Image

ഗോധ്രയില്‍ മോഡിയുടെ സദ്ഭാവന നിരാഹാരം

Published on 20 January, 2012
ഗോധ്രയില്‍ മോഡിയുടെ  സദ്ഭാവന നിരാഹാരം
ഗോധ്ര: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്റെ ഇരുപത്തിമൂന്നാമത് സദ്ഭാവന   നിരാഹാര സമരം ഇവിടെ ആരംഭിച്ചു. ഗോധ്ര കൂട്ടക്കൊലയുടെ പത്താംവാര്‍ഷികത്തിന് കഷ്ടിച്ച് ഒരു മാസം ശേഷിക്കെയാണ് മോഡിയുടെ നിരാഹാരം.

സ്‌റ്റേറ്റ് റിസര്‍വ് പൊലീസ് മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് നിരാഹാരം ആരംഭിച്ചത്. ബിജെപി നേതാക്കള്‍ക്കും വ്യത്യസ്ത മതവിഭാഗങ്ങളിലെ പുരോഹിതന്‍മാര്‍ക്കും പുറമെ എംപിമാരും എംഎല്‍എമാരും മോഡിക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു. മോഡിയുടെ സമരത്തിനു സാക്ഷിയാകാനും ജാതിമതഭേദമെന്യേ വന്‍ ജനക്കൂട്ടം എത്തി.

സദ്ഭാവന പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഓരോ ദിവസം വീതമുള്ള ഉപവാസമാണ് മോഡി നടത്തിവരുന്നത്. 2002ല്‍ വര്‍ഗീയ കലാപത്തിന് വേദിയായ ഗോധ്ര നിരാഹാരത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാള ക്യാംപുപോലെയായി.പ്രത്യേക പരിശീലനം നല്‍കിയ 50 കമാന്‍ഡോകളെയും മറ്റും കൂടാതെ ആയിരത്തിഅറുന്നൂറിലേറെ പൊലീസുകാരെയാണ് നഗരത്തിലുടനീളം വിന്യസിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക