Image

സാന്റാ അന്ന­യില്‍ ചെറു­പുഷ്പ മിഷന്‍ലീ­ഗിന് ദീപം തെളിഞ്ഞു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 25 December, 2015
സാന്റാ അന്ന­യില്‍ ചെറു­പുഷ്പ മിഷന്‍ലീ­ഗിന് ദീപം തെളിഞ്ഞു
ലോസ്­ആ­ഞ്ച­ലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മല­ബാര്‍ കാത്ത­ലിക് ഫൊറോനാ പള്ളി­യില്‍ ചെറു­പുഷ്പ മിഷന്‍ലീ­ഗിന്റെ പ്രവര്‍ത്തനം ആരം­ഭി­ച്ചു. സ്‌നേഹം, ത്യാഗം, സേവ­നം, സഹനം എന്നീ തത്വ­ങ്ങ­ളില്‍ അധി­ഷ്ഠി­ത­മായ ചെറു­പുഷ്പ മിഷന്‍ലീഗ് (സി.­എം.­എല്‍) എന്ന കുട്ടി­ക­ളുടെ ഭക്ത­സം­ഘ­ട­ന­ക­ളുടെ ഔപ­ചാ­രി­ക­മായ ഉദ്ഘാ­ടനം വി. കുര്‍ബാ­ന­യ്ക്കു­ശേഷം ദേവാ­ല­യ­ത്തിലെ പ്രാര്‍ത്ഥ­നാ­നി­ര­ത­മായ ധന്യ­മു­ഹൂര്‍ത്ത­ത്തില്‍ ഇട­വക വികാരി ഫാ. ഇമ്മാ­നു­വേല്‍ മടു­ക്ക­ക്കുഴി ദീപം തെളി­യിച്ച് നിര്‍വ­ഹി­ച്ചു.

അമേ­രി­ക്ക­യിലെ എസ്.­വി.ഡി സഭ­യുടെ പ്രൊവിന്‍ഷ്യാള്‍ ഫാ. സോണി സെബാ­സ്റ്റ്യന്‍, ഫാ. ബിജു മണ്ഡപം എസ്.­വി.­ഡി, ഫാ. റോബിന്‍ പേണ്ടാ­നത്ത് എന്നി­വരും സന്നി­ഹി­ത­രാ­യി­രു­ന്നു.

മിഷന്‍ ലീഗ് ഡയ­റ­ക്ടര്‍ ഫാ. ഇമ്മാ­നു­വേല്‍ തന്റെ സന്ദേ­ശ­ത്തില്‍, വി. കൊച്ചു­ത്രേ­സ്യാ­യുടെ ജീവി­ത­മാര്‍ഗ്ഗം ഉള്‍ക്കൊണ്ട് മറ്റു­ള്ള­വര്‍ക്ക് മാതൃ­ക­യായി പ്രേക്ഷി­ത­വേല ചെയ്ത് നന്മ­യുടെ വഴിയേ സഞ്ച­രി­ക്കു­വാന്‍ ഉത്‌ബോ­ധി­പ്പി­ച്ചു.

പുതിയ ഭാര­വാ­ഹി­ക­ളായി പ്രസി­ഡന്റ്- ഷീന്‍ ഷാജി, വൈസ് പ്രസി­ഡന്റ്- മൈക്കിള്‍ അബ്ര­ഹാം, സെക്ര­ട്ട­റി- ഹൃതാ ആന്റ­ണി, ജോ. സെക്ര­ട്ട­റി- മരിയാ ലിസ് ജിമ്മി, ട്രഷ­റര്‍- അരുണ്‍ മാത്യു എന്നി­വര്‍ സ്ഥാന­മേ­റ്റു. ഇട­വ­ക­യിലെ ഓരോ വാര്‍ഡു­ക­ളില്‍ നിന്ന് മൂന്നു കോര്‍ഡി­നേ­റ്റര്‍മാരെ വീതവും തെര­ഞ്ഞെ­ടു­ത്തു.

ഓരോ ഭാര­തീ­യ­ന്റേയും ഹൃദ­യ­ത്തില്‍ മുഴങ്ങി കേള്‍ക്കുന്ന ശബ്ദം "ഭാര­തമേ നിന്റെ രക്ഷ നിന്റെ സന്താ­ന­ങ്ങ­ളില്‍' എന്ന ലിയോ പതി­മൂ­ന്നാ­മന്‍ മാര്‍പാ­പ്പ­യുടെ സന്ദേശം ഉള്‍ക്കൊണ്ട് അഭി­വന്ദ്യ ജയിംസ് കാളാ­ശേരി പിതാ­വിന്റെ അനു­ഗ്ര­ഹാ­ശി­സു­ക­ളോടെ 1947 ഒക്‌ടോ­ബര്‍ മാസം കോട്ടയം ജില്ല­യിലെ ഭര­ണ­ങ്ങാ­നത്ത് മാര്‍ തോമസ് തറ­യില്‍ പിതാവ് ദീപം തെളി­യിച്ച് ചെറു­പുഷ്പ മിഷന്‍ ലീഗ് സ്ഥാപി­ച്ചു. ഇന്ന് ലോക­ത്തിന്റെ നാനാ ഭാഗ­ങ്ങ­ളിലും സി.­എം.­എല്‍ കൊച്ചു കുട്ടി­ക­ളി­ലൂടെ പ്രവര്‍ത്തി­ക്കു­ന്നു.

സാന്റാ അന്നാ യൂണീറ്റ് ജോയിന്റ് ഡയ­റ­ക്ടര്‍ ജോവി ജോസഫ് തുണ്ടി­യില്‍, ആനി­മേ­റ്റര്‍ സിസ്റ്റര്‍ ശാന്തി എം.­എ­സ്.­ജെ, കൈക്കാ­ര­ന്മാ­രായ ബിജു ആലും­മൂ­ട്ടില്‍, ബൈജു വിത­യ­ത്തില്‍, സി.­സി.ഡി പ്രിന്‍സി­പ്പല്‍ നിക്‌സണ്‍ ഫിലിപ്പ് എന്നി­വര്‍ പരി­പാ­ടി­കള്‍ക്ക് നേതൃത്വം നല്‍കി. ജോര്‍ജു­കുട്ടി പുല്ലാ­പ്പ­ള്ളില്‍ അറി­യി­ച്ച­താ­ണി­ത്.
സാന്റാ അന്ന­യില്‍ ചെറു­പുഷ്പ മിഷന്‍ലീ­ഗിന് ദീപം തെളിഞ്ഞുസാന്റാ അന്ന­യില്‍ ചെറു­പുഷ്പ മിഷന്‍ലീ­ഗിന് ദീപം തെളിഞ്ഞുസാന്റാ അന്ന­യില്‍ ചെറു­പുഷ്പ മിഷന്‍ലീ­ഗിന് ദീപം തെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക