Image

കെ.വി. തോമസ് എന്‍.എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി

Published on 20 January, 2012
കെ.വി. തോമസ് എന്‍.എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി
ചങ്ങനാശേരി: കേന്ദ്ര ഭക്ഷ്യവകുപ്പു സഹമന്ത്രി കെ.വി. തോമസ് ഇന്നലെ ഉച്ചയോടെ വാഴപ്പള്ളിയിലെ വസതിയില്‍ എത്തി എന്‍.എസ്.എസ്. പ്രസിഡന്റ് പി.കെ. നാരായണപ്പണിക്കരേയും പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.

ചങ്ങനാശേരി സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.വി. തേമസ് തിടുക്കത്തില്‍ ഇരുവരേയും കണ്ടു ഡല്‍ഹിക്കു മടങ്ങുകയായിരുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്എന്‍.എസ്.എസ്. അഭിപ്രായഭിന്നതയ്ക്കു ശേഷം കെ.വി. തോമസ് പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനത്തു സന്ദര്‍ശനാനുമതി ചോദിച്ചിരുന്നു. എന്നാല്‍, നേതൃത്വം നിഷേധിക്കുക മാത്രമല്ല കോണ്‍ഗ്രസ് നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. 

ഇതിനുശേഷം ഇതാദ്യമായാ ണു കെ.വി. തോമസ് ഇന്നലെ പെരുന്നയില്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക