Image

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കി

Published on 20 January, 2012
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കി
ലക്‌നോ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും കര്‍ഷകര്‍ക്ക് 4 ശതമാനം പലിശനിരക്കില്‍ വായ്പയും വാഗ്ദാനം ചെയ്യുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമാജ്‌വാദി പാര്‍ട്ടി പുറത്തിറക്കി. അടിയന്തര സാഹചര്യങ്ങളിലൊഴികെ കര്‍ഷക ഭൂമി ഏറ്റെടുക്കില്ലെന്നും 65 വയസു കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

കര്‍ഷകരുടെ ഭൂമി ഏറ്റെടുത്ത ശേഷം മൂന്നു വര്‍ഷത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കും. സംസ്ഥാനത്ത് ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക