ഓസ്‌ട്രേലിയ ജൂലൈ മുതല്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു
OCEANIA
20-Jan-2012
OCEANIA
20-Jan-2012

സിഡ്‌നി: കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയും അതിനോടനുബന്ധിച്ചുള്ള നടപടികളുടെ സമയം വര്‍ധിപ്പിച്ചും ഓസ്‌ട്രേലിയയിലേക്കുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനുള്ള വീസാചട്ടങ്ങളില്‍ വ്യാപകമായ മാറ്റം വരുത്തുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ ജൂലൈ മുതല്‍ നിലവില്‍ വരും.
വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനുള്ള നിലവിലുള്ള വീസാചട്ടങ്ങള്‍ പ്രകാരം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അപേക്ഷാ സമര്‍പ്പിക്കണം. ഇതിന് വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള അസസ്‌മെന്റിന് തയാറെടുക്കണം. എമിഗ്രേഷന്‍ അപേക്ഷ നല്‍കുന്നതിനുമുമ്പ് ഇംഗ്ലീഷ് ടെസ്റ്റ് പാസായിരിക്കുകയും വേണം.
പുതുതായി ഏര്‍പ്പെടുത്തുന്ന സ്‌കില്‍ഡ് മൈഗ്രന്റ് സെലക്ഷന് രജിസ്റ്റര്‍ ചെയ്യുന്നതിന് ആദ്യം താല്‍പര്യപത്രം (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ) സമര്‍പ്പിക്കണം. സ്‌കില്‍ സെലക്ഷന്‍ രണ്ടുഘട്ടങ്ങളുള്ള ഇലക്ട്രോണിക് സംവിധാനമാണ്. ഓണ്‍ലൈനായി നല്‍കപ്പെടുന്ന താത്പര്യപത്രത്തിലൂടെ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനുള്ള ക്ലെയിമും സമര്‍പ്പിക്കപ്പെടേണ്ടതുണ്ട്. താല്‍പര്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ വീസയ്ക്ക് അപേക്ഷ നല്‍കാന്‍ ക്ഷണിക്കും.
നിലവിലുള്ള എമിഗ്രേഷന്‍ സമ്പ്രദായവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ മാറ്റങ്ങള്‍ പുതിയ സംവിധാനത്തിലുണെ്ടന്നാണ് വിദഗ്ധര്‍ പറയുന്നത്. പുതിയ സ്‌കീമില്‍ ആവശ്യമായ പോയിന്റുകള്‍ മാത്രം നേടിയാല്‍ പോരാ, അപേക്ഷ നല്‍കാന്‍ ഒരുവന് ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ അനുമതി നല്‍കുമോ ഇല്ലയോ എന്നതും നിര്‍ണായകമാണ്.
പുതിയ ചട്ടങ്ങള്‍ പ്രകാരം താത്പര്യപത്രങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഓഗസ്റ്റ് മുതല്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ക്ഷണമെത്തും. താല്‍പര്യപത്രങ്ങളിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാത്തില്‍ നിശ്ചയിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശമെത്തുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments