Image

അബുദാബി ഇന്ത്യ ഫെസ്റ്റിവല്‍ 2012 ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍

Published on 20 January, 2012
അബുദാബി ഇന്ത്യ ഫെസ്റ്റിവല്‍ 2012 ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍
അബുദാബി: അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ഇന്ത്യാ ഫെസ്റ്റിവല്‍ 2012 സംഘടിപ്പിക്കുന്നു. മധ്യപൂര്‍വദേശത്ത് നടക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ ഉല്‍സവമാണിത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാ സാംസ്‌കാരിക പരിപാടികളും ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പനയും സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടി പ്രവാസി ഇന്ത്യക്കാര്‍ക്ക് മറക്കാനാവാത്ത അനുഭൂതി പകരുമെന്ന് ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കള്‍ച്ചറല്‍ റിലേഷന്‍സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാ സാംസ്‌കാരിക വിരുന്ന് മൂന്നു ദിവസങ്ങളിലായി അവതരിപ്പിക്കുക. 

ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തകരും വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കും. ഫെസ്റ്റിവലിന്റെ പ്രവേശന കൂപ്പണ്‍ മെഗാ നറുക്കെടുപ്പിലെ വിജയിക്ക് നിസാന്‍ സണ്ണി കാറാണ് സമ്മാനം. ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ പ്രസിഡന്റ് രമേഷ് വി. പണിക്കര്‍, ജനറല്‍ സെക്രട്ടറി എം.എ. അബ്ദുള്‍ സലാം, മുഖ്യ പ്രായോജകരായ ജമിനി ബില്‍ഡിംഗ്് മെറ്റീരിയല്‍സ് എംഡി കെ. പി. ഗണേഷ്ബാബു, അല്‍ മസൂദ് ഓട്ടമൊബീല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സൈയ്ദ് ഹുമയൂണ്‍ ആലം, ഐഎസ്‌സി എന്റര്‍ടെയിന്‍മെന്റ് സെക്രട്ടറി എം.എന്‍. അശോക് കുമാര്‍, ഇന്ത്യാ ഫെസ്റ്റ് കണ്‍വീനര്‍ പി.എസ്. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക