Image

ഡോ. യൂഹാ­നോന്‍ മോര്‍ പീല­ക്‌സി­നോസ് വലിയ മെത്രാ­പ്പോ­ലീത്ത കാലം ചെയ്തു

ബിജു ചെറി­യാന്‍ Published on 30 December, 2015
ഡോ. യൂഹാ­നോന്‍ മോര്‍ പീല­ക്‌സി­നോസ് വലിയ മെത്രാ­പ്പോ­ലീത്ത കാലം ചെയ്തു
ന്യൂയോര്‍ക്ക്: മല­ങ്കര യാക്കോ­ബായ സുറി­യാനി ഓര്‍ത്ത­ഡോക്‌സ് സഭ­യുടെ വലിയ മെത്രാ­പ്പോ­ലീ­ത്തയും മല­ബാര്‍ ഭദ്രാ­സന സീനി­യര്‍ മെത്രാ­പ്പോ­ലീ­ത്ത­യു­മായ ഡോക്ടര്‍ യൂഹാ­നോന്‍ മോര്‍ പീല­ക്‌സി­നോസ് (74) കാലം ചെയ്തു. ബുധ­നാഴ്ച രാവിലെ കല്‍പ്പ­റ്റ­യിലെ സ്വകാര്യ ആശു­പ­ത്രി­യി­ലാ­യി­രുന്നു അന്ത്യം. ഏതാനും ദിവസം ശ്വാസ­ത­ട­സ­വും, രക്ത­സ­മ്മര്‍ദ്ദ­ത്തിലെ വ്യതി­യാ­നവും മൂലം ഇന്റന്‍സീവ് കെ­യര്‍ യൂണീ­റ്റില്‍ പ്രവേ­ശി­പ്പി­ച്ചി­രി­ക്കു­ക­യാ­യി­രു­ന്നു. 1985 മുതല്‍ 2010 വരെ മല­ബാര്‍ ഭദ്രാ­സ­ന­ത്തിന്റെ അധി­പ­നാ­യി­രു­ന്നു. 2010 മുതല്‍ ഭദ്രാ­സന ഭര­ണ­സാ­രഥ്യം വിട്ട് മീന­ങ്ങാ­ടി­യില്‍ വിശ്ര­മ­ജീ­വിതം നയി­ച്ചു­വ­രി­ക­യാ­യി­രു­ന്നു. കബ­റ­ടക്കം ജനു­വരി ഒന്നിന് വെള്ളി­യാഴ്ച അദ്ദേ­ഹ­ത്തിന്റെ മാതൃ­ഇ­ട­വ­ക­കൂടി­യായ കോട്ടയം പാമ്പാടി സെന്റ് മേരീസ് സിംഹാ­സന കത്തീ­ഡ്ര­ലില്‍ വിശുദ്ധ മദ്ബ­ഹ­യോടു ചേര്‍ന്ന് നിര്‍മ്മി­ക്കുന്ന പ്രത്യേക കല്ല­റ­യില്‍, സഭ­യിലെ മുഴു­വന്‍ മെത്രാ­പ്പോ­ലീ­ത്ത­മാ­രു­ടേയും സാന്നി­ധ്യ­ത്തില്‍. ശ്രേഷ്ഠ ബസേ­ലി­യോസ് തോമസ് പ്രഥ­മന്‍ കാതോ­ലിക്കാ ബാവ മുഖ്യ­കാര്‍മി­കത്വം വഹി­ക്കും.

1941 ഡിസം­ബര്‍ അഞ്ചിന് പാമ്പാടി ഇല­പ്പ­നാല്‍ പരേ­ത­രായ കുരു­വിള ചാക്കോ­യു­ടേ­യും, അന്നമ്മ ചാക്കോ­യു­ടേയും പുത്ര­നായി ജനിച്ച ജോണ്‍ ജേക്ക­ബി­നേ­യാണ് ദൈവം സഭയെ നയി­ക്കു­വാ­നുള്ള അഭിഷ്ക്തനായി ഉയര്‍ത്തി­യ­ത്. 1964­-ല്‍ ഇരു­പ­ത്തി­നാലാം വയ­സ്സില്‍ ബസേ­ലി­യോസ് ഔഗേന്‍ കാതോ­ലിക്കാ ബാവ­യില്‍ നിന്ന് ശെമ്മാ­ശ­പ­ട്ട­വും, 1969­-ല്‍ ശ്രേഷ്ഠ ബസേ­ലി­യോസ് പൗലൂസ് ദ്വിതീ­യന്‍ ബാവ­യില്‍ നിന്ന് കശ്ശീശ പട്ടവും സ്വീക­രി­ച്ചു. കോട്ടയം ഭദ്രാ­സ­ന­ത്തിലെ നിര­വധി ദേവാ­ല­യ­ങ്ങ­ളില്‍ വികാ­രി­യായി ശുശ്രൂഷ ചെയ്ത­ശേഷം അമേ­രി­ക്ക­യിലെ ന്യൂയോര്‍ക്കില്‍ വൈദീക ശുശ്രൂ­ഷ­യ്ക്കായി എത്തി. മല­ബാര്‍ ഭദ്രാ­സന മെത്രാ­പ്പോ­ലീ­ത്ത­യായിരുന്ന ശാമു­വേല്‍ മോര്‍ പീല­ക്‌സി­നോ­സിന്റെ വിയോ­ഗത്തെ തുടര്‍ന്ന് 1985­-ല്‍ റവ.­ഫാ. ഡോ. ജോണ്‍ ജേക്കബ് യൂഹാ­നോന്‍ മോര്‍ പീല­ക്‌സി­നോസ് മെത്രാ­പ്പോ­ലീ­ത്ത­യായി അഭി­ഷി­ക്ത­നാ­യി.

ആത്മീയ ശുശ്രൂ­ഷ­യോ­ടൊപ്പം വേദ­ശാ­സ്ത്ര­ത്തിലും ഇതര വിഷ­യ­ങ്ങളിലും ഉന്നത ബിരു­ദ­ങ്ങള്‍ സമ്പാ­ദി­ച്ചു. കോട്ടയം ബസേ­ലി­യോസ് കോള­ജില്‍ നിന്ന് ധന­ത­ത്വ­ശാ­സ്ത്ര­ത്തില്‍ ബി.എ ബിരു­ദം, തിരു­പ്പതി ശ്രീ വെങ്കി­ടേ­ശ്വര സര്‍വ്വ­ക­ലാ­ശാ­ല­യില്‍ നിന്ന് എം.എ ബിരുദം എന്നിവ നേടി­യ­ശേഷം കോട്ടയം ഓര്‍ത്ത­ഡോക്‌സ് തിയോ­ള­ജി­ക്കല്‍ സെമി­നാ­രി­യില്‍ നിന്ന് (പ­ഴയ സെമി­നാ­രി) ബിരുദം കര­സ്ഥ­മാ­ക്കി. ന്യൂയോര്‍ക്കിലെ യൂണി­യന്‍ തിയോ­ള­ജി­ക്കല്‍ സെമി­നാ­രി­യില്‍ നിന്നും എസ്.­ടി.എം (STM) ബിരുദം സമ്പാ­ദിച്ച അദ്ദേഹം ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ എന്നി­വ­ട­ങ്ങ­ളിലെ ദൈവ­ശാസ്ത്ര യൂണി­വേ­ഴ്‌സി­റ്റി­ക­ളില്‍ നിന്ന് ഇതര ബിരു­ദ­ങ്ങളും ഡോക്ട­റേറ്റും കര­സ്ഥ­മാ­ക്കി. ദൈവ­ശാസ്ത്ര പഠ­ന­ങ്ങള്‍ക്കു­ശേഷം ഹിന്ദി ഭാഷ­യില്‍ ഭൂഷണ്‍, പ്രവീണ്‍ പട്ടം നേടി.

അമേ­രി­ക്ക­യിലെ യാക്കോ­ബായ സുറി­യാനി ഓര്‍ത്ത­ഡോക്‌സ് സഭ­യുടെ വളര്‍ച്ച­യിലും വിവിധ സംസ്ഥാ­ന­ങ്ങ­ളില്‍ നിര­വധി ദേവാ­ല­യ­ങ്ങ­ളുടെ ആരം­ഭി­ത്തിന് നിര്‍ണ്ണാ­യക സ്വാധീ­നവും നേതൃ­ത്വവും നല്‍കി. മല­ങ്കര അതി­ഭ­ദ്രാ­സ­ന­ത്തിന്റെ രൂപീ­ക­ര­ണ­ത്തില്‍ തിരു­മേ­നി­യുടെ അശ്രാ­ന്ത­പ­രി­ശ്രമം ഉണ്ടാ­യി­രു­ന്നു.

സഭ­യുടെ മല­ബാ­റിന്റെ ആത്മീ­യവും ഭൗതീ­ക­വു­മായ വളര്‍ച്ച­യില്‍ കാല്‍നൂ­റ്റാണ്ട് നീണ്ട അശ്രാന്ത പരി­ശ്രമം വലിയ മുന്നേ­റ്റ­മു­ണ്ടാ­ക്കി. മല­ബാര്‍ ഭദ്രാ­സ­ന­ത്തിന്റെ കീഴില്‍ കോഴി­ക്കോ­ട്, മല­പ്പു­റം, തമി­ഴ്‌നാ­ട്ടിലെ നീല­ഗി­രി, കര്‍ണ്ണാ­ടക മേഖ­ല­ക­ളില്‍ ഒട്ട­ന­വധി പള്ളി­കളും ഉന്നത വിദ്യാ­ഭ്യാസ സ്ഥാപ­ന­ങ്ങളും സന്നദ്ധ സ്ഥാപ­ന­ങ്ങളും ആരം­ഭി­ക്കു­ക­യു­ണ്ടാ­യി. അമേ­രി­ക്ക­യിലും ഗള്‍ഫ് നാടു­ക­ളി­ലു­മുള്ള വിശ്വാസി സമൂ­ഹ­ത്തിന്റെ സഭാ സ്‌നേഹ­വും, ഉദാര മന­സ്ക­തയും തന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് എന്നും താങ്ങും തണ­ലു­മായി രുന്നെന്ന് അദ്ദേഹം പ്രസ്താ­വി­ച്ചി­ട്ടു­ണ്ട്.

യാക്കോ­ബായ സുറി­യാനി ഓര്‍ത്ത­ഡോക്‌സ് സഭ എപ്പി­സ്‌കോ­പ്പല്‍ സുന്ന­ഹ­ദോസ് സെക്ര­ട്ട­റി, ഉദ­യ­ഗിരി സെമി­നാരി പ്രിന്‍സി­പ്പല്‍, സെന്റ് പോള്‍സ് പ്രെയര്‍ ഫെല്ലോ­ഷി­പ്പ്, മാര്‍ത്ത­മി­റിയം വനിതാ സമാ­ജം, യൂത്ത് അസോ­സി­യേ­ഷന്‍, സണ്‍ഡേ സ്കൂള്‍ പ്രസ്ഥാനം എന്നി­വ­യുടെ പ്രസി­ഡന്റ് പദം വിവിധ കാല­യ­ള­വു­ക­ളില്‍ വഹി­ച്ചി­ട്ടു­ണ്ട്.

പി.­സി. ഏബ്ര­ഹാം, പി.­സി. നൈനാന്‍, പി.സി ജോര്‍ജ്, കെ.സി തോമ­സ്, തങ്കമ്മ സ്കറിയ എന്നി­വര്‍ സഹോ­ദ­ര­ങ്ങ­ളാ­ണ്.

കബ­റ­ടക്ക ക്രമീ­ക­ര­ണ­ങ്ങള്‍ പിന്നാലേ അറി­യി­ക്കു­ന്ന­താ­ണ്. ബിജു ചെറി­യാന്‍ അറി­യി­ച്ച­താ­ണി­ത്.
ഡോ. യൂഹാ­നോന്‍ മോര്‍ പീല­ക്‌സി­നോസ് വലിയ മെത്രാ­പ്പോ­ലീത്ത കാലം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക