Image

ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി വി.കെ.മല്‍ഹോത്ര തുടരും

Published on 20 January, 2012
ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി വി.കെ.മല്‍ഹോത്ര തുടരും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) പ്രസിഡന്റായി വി.കെ.മല്‍ഹോത്ര തുടരും. അസോസിയേഷന്‍ പ്രസിന്റാനാവില്ലെന്ന് കാണിച്ച് മുന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി വി.കെ. മല്‍ഹോത്രയ്ക്ക് കത്തെഴുതിയതോടെയാണ് ഇക്കാര്യത്തിലെ ആശയക്കുഴപ്പം നീങ്ങിയത്. 

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കല്‍മാഡി വീണ്ടും ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിനെ മാധ്യമങ്ങള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 

കല്‍മാഡിയുടെ കത്ത് മല്‍ഹോത്ര ഒളിമ്പിക് അസോസിയേഷന് കൈമാറി. കല്‍മാഡിയുടേത് ഉചിതമായ തീരുമാനമാണെന്ന് കായിക മന്ത്രി അജയ് മാക്കന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക