Image

മോര്‍ പീല­ക്‌സി­നോസ് സുധീ­ര­നായ കര്‍മ്മ­യോഗി: പരി­ശുദ്ധ പാത്രി­യര്‍ക്കീസ് ബാവ

ബിജു ചെറി­യാന്‍ Published on 31 December, 2015
മോര്‍ പീല­ക്‌സി­നോസ് സുധീ­ര­നായ കര്‍മ്മ­യോഗി: പരി­ശുദ്ധ പാത്രി­യര്‍ക്കീസ് ബാവ
ന്യൂയോര്‍ക്ക്: കാലം ചെയ്ത അഭി­വന്ദ്യ ഡോ. യൂഹാ­നോന്‍ മോര്‍ പീല­ക്‌സി­നോസ് മെത്രാ­പ്പോ­ലീ­ത്ത­യുടെ വിയോഗം പരി­ശുദ്ധ സഭയ്ക്ക് നിക­ത്താ­നാ­വാത്ത നഷ്ട­മാ­ണെ­ന്നും, അടി­യു­റച്ച വിശ്വാ­സവും നിസ്തുല സേവ­നവും കൈമു­ത­ലായ സുധീ­ര­നായ കര്‍മ്മ­യോ­ഗി­യാ­യി­രുന്നു ആബൂന്‍ എന്നു പരി­ശുദ്ധ പാത്രി­യര്‍ക്കീസ് ബാവ അനു­ശോ­ചന സന്ദേ­ശ­ത്തില്‍ ഉത്‌ബോ­ധി­പ്പി­ച്ചു. ശ്രേഷ്ഠ ബസേ­ലി­യോസ് തോമസ് പ്രഥ­മന്‍ കാതോ­ലിക്കാ ബാവയ്ക്ക് അയച്ചു നല്‍കിയ സന്ദേ­ശ­ത്തില്‍ മോര്‍ പീല­ക്‌സി­നോസ് മെത്രാ­പ്പോ­ലീ­ത്ത­യുടെ സേവ­ന­ങ്ങ­ളേയും ത്യാഗ­നിര്‍ഭ­ര­മായ പ്രവര്‍ത്ത­ന­ങ്ങ­ളേയും ബാവ പ്രകീര്‍ത്തി­ച്ചു.

മല­ബാര്‍ ഭദ്രാ­സ­ന­ത്തിന്റെ ചരിത്രം മോര്‍ യൂഹാ­നോന്‍ പീല­ക്‌സി­നോസ് മെത്രാ­പ്പോ­ലീ­ത്തയോട് ഏറെ ബന്ധ­പ്പെ­ട്ട­താ­ണ്. നാശോ­ന്മു­ഖ­മാ­യി­രുന്ന മല­ബാ­റിന്റെ സമസ്ത പുരോ­ഗ­തി­യ്ക്കായി എല്ലാം ഉപേ­ക്ഷിച്ച് കര്‍മ്മ­മ­ണ്ഡ­ല­ത്തി­ലി­റ­ങ്ങിയ അദ്ദേ­ഹത്തെ ഭദ്രാ­സ­ന­ത്തിനും സഭയ്ക്കും ഒരി­ക്കലും മറ­ക്കാന്‍ പറ്റി­ല്ല. കക്ഷി­വ­ഴ­ക്കു­കള്‍ക്ക് പരി­ഹാരം കാണു­വാന്‍ നട­ത്തിയ പ്രവര്‍ത്ത­ന­ങ്ങള്‍ അദ്ദേ­ഹ­ത്തിന്റെ ജീവി­ത­ത്തില്‍ അസു­ലഭ നേട്ട­മാ­യി. വടക്കേ അമേ­രി­ക്ക­യിലെ പ്രഥമ മല­യാളി പുരോ­ഹി­തന്‍ എന്ന നില­യില്‍ നട­ത്തിയ യത്‌ന­ങ്ങള്‍ വിസ്മ­രി­ക്കാ­നാ­വു­ന്ന­ത­ല്ല. വിദ്യാ­ഭ്യാ­സവും കാരു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങളും ലക്ഷ്യ­മാക്കി അദ്ദേഹം തുട­ക്ക­മിട്ട സ്ഥാപ­ന­ങ്ങള്‍ ഏറെ പ്രശം­സ­നീ­യ­മാ­ണെന്നും ബാവ സന്ദേ­ശ­ത്തില്‍ തുടര്‍ന്നു. കബ­റ­ടക്ക ശുശ്രൂ­ഷ­യില്‍ ബാവ­യുടെ പ്രതി­നി­ധി­യായി ആര്‍ച്ച് ബിഷപ്പ് നഥാ­നി­യേല്‍ മോര്‍ ബര്‍ത്ത­ലോ­മിയോ പങ്കെ­ടു­ക്കും.

ശ്രേഷ്ഠ ബസേ­ലി­യോസ് തോമസ് പ്രഥ­മന്‍ ബാവ തിരു­മ­ന­സു­കൊണ്ട് സഭ­യില്‍ അഞ്ച് ദിവ­സത്തെ ദുഖാ­ച­രണം പ്രഖ്യാ­പി­ച്ചു. കബ­റ­ടക്ക ശുശ്രൂഷ നട­ക്കുന്ന ജനു­വരി ഒന്നിന് സഭ­യുടെ കീഴി­ലുള്ള എല്ലാ സ്ഥാപ­ന­ങ്ങള്‍ക്കും അവ­ധി­യാ­യി­രി­ക്കും. മത­ല­ബാ­റിന്റെ സമഗ്ര വിക­സ­ന­ത്തിനും സഭ­യുടെ പൊതു­വായ വളര്‍ച്ചയ്ക്കും ഏറെ സംഭാ­വ­ന­കള്‍ നല്‍കിയ മെത്രാ­പ്പോ­ലീ­ത്ത­യുടെ വിയോഗം ഏരെ ദുഖ­ക­ര­മാ­ണെന്ന് ശ്രേഷ്ഠ ബാവ പാമ്പാ­ടി­യില്‍ പ്രസ്താ­വി­ച്ചു. കാലം­ചെയ്ത മെത്രാ­പ്പോ­ലീ­ത്ത­യുടെ ഭൗതീ­ക­ദേഹം പൊതു­ദര്‍ശ­ന­ത്തി­നായി വെച്ചി­രി­ക്കുന്ന സെന്റ് മേരീസ് സിംഹാ­സന പള്ളി­യില്‍ പ്രത്യേക ധൂപ­പ്രാര്‍ത്ഥന നട­ത്തി­യ­ശേഷം സംസാ­രി­ക്കു­ക­യാ­യി­രുന്നു ബാവ.

മോര്‍ പീല­ക്‌സി­നോസ് തിരു­മേ­നി­യുടെ വിയോ­ഗ­ത്തില്‍ അമേ­രി­ക്കന്‍ അതി­ഭ­ദ്രാ­സ­നാ­ധി­പനും പാത്രി­യര്‍ക്കാ വികാ­രി­യു­മായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാ­പ്പോ­ലീത്ത അഗാ­ധ­മായ ദുഖം രേഖ­പ്പെ­ടു­ത്തി. പുണ്യ­ശ്ശോ­ക­നായ യേശു മോര്‍ അത്ത­നാ­സി­യോസ് തിരു­മ­ന­സ്സിന്റെ നിര്‍ദേ­ശ­പ്ര­കാരം 70- 80 കാല­യ­ള­വില്‍ അമേ­രി­ക്ക­യിലെ വിവിധ സംസ്ഥാ­ന­ങ്ങ­ളില്‍ ഇട­വ­ക­കള്‍ സ്ഥാപി­ക്കാന്‍ അക്ഷീണം പ്രയത്‌നം ചെയ്ത തിരു­മേ­നി­യുടെ സേവ­ന­ങ്ങള്‍ എക്കാ­ലവും സ്മരി­ക്ക­പ്പെ­ടും. ന്യൂജേ­ഴ്‌സി­യിലെ പൊമോ­ണ­യിലെ സെന്റ് എഫ്രയിം കത്തീ­ഡ്ര­ലില്‍ സന്ധ്യാ­പ്രാര്‍ത്ഥ­നയും അനു­സ്മ­രണ ശുശ്രൂ­ഷയും നട­ന്നു. ഭദ്രാ­സന സെക്ര­ട്ടറി റവ.­ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലി­ശേ­രി, റവ.­ഫാ. ബിജോ മാത്യു, റവ.­ഫാ. വര്‍ഗീസ് പോള്‍ തുട­ങ്ങിയ വൈദീ­ക­ശ്രേ­ഷ്ഠര്‍ പങ്കെ­ടു­ത്തു. മല­ങ്കര ആര്‍ച്ച് ഡയോ­സി­സിന്റെ ആഭി­മു­ഖ്യ­ത്തില്‍ പ്രത്യേക അനു­സ്മ­രണ ശുശ്രൂ­ഷ­കളും, സമ്മേ­ള­നവും ജനു­വരി മൂന്നാം തീയതി ഞായ­റാഴ്ച സ്റ്റാറ്റന്‍­ഐ­ലന്റില്‍ നട­ക്കു­മെന്നു ഭദ്രാ­സന സെക്ര­ട്ടറി റവ.­ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലി­ശേരി പത്ര­ക്കു­റുപ്പിലൂടെ അറി­യി­ച്ചു. സ്റ്റാറ്റന്‍­ഐ­ലന്റിലെ രണ്ടു ദേവാ­ല­യ­ങ്ങള്‍ ഒന്നിച്ച് ഒരു ദേവാ­ല­യ­മായി വിശുദ്ധ ആരാ­ധന സമാ­രം­ഭി­ക്കുന്ന മൂന്നാം തീയതി ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരു­മ­ന­സ്സു­കൊണ്ട് മോര്‍ ഗ്രിഗോ­റി­യോസ് ദേവാ­ല­യ­ത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പി­ക്കും. വൈദീ­ക­നായി അമേ­രി­ക്ക­യില്‍ എത്തിയ നാള്‍ മുതല്‍ ഏറെ­ക്കാലം തന്റെ കര്‍മ്മ­ഭൂ­മി­യാ­യി­രുന്ന സ്റ്റാറ്റന്‍­ഐ­ലന്റ് മോര്‍ ഗ്രിഗോ­റി­യോസ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തില്‍ വെച്ച് നട­ത്ത­പ്പെ­ടുന്ന മോര്‍ പീല­ക്‌സി­നോസ് അനു­സ്മ­രണ ചട­ങ്ങു­കള്‍ക്ക് ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്കും. വൈദീ­ക­ശ്രേ­ഷ്ഠര്‍, ഭദ്രാ­സന ഭാര­വാ­ഹി­കള്‍, കൗണ്‍സില്‍ അംഗ­ങ്ങള്‍, അത്മായ പ്രമു­ഖര്‍ തുട­ങ്ങി­യ­വര്‍ പങ്കെ­ടു­ക്കും. അമേ­രി­ക്കന്‍ അതി­ഭ­ദ്രാ­സ­ന­ത്തിന്റെ വളര്‍ച്ചയ്ക്ക് തുട­ക്ക­മി­ടു­കയും ഒട്ട­ന­വധി ദേവാ­ല­യ­ങ്ങള്‍ രൂപീ­ക­രി­ക്കു­കയും ചെയ്ത പുണ്യ പിതാ­വിന്റെ പാവന സ്മര­ണയ്ക്കു മുന്നില്‍ ആദ­രാ­ഞ്ജ­ലി­കള്‍ അര്‍പ്പി­ക്കു­ന്ന­തോ­ടൊപ്പം ഏവ­രേയും അനു­സ്മ­രണ ശുശ്രൂ­ഷ­ക­ളി­ലേക്ക് സ്വാഗതം ചെയ്യു­ന്ന­തായി റവ.­ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലി­ശേരി വ്യക്ത­മാക്കി.
മോര്‍ പീല­ക്‌സി­നോസ് സുധീ­ര­നായ കര്‍മ്മ­യോഗി: പരി­ശുദ്ധ പാത്രി­യര്‍ക്കീസ് ബാവമോര്‍ പീല­ക്‌സി­നോസ് സുധീ­ര­നായ കര്‍മ്മ­യോഗി: പരി­ശുദ്ധ പാത്രി­യര്‍ക്കീസ് ബാവമോര്‍ പീല­ക്‌സി­നോസ് സുധീ­ര­നായ കര്‍മ്മ­യോഗി: പരി­ശുദ്ധ പാത്രി­യര്‍ക്കീസ് ബാവമോര്‍ പീല­ക്‌സി­നോസ് സുധീ­ര­നായ കര്‍മ്മ­യോഗി: പരി­ശുദ്ധ പാത്രി­യര്‍ക്കീസ് ബാവ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക