Image

ശ്രീലങ്കയില്‍ നിന്ന് വ്യാജ ഡോക്ടറേറ്റ് സംഘടിപ്പിച്ചു നല്‍കുന്ന സംഘം സജീവം

Published on 20 January, 2012
ശ്രീലങ്കയില്‍ നിന്ന് വ്യാജ ഡോക്ടറേറ്റ് സംഘടിപ്പിച്ചു നല്‍കുന്ന സംഘം സജീവം
തൊടുപുഴ: സംസ്ഥാനത്ത് ഡോക്ടറേറ്റ് വില്‍പ്പന വ്യാപകമാവുന്നു. 50,000 രൂപ മുതല്‍ ഒരുലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ യാതൊരു യോഗ്യതയും പരിഗണിക്കാതെ ഡോക്ടറേറ്റ് നല്‍കും. ജില്ലകള്‍ തോറും ഇതിനായി ഏജന്റുമാരുണ്ട്. 

എറണാകുളം കേന്ദ്രീകരിച്ചാണ് സംസ്ഥാനത്ത് അനധികൃത ഡോക്ടറേറ്റ് വില്‍പ്പന പൊടിപൊടിക്കുന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും ഡോക്ടറേറ്റ് വാങ്ങുന്നതിനുള്ള നെട്ടോട്ടത്തിലാണ്. കൊളംബോയില്‍നിന്നാണ് ഡോക്ടറേറ്റ് നല്‍കുന്നത്. ഇതിനായി കൊച്ചിയില്‍നിന്ന് വ്യക്തികളെ ചെന്നയിലെത്തിച്ചശേഷം ഇവിടെനിന്നും വിമാനത്തില്‍ കൊളംബോയിലെത്തിക്കുകയാണ് ചെയ്യുന്നത്. 

ഇടുക്കി ജില്ലയിലും ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏജന്റായി പ്രവര്‍ത്തിക്കുന്നയാളും ഡോക്ടറേറ്റ് കരസ്ഥമാക്കിയതായാണ് സൂചന. ഏജന്റുമാര്‍ പല വ്യവസായ പ്രമുഖരെയും ഡോക്ടറേറ്റ് നല്‍കാമെന്നു പറഞ്ഞ് സമീപിക്കുന്നുണ്ടത്രെ. വളരെ വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന ഡോക്ടറേറ്റ് പണമുണെ്ടങ്കില്‍ ആര്‍ക്കും സ്വന്തമാക്കാവുന്ന അവസ്ഥ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക