Image

ചെന്നൈയില്‍ കാറപകടത്തില്‍ മലയാളി മരിച്ചു

Published on 20 January, 2012
ചെന്നൈയില്‍ കാറപകടത്തില്‍ മലയാളി മരിച്ചു
മാവേലിക്കര: ചെന്നൈയില്‍ കാറപകടത്തില്‍ മലയാളി മരിച്ചു. തഴക്കര പ്ലാവേലില്‍ പരേതനായ പി.എന്‍. ദാമോദരന്റെ മകന്‍ ചെന്നൈയിലെ മദര്‍ ആന്‍ഡ് സണ്‍ കമ്പിനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ടി.പി. ശ്രീകുമാറാ(ബാബു52)ണ് മരിച്ചത്. 

ഇന്നലെ പുലര്‍ച്ചെ ബംഗളൂരുവിലെ വീട്ടില്‍ നിന്നും ചെന്നൈയിലേക്കുളള യാത്രാമദ്ധ്യേ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് തഴക്കരയിലെ വീട്ടുവളപ്പില്‍. ഭാര്യ: വില്‍സി. മക്കള്‍: രാജേഷ്, രാഹുല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക