Image

ഹോക്കി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തോല്‍വി

Published on 20 January, 2012
ഹോക്കി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തോല്‍വി
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോക്കി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഇതോടെ പരമ്പര 2-1 എന്ന നിലയിലാണ്. 

അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഗോളടിക്കാനുള്ള നിരവധി അവസരങ്ങള്‍ പാഴാക്കിയതാണ് ഇന്ത്യക്കു വിനയായത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്രെയ്ഗ് ഹാലി രണ്ടു ഗോള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ആശ്വാസ ഗോള്‍ സന്ദീപ് സിംഗിന്റെ വകയായിരുന്നു. ഒളിമ്പിക്‌സിനു തയാറെടുക്കുന്ന ഇന്ത്യക്ക് ഈ തോല്‌വി തിരിച്ചടിയായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക