Image

നടന്‍ ബാബു രാജ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 01 January, 2016
നടന്‍ ബാബു രാജ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

നടന്‍ ബാബു രാജ് രക്ഷപെട്ടത് തലനാരിഴയ്ക്ക്, ദുബായില്‍ കത്തിയമര്‍ന്ന ഹോട്ടലില്‍ താമസിച്ചിരുന്നു

ദുബായ്: പിന്നൊന്നും നോക്കിയില്ല, കയ്യിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് താഴേയ്ക്ക് ഓടി. പുതുവര്‍ഷത്തില്‍ വലിയ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തില്‍ നടനും സംവിധായകനുമായ ബാബുരാജ് പറയുന്നു.

ബാബുരാജ് സംവിധാനം ചെയ്യുന്ന സ്‌കോച്ച് വിസ്‌കി എന്ന ചിത്രത്തിനായി ബുര്‍ജ് ഖലീഫയിലെ പുതുവത്സരാഘോഷം ചിത്രീകരിക്കാന്‍ എത്തിയതായിരുന്നു ബാബുരാജും സംഘവും. ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിച്ച ഹോട്ടലില്‍ ബാബുരാജും സംഘവും ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ ഹോട്ടലിന്റെ അന്‍പത്തിയഞ്ചാം നിലയിലായിരുന്നു ബാബുരാജ്.

പതിനഞ്ചാം നിലയില്‍ തീപടര്‍ന്ന വിവരം താഴെ നിന്ന സഹപ്രവര്‍ത്തകരാണ് അറിയിച്ചത്. ഉടന്‍ തന്നെ എഴുപത്തഞ്ചുകാരനായ പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും തോളിലേന്തി ബാബുരാജ് താഴേയ്ക്ക് ഓടി. ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഇപ്പോള്‍ കയ്യില്‍ അവശേഷിക്കുന്നില്ലെന്ന് ബാബുരാജ് പറഞ്ഞു.
പാസ്‌പോര്‍ട്ടും മറ്റ് ലഗേജുകളും എല്ലാം കത്തിയമര്‍ന്നു. ഇപ്പോള്‍ സമീപത്തെ മറ്റൊരു ഹോട്ടലിലാണ് സംഘം താമസിക്കുന്നത്. ഇനി എന്ന് നാട്ടില്‍ തിരിച്ചു വരാനാകുമെന്നു പോലും ഉറപ്പില്ലെന്ന് ബാബുരാജ് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക