningful a person writes if the reader doesn't put the words together and understand. When they don't understand, of course they will say such comments. 

- A reader of emalayalee

Ninan Mathullah 2016-01-05 04:55:00

People generally rationalize or find justification for their actions in their own self interest. I can get physical with a person, and although I know what I did is wrong, my mind will find justification for it by blaming the other person for provoking me. The same psychology is working here. ‘Ammaye thalliyalum athinu randu pakshamundallo’. In all ages there are values that society accepts as right and wrong. Writing ‘oomakkathu’ was never that respectable. Here emalayalee has made it respectable. People in their self interest are using this forum for propaganda. (some here write positive comments only if the writer belong to their race or religion. ‘Poocha kannadachu paal kudikkunnathupoleyanu’. They think nobody notice such things). No matter what, writing comments hiding behind a veil is hypocrisy and cowardice. If the writer of the article can use his real name, is it fair that the comment is anonymous? You can write a book on the virtues of writing anonymous. The fact remains that it is deplorable action. On the day of judgement will they stand straight?

Anthappan 2016-01-05 07:41:17
The problem is not with the reader but with the writer.  The writers must write the draft first and read and understand it from a readers perspective.  It doesn't matter how well the writer writes if he or she doesn't read and re-read it is going to come out like this inferior article which cries about their grievances.  The best solution for this issue is shut down the operation and retire as Vidyadharan sugested. 
Anthappan 2016-01-05 08:17:14
Ninan Matthulla laments as usual.  He thinks those who are commenting here on various topics under the pen name are all from RSS and out there to get him.  He confuses the laymen with his writing and twisted religious philosophies.  He has nothing to offer to save the people from the massive confusion all the religion created for a long time.  All he does is adding fuel to fire.  He closed the door to wisdom and living in the quagmire of confusion and trying to pull the weak and oppressed  into it.  Please stop it  and leave the people alone. 
നാരദർ 2016-01-05 09:17:48
അന്തപ്പനും നൈനാൻ മാത്തുള്ളയും ഗോദയിൽ ഇറങ്ങിയലെ ഒരു രസമുള്ള്. 
SchCast 2016-01-05 11:08:10

I am wriitng this comment to counter the condescending attitude of Mr. Anthappan. Who is Mr.Anthappan after all? Someone who thinks that when he puts some ateist and agnostic ideas in print, the readers will consider him as a pundit on all subjects! Grow up Mr. Anthappan. If you want to be in a democratic atmosphere, learn to understand the view of others. Your views are based on the false pretense that ateists constitute the overwhelming majority in the readership. Check the the color of your galsses once again, Mr. Anthappan.

Now, about the article - All of us know that there is a problem of quality in the articles that appear on Malayalam on-line publications. The author is pointing a finger to the fact. During the course of the article, he has touched some unnecessary remarks such as the connection between Tamil and Malayalam. Thomas Vadekkel has a valid point that the print media is in decline and it is irreversible.The life is in the fast track and it is more and more so generation after generation. It looks like the author has forgotten this basic fact of life.

rEjIcE നെടുങ്ങാടപ്പള്ളി 2016-01-05 15:37:03
“അയ്യോ കാലം, കടന്നു പോയി .   WHATTSAPP ന്റെ കാലത്ത് ആരെങ്കിലും പോസ്റ്റ് കാർഡിൽ എഴുത്ത് അയക്കുമോ ? ചെമ്മീനും രമണനും  RELEASE  ചെയ്തില്ലേ അവിടൊന്നും ? പിന്നെ മാമ്പഴ പുളിശ്ശേരി  കുടിക്കാൻ നിര്ബന്ധം ആണെന്ന്കിൽ ഞാൻ എന്ത് പറയാൻ ?  ആസന്ന മരണരായ കടലാസ് പത്രങ്ങള്ക്കു സ്വയം മരണം  ആശംസിച്ചു ആചാര മര്യധകളോടെ സംസ്കരിക്കുക ......”
Anthappan 2016-01-05 21:23:49
Are you calling me a Pundit and calling yourself a SchCast? The diagnosis is easy;  SchCast is the creation of cast system in India and I am sorry that you are still a victim of it.  You can come out of it by educating your mind.  You talk to yourself and say that " I am neither superior nor inferior to anyone'. Recite this 100 times everyday and you will see some changes.  Once you are fully in control of yourself change the name to something else.  Clear up your confusion first and then come and talk to me boy.  

കുസൃതി കുട്ടൻ 2016-01-05 21:43:04
ആസന്ന മരണം അല്ല നെടുങ്ങാടി ആസന മരണമാണ്.  അമേരിക്കയിൽ ഇത്തരം മരണം കൂടുതലാ.
Ninan Mathullah 2016-01-06 07:02:25

RSS is not the issue here. I didn’t mention RSS or religion in my comment. May be Anthappan and his friends are thinking always of RSS and its agenda, and how to implement it. I like a real writer read my books and comment on it. I do not give weight to the comments of an atheist or a person not qualified to comment on the subject. So it is very important for the writer to know who is writing comments. Writing comments anonymous will not help writer in writing. It is clear that Anthappan and several others writing comments are not writers. Anthappan want a writer to write from a reader’s perspective. This statement means that he is not a writer. No writer can read from all the different readers’ perspective. Anybody can find fault in anything, if you look for it.  A writer writes what he sees. He is an educator and teacher also. A writer is communicating his ideas. As long as he succeeded in expressing it, minor grammar and spelling mistakes are not an issue. News Paper publishing being a big financial burden, it is not possible to hire enough employees to check for all spelling mistakes or to edit it.  Although a writer has social obligations in writing, he doesn’t write for the sake of social obligation. People who are not writers, hiding in this forum and writing comments out of jealousy or propaganda or to implement their hidden agenda will not help in encouraging writers. The solution Anthappan suggesting is to stop writing.  The hidden agenda of some is to destroy organizations and communities. To weaken an organization or a community you weaken its leaders, or prevent new leaders coming up. These people prevent new writers coming up in the community they want to destroy. So they give scathing criticism of new writers hiding behind a veil. It is possible that the attack against church leaders is part of this agenda. Hope emalayalee will change its policy on anonymous comments. At least emalayalee must know who is writing comments.

Anthappan 2016-01-06 08:36:47

The solution Anthappan suggesting is to stop writing.  The hidden agenda of some is to destroy organizations and communities. To weaken an organization or a community you weaken its leaders, or prevent new leaders coming up. These people prevent new writers coming up in the community they want to destroy. So they give scathing criticism of new writers hiding behind a veil. It is possible that the attack against church leaders is part of this agenda. Hope emalayalee will change its policy on anonymous comments. At least emalayalee must know who is writing comments.”

My solution is the right solution.  There are so many writers in USA who doesn’t qualify for it.  Mr. Vidyaadharan very clearly stated that in his comment.  I don’t find anything new in many Malayalee’s writing to make me think differently or going in a different direction.  You claim that you were an atheist once and now you are a theist.  Or I should say that you were my brother (atheist) once and now joined with a group that has been confusing people for a long time. and looting their bread.  Your writing is about this transformation and inviting the people follow you.   You left a position (atheist) where you were true to yourself and joined a group that has been looting the people for time immemorial. 

With regard to the organizations, Papers, and other operations, I stand by my statements.  If any organizations or papers, and individuals do not do any good to the society must cease their operations and vanish.  All the Malayalees oraganizations are useless.  It is a platform to bolster the false images of some Malayalee’s as leaders.  These so called leaders are not connected to the political system of America.  Are they involved in the election process of this country which will have an impact on the life of our future generations?  Do malayaalees want to elect a thug and a moron like Trump and get kicked in the ass?  Do you want to join guys like Trump and get the rights of the immigrants deprived?   I don’t see a difference between you and Trump.  You preach your God in day time and in the night you plot against the oppressed and weak.  You are serving a God of vengeance and jealous.  When somebody writes a comment with a pen name, it becomes a pain in your ass.  Did your God tell you that he would come like a thief?  I know you forget it conveniently and try to propagate your confused theology to the poor and weak.   Stop your double standard and pretending that you are reformed man.   Come back son and be an atheist and fight for the justice.  Jesus was an atheist who rejected the interpretation of sinners, thieves, prostitutes, outcasts made by the Jews.  And for that reason he was assassinated and hung on cross.  Brother once you abandoned us (atheists=the real truth seekers) and ran away from us like a prodigal son.  But we the atheists are inviting you back and leave the light on for you.  Don’t waste the time to find out who the commentators are rather absorb the contents of their messages.  

Houston cow boy doctor. 2016-01-06 09:17:51
No one is going to fall to your tricks.
you seem to have a problem when you are commented about and criticized. You called them several times atheists, or hindus with fake names and so on. All your arguments has no logic. How do you know that they are hindus or atheists ?
 Atheists has no god in their concept. All gods are made by Man. Now if there are 100 gods- atheists say it is = 0. But you have a god as you say and the rest 99 is not there. so you are 99% atheist.
 why people use pen names ? to write free from people like you who have no tolerance. people like you attack them and that is not good for free journalism.
 even your god Jesus had a fake name and so his father. The names of the gospel writers are fiction and fake.
 do you eat chicken ? it is not good in hot climate like Texas. Chicken can increase body temperature in hot people. Human body has three different types. they are : hot, cold & sputum. = വാതം , പിത്തം , കഫം .
 every body cannot eat all different kind of food. may be problem of intolerance is the food you eat. or may be you claimed that you were an atheist one time. wife, children, priest or ഉപദേശി  worked on your brain.
 any way leave the good writers of e malayalee to their freedom.
 this advice is for Schcast too. Like Anthappan advised, get out of that  humility and inferiority complex. There is no upper or lower caste in humans. Priests of human made religions bullied it on other humans.
Anthappan 2016-01-06 10:44:36
Hey! Houston Cowboy I salute you

Riding on the range,
I've got my hat on,
I've got my boots dusty.
I've got my saddle
On my horse.
And I also want to be a cow boy.


Mohan Parakovil 2016-01-06 10:06:40
അമേരിക്കൻ മലയാളികളെ മനസ്സിലാക്കാൻ ഇ മലയാളിയിൽ അവർ എഴുതുന്ന കമന്റ് വായിക്കുക. ശ്രീ മാത്യൂസ് എന്ന വ്യക്തി
എഴുതിയത് അച്ചടി മാധ്യമം എങ്ങനെ
നഷ്ടം കൂടാതെ  നടത്താമെന്നാണ്
 ലേഖനം അത്ര കേമമൊന്നുമല്ല. അച്ചടി മാധ്യമത്തെ കുറിച്ച്
എഴുത്യിപ്പോൾ ഇ മലയാളിയിൽ വരുന്ന
കമന്റ് എഴുതുന്നവരെയും അദ്ദേഹം പരാമർശിച്ചു .  അത് കുളമായി എന്ന് തോന്നുന്നു
കഷ്ടം അമേരിക്കൻ മലയാളികളെ .. വെറുതെ
വഴക്ക കൂടുന്നു , ശ്രീമാൻ രജീസ്‌ പറഞ്ഞപോലെ
ജനം പള്ളിയിൽ പോകും വൈദികന്റെ കൈ മുത്തും കൈമടക്ക് കൊടുക്കും , ഇതൊന്നും
നില്ക്കാൻ പോകുന്നില്ല . ഇവിടെ നാട്ടിൽ
ശരണം വിളിയുടെ ബഹളമാണ്~. എന്ത് ചെയ്യാം
മതേതര രാജ്യത്ത് അതൊക്കെ സഹിക്ക തന്നെ .
അമേരിക്കൻ മലയാളികളെ നിങ്ങൾ ഭാഗ്യവാന്മാർ  . ഞങ്ങൾ ഇവിടെ വിഷം നിറഞ്ഞ
ഭക്ഷണവു,കൊല്ലാൻ  വരുന്ന വാഹനങ്ങളും
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കശ്മലന്മാരും
ആയി കഴിയുന്നു . 

Anthappan 2016-01-06 12:36:53
They both are shackled and they are under the command of Religious Gurus.  Their brain has been extracted out of them and replaced with a chip and that is their command station.  When they get the order from priests through the chip they act like a mechanical dole.  
Ann 2016-01-06 17:10:58
All these comments are examples of the old story about the man who vomited three crows. In actuality, he had only vomited something black. However, as the word spread "something black" turned into "three crows."

Just like that, all these comments are far, far from the core of the article. 

A Matthew wrote something about PRINT MEDIA. 

A Vedakkan portrayed it was if it is against ONLINE MEDIA. 

All the others are playing a game of pick, choose, and throw with whatever they get in their hands.

What a freedom of speech! 

What a readership!

What a journalism!

Emalayalee should take the responsibility to take down such shallow (of course this is their popularity)comments from their pages.

വിദ്യാധരൻ 2016-01-06 13:39:40
മോഹൻ പറക്കൊവിൽ വെറുതെ നാട്ടിലിരുന്ന് ഇങ്ങനെ അമേരിക്കൻ മലയാളികളെക്കുറിച്ച് വിഷമിക്കാതെ അടുത്ത തവണ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ കൂടെ ഇങ്ങോട്ട് പോര്. പഞ്ചായത്ത് പ്രസിടണ്ടിന്റെ കൂടെയായാലും വേണ്ടില്ല.  ഇങ്ങോട്ട് പോരാൻ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട.  തറ രാഷ്ട്രീയ പരിപാടി എന്തെങ്കിലും ചെയ്യിതിട്ടുണ്ടാങ്കിൽ അത് മതി. സ്ത്രീകളെ പീഡിപ്പിചിട്ടുള്ളവര്, കൊലപതാകികൾ, ഖജനാവ് കൊള്ളയടിചിട്ടുള്ളവർ, തിരുമേനി ബിഷപ്പ്, സന്യാസി, പൂച്ച മറിയുന്നപോലത്തെ സാഹിത്യകാരന്മാര്, ആറുമുളയിൽ വിമാനം ഇറക്കണം എന്ന് വിളിച്ചു പറയുന്നവർ തുടങ്ങിയവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഏതെങ്കിലും സംഘടനകൾ, സാഹിത്യ സംഘടനകൾ ഇവരുമായി ബന്ധപ്പെടുക.  
നാരദന്‍ 2016-01-06 17:24:15
വാരഫല൦  നോക്കിയിട്ടേ ഇനി ഇങ്ങനെ ഒക്കെ  എഴുതാവു . എല്ലാം കളഞ്ഞു  കുളിച്ചു , ഹും  തൃപ്തി  ആയോ .
വിദ്യാധരൻ 2016-01-06 20:17:29
ആനിക്കുട്ടി -  ആനിക്കുട്ടി ഒരു കാര്യം മനസിലാക്കണം. ഇവിടെ പശുവല്ല ശർദ്ദിച്ചത്. ചെന്ന് വീണത്  മാന്യ വായനക്കാരായ ഭദ്രകാളി, വാമനൻ , യുദാസ്, വിവരദോഷി എന്നിവരുടെ ദേഹത്താണ്. അവര് അടങ്ങി ഇരിക്കും എന്ന് തോന്നുന്നുണ്ടോ? അവര് പ്രതികരിക്കും. (അല്ലെങ്കിൽ ട്രമ്പ്‌  റ്റെഡു ക്രൂസീനോട് ആവശ്യപ്പെട്ടപോലെ ഇവരുടെ ശരിയായ പേരിന്റെ സാക്ഷ്യപത്രം ഈ-മലയാളിയിൽ പ്രസിദ്ധീകരിക്കട്ടെ.)   പിന്നെ ആനിക്കുട്ടിയുടെ ഇവിടുത്തെ വേഷം എന്താണന്നു മനസിലാകുന്നില്ല?  
വായനക്കാരൻ 2016-01-06 21:16:54
"A little philosophy inclineth man’s mind to atheism; but depth in philosophy bringeth men’s minds about to religion."
English politician and philosopher Francis Bacon
Mohan Parakovil 2016-01-07 07:00:51
വിധ്യാധരാൻ മാസ്റ്റർക്ക് നമസ്കാരം . ഫെയ്സ് ബുകിലൂടെ പരിചയപ്പെട്ട ഇ മലയാളി സൈറ്റ്
ഞാനും കൂട്ടുകാരും ആസ്വദിക്കാരുണ്ട് . വിദ്യദരൻ
മാസ്ടരുടെ സാഹിത്യ നിരൂപണങ്ങൾ രസകരവും
വിജ്ഞാനപ്രദവുമാണു . ഇയ്യിടെ ഇ മലയാളിയിൽ അവിടത്തെ എഴുത്തുകാരുടെ രചനകൾ
വിരളമായെ കാണുന്നുള്ളു  മാസ്റ്റരെ പേടിച്ച്
എഴുത്ത് നിരുത്തികാണും. അമേരിക്കയിലേക്ക് വരുന്നതൊക്കെ ഒരു വിദൂര സ്വപ്നമല്ലേ സാറേ ..നന്ദി മറുപടി കുറിപ്പിന്
Anthappan 2016-01-07 07:54:21

“A little philosophy inclineth man’s mind to religion; but the depth in philosophy unshackle the minds from the clutches of religion and free them within.” (Anthappan- Thinker and Philosopher)

വിദ്യാധരൻ 2016-01-07 10:13:35
ഒന്നിനേം വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ് ഇത് . മാധ്യമങ്ങൾ, മതം, രാഷ്ട്രീയം, സാഹിത്യം  ഇവയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ എല്ലാം സ്വന്തം താത്പര്യങ്ങൾ സംരഷിക്കാൻ വേഷം കെട്ടി ആടുന്നവരാണ്.  ലേഖകനെ  ഇത്രേംപേര് മുഖം മൂടി വച്ച് പൊതിരെ തല്ലാൻ കാരണം  അതാണ്‌.  ഒരു സന്യാസിമാരോടും അച്ച്ന്മാരോടും ബിഷപ്പുമാരേം വീട്ടിൽ കേറ്റാൻ കൊള്ളില്ല. ഒന്നുകിൽ അവന്മാര് പണം അടിച്ചോണ്ട് പോകും അല്ലെങ്കിൽ കൊച്ചു അണ്‍പിള്ളേരെ അടിച്ചോണ്ട് പോകും. ഭാര്യമാരും സൂക്ഷിച്ചില്ലെങ്കിൽ അവളുമാരും ഇവന്മാരുടെ കൂടെ പോകും.  രാഷ്ടീയക്കാര് മിക്കവാറും കള്ളന്മാരും, വ്യഭിചാരികളും,  നാടിനോടോ നാട്ടാരോടോ കൂറില്ലാത്തവരാണ്. സാഹിത്യകാരന്മാരെന്നും പറഞ്ഞു കുറെ അവന്മാരുണ്ട്.  ഇവന്മാര് എഴുതിയ എന്തെങ്കിലും വായിക്കാൻ കൊള്ളാമോ?  നാട്ടിൽ പോയി പ്രസിദ്ധീകരിച്ചു അംഗീകാരം മേടിച്ചിട്ട് ഇവിടെ പ്രസിദ്ധീകരിക്കട്ടെ. അല്ലാതെ ഫൊക്കാനയുടെ അവാർഡു കിട്ടി ഫോമയുടെ അവാർഡ് കിട്ടി, ലാനയുടെ അവാർഡ് കിട്ടി എന്നൊക്കെ പറഞ്ഞു വന്നാൽ  നല്ല നല്ല പുസ്തകങ്ങൾ വായിച്ചിട്ടുള്ളവര് സമ്മതിച്ചു തരുമോ. കൂടാതെ ഇവന്മാര് തന്നെ കുമ്പസാരിക്കാറുണ്ട് മിക്കവാറും എല്ലാവരും എഴുത്തിൽ തിരിമറി കാണിക്കാറുണ്ടെന്നു  ചിലരുടെ കവിത വായിച്ചാൽ ഏതാണ്ട് പുലിവാല് പിടിച്ചപോലെയാണ്.  ലേഖകാൻ  പറഞ്ഞതിൽ കാര്യം ഇല്ലാതില്ല.  പത്രം  നടത്തുന്ന എത്ര പേർക്ക് പറയാൻ കഴിയും അവർ പത്ര ധർമ്മം പാലിച്ചാണ് എഴുതുന്നതെന്ന്?  എത്ര പേരുണ്ട് പത്രപ്രവർത്തനത്തിൽ യോഗ്യതയുള്ളവരും അനുഭവ സമ്പത്ത് ഉള്ളവരും.  ഇവിടെ വാളെടുക്കുന്നവൻ എല്ലാം വെളിച്ചപ്പാടാണ് .  പ്രൂഫ്‌ റീഡ് ചെയ്യാൻ മലയാള ഭാഷ ശരിക്ക് അറിഞ്ഞിരിക്കണം ഭ യും ബായും പായും എവിടെ എങ്ങനെ പ്രയോഗിക്കണം എന്നറിഞ്ഞിരിക്കണം. ഇതൊന്നും അറിയാതെ എലാം ഗൂഗിളിന്റെ കുഴപ്പം ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.    ഭാഷ ശരിക്ക് അറിയാൻ വയ്യാത്തവര് കഥയും കവിതയും നോവലും എഴുതി വിടുമ്പോൾ ഭാഷ അറിയാൻ വയ്യാത്ത പത്രാധിപന്മാർ എന്ത് ചെയ്യും ? അവര് കിട്ടിയ ചവറു അതുപോലെ പ്രസിദ്ധീകരിക്കും.  ഇവിടുത്തെ പല പത്രങ്ങളും പ്രസ്ക്ലുബുകളും നടത്തുന്നവർ യോഗ്യത ഇല്ലാത്ത , വെറും പേരിനും പ്രശസ്തിക്കും വേണ്ടി പരക്കം പാഞ്ഞു നടക്കുന്നവരാണ് എന്നതാണ് പൊതുവെ ധാരണ. അങ്ങനെയുള്ള പലരും ഇവിടെ എഴുതുന്നവരുടെ പരിചയക്കാരും ആയിരിക്കും.  പക്ഷെ സംസ്കാരശൂന്യരും ഉൾബോധം ഇല്ലാത്ത ഇവ്നമാരോടു  (ചില അഹങ്കാരികളായ സ്ത്രീകളും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല ) നേരിട്ട് പറയാത്തതിന്റെ കാരണം ഭീരുത്വമാണെന്ന് കരുതുന്നെകിൽ അത് തെറ്റാണ് .  നയതന്ത്ര പരമായി ഇവരുടെ തലയിൽ അവരുടെ അസുഖ കാര്യം പറഞ്ഞു കയറ്റാനുള്ള ഒരു ശ്രമം മാത്രമാണ്.  ഇത്രേം മുഖം മൂടി വച്ചവന്മാരുടെ പേരും വിവരം തപ്പി സമയം കളയാതെ വല്ല സ്കൂളിലും പോയി പഠിക്കാൻ നോക്ക് .  അമേരിക്കയിൽ വയോചന വിദ്യാഭ്യാസം ഒരു നാണ കേടല്ല .  ഇത്രയും എഴുതിയെങ്കിലും ചെയ്യുന്ന പ്ര്വര്ത്തിയോടു ആത്മാർത്ഥത പുലർത്തുന്ന പലരും ഉണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല. അവര് എന്നോട് പൊറുക്കുക .  ഇത് അമേരിക്കയിലെ സാഹിത്യ സാംസ്ക്കാരിക മണ്ഡലത്തിൽ ചോദ്യം ചെയ്യപ്പെടാതെ വിലസുന്ന പെരും കള്ളന്മാർക്ക് വേണ്ടി എഴുതുന്നതാണ്. ഇവന്മാർക്കെതിരെ പൊരുതുന്ന എല്ലാ ഒളിപോരുകാർക്കും എന്റെ അഭിവാദ്യങ്ങൾ.  

തളർന്നിടാതെ പയറ്റുകെന്റെ കൂട്ടരേ  (മുഖം മൂടികൾ )
പുകച്ചിവരെ പുറത്തെടുക്കെന്റെ കൂട്ടരേ
തകർക്ക നാം ഇവരുടെ കൂട്ടുകെട്ട് സഖ്യവും  
ജയം ഒടുവിൽ നമക്ക് തന്നെ ഓർത്തിടൂ 

വായനക്കാരൻ 2016-01-07 11:58:52
വിപ്ലവം വിപ്ലവം വിപ്ലവം 
കേൾക്കുന്നു ദൂരയാ കാഹളം 
മുഖ മൂടി പടയുടെ ബൂടിസിന്റെ ശബ്ദം 
നിര നിരയായെത്തുന്നു 
അരിയുവാൻ വൈരിയെ 
കാപട്യ സാഹിത്യം, രാഷ്ട്രീയം 
പ്രച്ഛന്ന വേഷക്കാർ പത്രക്കാർ 
ഇവരുടെ കട പൂട്ടാൻ എത്താറായി 
ചതുർകോണിൽ നിന്നും 
കൊമ്പു  വിളിചെത്തുന്നു 
മുഖം മൂടി പടയുടെ വ്യുഹം 

 
andrew 2016-01-07 10:50:29
Philosophy: philo = to love & Sophy or Sophia = wisdom. Philosophy is an eternal search for the ultimate truth [ if there is one] On the way or path of the truth seeker; there may be so many 'Maya' to deceive. If you perceive it as the truth or the ultimate you get fooled. And perish with in the unseen walls of it. Religion, Political party, any ism , cult - all  deceive the seeker of truth. 
 So if you claim what you have reached is the final truth, the only true god, only religion and so on, you are admitting how little you have attained. The more you know, it will reveal to you how little you know and how much is out there yet to know.
 do not get stuck like a drift wood on the banks of ever flowing river of wisdom. If you don't cling on to any hindrance on the way, slowly  you may be able to reach the shores of  the great sea of knowledge.
 you cannot drink all of it, but you can drink as much as you can.
 - a humble seeker
ഉപദേശി 2016-01-07 12:19:37
പാദം പാദം  ഉറച്ചു നാം .... എന്ന രീതി 
പെന്‍ നാമ൦  കൊണ്ട്  നാം 
കള്ള എഴുത്തുകാരെ  തുരത്തണം 
ഇ മലയാളില്‍  വീണ്ടും വീണ്ടും എഴുതണം .
പേന എന്ന കുരിശു മായി  ഇവനെ എല്ലാം ഓടിക്കണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക