Image

പുതിയ കാഴ്‌ചകളും കളിയും ചിരിയുമായി മലയാളം ടിവി

Published on 21 January, 2012
പുതിയ കാഴ്‌ചകളും കളിയും ചിരിയുമായി മലയാളം ടിവി
ഒട്ടേറെ പുതിയ പരിപാടികളുമായി പ്രവാസി മലയാളികളുടെ സ്വന്തം ചാനല്‍ മലയാളം ടെലിവിഷന്‍ കൂടുതല്‍ ജനപ്രീതി ആര്‍ജ്ജിക്കുന്നു. സീരിയലുകള്‍, ടോക്‌ഷോ, വാര്‍ത്തയും വാര്‍ത്താധിഷ്‌ഠിത പരിപാടികളും, സിനിമ തുടങ്ങിയ പതിവ്‌ പ്രോഗ്രാമുകള്‍ക്കുപുറമെയാണ്‌ പുതുമയാര്‍ന്ന ജനപ്രിയ പരിപാടികള്‍.

മുമ്പൊരു ചാനലും കൈവെച്ചിട്ടില്ലാത്ത, മലയാളം പഠിപ്പിക്കാനുള്ള `വീട്ടിലെ മലയാളം അധ്യാപകന്‍' പരിപാടി ഏറെപ്പേര്‍ക്ക്‌ പ്രയോജനം ചെയ്യുന്നു. എല്ലാ ദിവസവും അഞ്ചുമണി.

പ്രവാസ ജീവിതത്തിന്റെ നാനാമുഖമായ ആകുലതകള്‍ക്കിടയില്‍ പ്രതീക്ഷയുടെ പ്രകാശംപകരുന്നതാണ്‌ `പ്രത്യാശ' എന്ന പരിപാടി. എല്ലാദിവസവും 4.30.

പ്രശസ്‌ത ആങ്കറും മോഡലും നയിക്കുന്ന `അമെയ്‌സിംഗ്‌ ഇന്ത്യ' പ്രോഗ്രാം ഇന്ത്യയെ കണ്ടെത്താനുള്ള അപൂര്‍വ്വ അവസരമാണ്‌ പ്രവാസികള്‍ക്ക്‌ നല്‍കുന്നത്‌. `എന്റെ കേരളം' പ്രോഗ്രാം ആകട്ടെ കേരളത്തിന്റെ തനതു മേഖലകളിലേക്ക്‌ വെളിച്ചംവീശുന്നു.

ഏറെ ശ്രദ്ധപിടിച്ചുപറ്റിയതാണ്‌ മലയാളം ന്യൂസ്‌ പ്രോഗ്രാം എഡിറ്ററും ആങ്കറുമായ വിനിത നായര്‍ അവതരിപ്പിക്കുന്ന വാര്‍ത്ത. അമേരിക്കയിലെ മലയാളി ജീവിതത്തിനൊപ്പം മുഖ്യാധാരയില്‍ നിന്നുള്ള വാര്‍ത്തകളും ഉള്‍പ്പെടുത്തിയതാണ്‌. തിരക്കുപിടിച്ച ജീവിതത്തില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വാര്‍ത്തകളെല്ലാം അടങ്ങിയതാണ്‌ ന്യൂസ്‌.

സിനിമാ ഗാനങ്ങളുടെ പ്രത്യേക പരിപാടിയായ `രാഗാര്‍ദ്രം' കലാ നായര്‍ അവതരിപ്പിക്കുന്നു.

അമേരിക്കയില്‍ വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുമായുള്ള അഭിമുഖമാണ്‌ മറ്റൊരു പുതുമ. നാട്ടില്‍ നിന്ന്‌ പ്രമുഖരുമായുള്ള അഭിമുഖങ്ങളും പ്രക്ഷേപണം ചെയ്യുന്നു.

അമേരിക്കന്‍ സല്ലാപം ആദ്യമായി അമേരിക്കയില്‍ അവതരിപ്പിക്കുന്ന പ്രോഗ്രാമാണ്‌. ഫോണിലൂടെ നിങ്ങള്‍ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കായി പ്രക്ഷേപണം ചെയ്യുന്നതിനുപുറമെ നര്‍മ്മത്തില്‍ കലര്‍ന്ന സംഭാഷണങ്ങളും ഈ പ്രോഗ്രാമിനെ മധുരതരമാക്കുന്നു. ഫോണ്‍ വിളിക്കുന്നവരും, വിളി കേള്‍ക്കുന്ന ആങ്കര്‍മാരും അമേരിക്കയില്‍ തന്നെയുള്ളവരാകുമ്പോള്‍ `സാംസ്‌കാരിക വിടവ്‌' ഇല്ലാതാവുന്നു. അവതാരകര്‍: ശാലിനി, ആഗി, റോഷി, ഹെലന്‍.

മലയാളം ടിവി കാണാന്‍ വേണ്ടത്‌ ഒരു റോക്കു ബോക്‌സ്‌ ആണ്‌. അത്‌ സൗജന്യമായി ലഭിക്കും. മുഖ്യധാരയിലുള്ള പ്രധാന ചാനലുകളായ സൂര്യ ടിവി അടക്കമുള്ള ചാനലുകളും സൈന്‍ അപ്പ്‌ ചെയ്‌താല്‍ ലഭ്യമാകും. ഇപ്പോള്‍ മറ്റ്‌ ചാനലുകള്‍ ഉള്ളവരും അമേരിക്കന്‍ മലയാളികളുടെ ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

കഴിഞ്ഞ വിഷുവിന്‌ അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടി സംപ്രക്ഷണമാരംഭിച്ച മലയാളം ടിവി ഇന്ന്‌ അമേരിക്കന്‍ മലയാളികളുടെ ഇഷ്‌ടചാനലായി മാറിയിരിക്കുന്നു.

നാളെയുടെ ടിവി ചാനലായി മാറുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലയാളം ടിവിയ്‌ക്ക്‌ തനതായ ഒരു ലക്ഷ്യവും ലക്ഷ്യബോധവുമുണ്ട്‌. മനസ്സും ജീവിതവും തുറന്നുകാട്ടുവാന്‍ കഴിയുന്ന വേണ്ടത്ര വേദികള്‍ മലയാളി സമൂഹത്തിനുണ്ടായിരുന്നില്ല. മലയാളം ടിവിയുടെ വരവ്‌ അതിന്‌ പരിഹാരമായി.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിമാറിയ മലയാളം ടിവിയുടെ അമരത്ത്‌ അമേരിക്കന്‍ മലയാളികള്‍ക്കിടയില കിടയറ്റ മൂന്ന്‌ വ്യക്തിത്വങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. വര്‍ഷങ്ങളുടെ സംഘടനാ പാരമ്പര്യമുള്ള ശ്രീ. ബേബി ഊരാളില്‍ ചാനലിന്റെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസറായി പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ വ്യവസായ രംഗത്ത്‌ നാല്‍പതിലധികം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ശ്രീ. വര്‍ക്കി ഏബ്രഹാം ചാനലിന്റെ ചെയര്‍മാനാണ്‌. വ്യവസായ രംഗത്തും വ്യക്തി മുദ്രപതിപ്പിക്കുന്ന സംഘടനാ നേതാവായ ശ്രീ ജോണ്‍ ടൈറ്റസ്‌ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറായും നേതൃത്വനിരയിലുള്ളപ്പോള്‍ മലയാളം ടിവി ചാനലിന്റെ പ്രസക്തി ഏറുന്നു.

2012 വൈവിദ്ധ്യങ്ങളായ പ്രോഗ്രാമുകളുമായാണ്‌ മലയാളം ടിവി എത്തിയിരിക്കുന്നത്‌. നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമുള്ള മലയാളി സമൂഹത്തില്‍ ഉയരുന്ന സംഭവവികാസങ്ങള്‍ പൊതുജനസമക്ഷം എത്തിക്കുകയാണ്‌ എം.ടി.വി.

മലയാളികള്‍ ഒത്തുകൂടുന്ന ഏതുസദസ്സും മലയാളം ടിവിയുടെ ക്യാമറകള്‍ ഒപ്പിയെടുക്കുന്നു. അത്‌ പരിധികളില്ലാതെ പ്രക്ഷേപണവും, പുനഃപ്രക്ഷേപണവും നടത്തുന്നു. പ്രാദേശിക ന്യൂസുകള്‍ക്ക്‌ മലയാളം ടിവി ചെലുത്തുന്ന ശ്രദ്ധ ചെറുതല്ലന്ന്‌ ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്‌.

നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങളുക്കുമായി ഞങ്ങള്‍ ഒരു പറ്റം കലാകാരന്‍മാര്‍ കാത്തിരിക്കുന്നു. നിങ്ങള്‍ക്കായി അറിയാനുള്ളത്‌ മുഴുവന്‍ ഇനി മലയാളം ടിവിയിലൂടെ..

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

Malyalam Television USA, Ph: 1-908-345-5983, 1-917-662-1122

Malayalamtv live streaming-www.emalayalee.com
പുതിയ കാഴ്‌ചകളും കളിയും ചിരിയുമായി മലയാളം ടിവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക