Image

അപ്പന്‍ ആരാ മോന്‍' ഷോര്‍ട്ട് ഫിലിം ചിത്രീകരണം പൂര്‍ത്തിയായി, പ്രീമിയര്‍ ജനുവരി 9 ന്.

ഇടിക്കുള ജോസഫ്‌ Published on 30 December, 2015
അപ്പന്‍ ആരാ മോന്‍' ഷോര്‍ട്ട്  ഫിലിം ചിത്രീകരണം പൂര്‍ത്തിയായി, പ്രീമിയര്‍  ജനുവരി 9 ന്.
അപ്പന്‍ ആരാ മോന്‍ ഷോര്‍ട്ട്  ഫിലിം ചിത്രീകരണം ന്യൂ യോര്‍ക്കില്‍  പൂര്‍ത്തിയായി പ്രദര്‍ശനത്തിനൊരുങ്ങി ,  പ്രീമിയര്‍  ജനുവരി 9 ന് , ഹാസ്യത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട്  ജോജോ കൊട്ടാരക്കര രചനയും സംവിധാനവും നിര്‍വഹിച്ച  നിര്‍മിച്ച ചിത്രത്തിന്, 14 മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായ  ചിത്രം എന്ന പ്രത്യേകതയും ഉണ്ട്,നിഷാന്ത് നായര്‍ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്,

മഴവില്‍ എഫ് എം റേഡിയോയുടെ  ക്രിസ്മസ് ന്യൂ ഇയര്‍  ആഘോഷങ്ങളോട് അനുബന്ധിച്ച് ജനുവരി 9 ന് ന്യൂയോര്‍ക്ക് ട്യ്‌സണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ ഷോ പ്രീമിയര്‍ അരങ്ങേറും,
മഴവില്‍ എഫ് എം റേഡിയോയുടെ ബാനറില്‍ വലിയവീടന്‍സ് പ്രൊഡക്ഷ ന്‍സ് നിര്‍മിച്ച ചിത്രം മലയിലഴികത്ത് ഫിലിം സ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്, സിനു പോള്‍, ടീന എലിസബത്ത്, ലക്‌സ്, ജ്വാല അലക്‌സ് തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു, സഹ സംവിധാനം രേഖ നായര്‍, സംഗീതം സുമേഷ്, എഡിറ്റിംഗ്, വൈശാഖ്.

2016  ജനുവരി 9 ശനിയാഴ്ച  ഉച്ചക്ക് 1 മണിക്ക് ഫ്‌ലോറല്‍ പാര്‍ക്ക് ന്യൂ യോര്‍ക്ക്‌ലുള്ള ട്യ്‌സണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്ന പ്രീമിയര്‍ ചടങ്ങില്‍ പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും.

മഴവില്‍ എഫ് എം റേഡിയോയുടെ മറ്റു ഷോര്‍ട്ട്   ഫിലിമുകള്‍ ആയ അന്നൊരു നാള്‍, പോക്ക് തുടങ്ങിയവയെ പോലെ തന്നെ പുതിയ ചിത്രത്തിന്റെ ടീസറിനു ഇപ്പോള്‍ തന്നെ നല്ല പ്രതികരണം ആണ് ലഭിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു
.
കൂടുതല്‍ വിവരങ്ങള്‍ക്ക് : mazhavilfm@ gmail.com

അപ്പന്‍ ആരാ മോന്‍' ഷോര്‍ട്ട്  ഫിലിം ചിത്രീകരണം പൂര്‍ത്തിയായി, പ്രീമിയര്‍  ജനുവരി 9 ന്. അപ്പന്‍ ആരാ മോന്‍' ഷോര്‍ട്ട്  ഫിലിം ചിത്രീകരണം പൂര്‍ത്തിയായി, പ്രീമിയര്‍  ജനുവരി 9 ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക