Image

പതിനെട്ട് പടവുകള്‍ താണ്ടി... തത്ത്വമസിയില്‍

അനില്‍ പെണ്ണുക്കര Published on 23 December, 2015
പതിനെട്ട് പടവുകള്‍ താണ്ടി... തത്ത്വമസിയില്‍
ശബരിമല സന്നിധാനത്തേയ്ക്ക് അയ്യപ്പദര്‍ശനത്തിനായിവരുന്നവര്‍ പതിനെട്ട് പടികള്‍ കയറിയാണ് ഭഗവാന്റെസവിധത്തിലെത്തുന്നത്. പതിനെട്ട് പടവുകള്‍ താണ്ടിയാണ്എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പതിനെട്ടാം പടി.
ശബരിമല ക്ഷേത്രംഏതുപ്രകാരം നിര്‍മ്മിക്കണമെന്ന്മണികണ്ഠസ്വാമി പന്തളരാജാവിനു നല്‍കുന്ന ഉപദേശം ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായത്തില്‍കാണാം. പതിനെട്ടാംപടിയേക്കുറിച്ചു മണികണ്ഠന്‍ പറയുന്നു – 'ക്ഷേത്രത്തില്‍എന്റെലിംഗപ്രതിഷ്ഠയുടെകിഴക്കുഭാഗത്ത് പതിനെട്ടു പടിയോടുകൂടിയസോപാനം നിര്‍മ്മിച്ചു കൊള്ളുക. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യഎന്നിവയെ കടന്നാലേ നിര്‍ഗുണനായഎന്നെ കാണാന്‍ കഴിയുകയുള്ളൂ. അതേപോലെ പതിനെട്ടു പടികയറി വന്നാല്‍ ഭക്തര്‍ക്ക് എന്റെലിംഗം കാണാന്‍ കഴിയണം.' മണികണ്ഠ നിര്‍ദ്ദേശാനുസാരം പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ശബരിമല ക്ഷേത്രം പന്തളമഹാരാജാവ് പണികഴിപ്പിച്ചുവെന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധായത്തില്‍കാണാം.

ശബരിമലശാസ്താവിന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്. പൊന്നമ്പലമേട്, ഗരുഡമല, നാഗമല, ഇഞ്ചിപ്പാറമല, സുന്ദരമല, ചിറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവര്‍മല, കാളകെട്ടിമല, ശബരിമലഎന്നീ 18 മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നുംകരുതാം. ഓരോമലയുടേയും ദേവത ഓരോ പടിയിലായി നിലകൊള്ളുന്നു. പതിനെട്ടു മലകള്‍ കടന്നുചെന്ന്മലദേവതകളെ വന്ദിച്ച്ശാസ്താവിനെ ദര്‍ശിക്കുന്നു എന്നുസാരം.ചുരിക മുതല്‍ അസ്ത്രം വരെയുള്ള പതിനെട്ടുതരം ആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ ഓരോന്നും ഓരോ പടികളായി പരിണമിച്ചുവെന്നും ഒരു സങ്കല്പമുണ്ട്. നാലു വേദങ്ങള്‍, ആറ്ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍ (സാമദാന ഭേദ ദണ്ഡങ്ങള്‍) നാലു വര്‍ണ്ണങ്ങള്‍ (ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര) എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ് എന്നും പറയാറുണ്ട്.

പതിനെട്ടു തത്വങ്ങളുടെ ഇരിപ്പിടവും പരമ പവിത്രവുമായതിനാല്‍ വ്രതനിഷ്ഠയില്ലാത്തവര്‍ ഈ ദിവ്യ സോപാനങ്ങള്‍ ചവുട്ടിക്കയറുന്നതിന് യോഗ്യരല്ല. ഇരുമുടിക്കെട്ടുംഏന്തിവരുന്ന ഭക്തര്‍ക്കേ പതിനെട്ടാംപടി ചവുട്ടാനുള്ള അര്‍ഹതയുള്ളൂ. ശബരിമല തന്ത്രിക്കും, പന്തളരാജപ്രതിനിധിക്കും ഇരുമുടിയില്ലാതെ പടിചവുട്ടാം. കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരമുടച്ച്ആയിരുന്നു പണ്ടുകാലങ്ങളില്‍ അയ്യപ്പന്മാര്‍ സ്വാമിദര്‍ശനം നടത്തിയിരുന്നത്. 

 പതിനെട്ടുപടികളിലും തേങ്ങയുടച്ചു കയറുന്ന പതിവുമുണ്ടായിരുന്നു. കന്നിസ്വാമിയായി വരുന്നയാള്‍ ഒന്നാം പടിയിലും പതിനെട്ടാം തവണ (വര്‍ഷം) മലചവുട്ടുന്നയാള്‍ പതിനെട്ടാംപടിയിലും നാളികേരംഉടയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. പതിനെട്ടുപടികളിലും പതിനെട്ടു വര്‍ഷങ്ങള്‍കൊണ്ട് നാളികേരമുടച്ച്‌ സ്വാമിദര്‍ശനം നടത്തുന്ന ഭക്തന്‍ ആ വര്‍ഷം ശബരിമലയില്‍ ഒരുതെങ്ങു നടണമെന്നുംആചാരമുണ്ട്. പതിനെട്ടാം പടിയെ പരിശുദ്ധമായ നാളികേര ജലത്താല്‍ അഭിക്ഷേകം ചെയ്യുന്ന ചടങ്ങാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍ എന്നും;തന്റെ പാപങ്ങളെയെല്ലാം ഭഗവദ്‌സന്നിധിയില്‍ തച്ചുടയ്ക്കുന്നതിന്റെ പ്രതീകമാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍ എന്നും വിശ്വസിക്കപ്പെടുന്നു. പതിനെട്ടു വര്‍ഷംമലചവുട്ടിയ അയ്യപ്പ ഭക്തന്‍ 19ാം വര്‍ഷം വീണ്ടും ഒന്നാം പടിയില്‍ നാളികേരമടിച്ച്ദര്‍ശനം നടത്തുന്നു. പല തവണ ഒന്നാം പടിയില്‍ നാളികേരമുടയ്ക്കാന്‍ ഭാഗ്യം സിദ്ധിച്ച അനേകം പരമഭക്തര്‍ കേരളത്തിലുണ്ടായിരുന്നു.

പതിനെട്ടാം പടിയില്‍ നിരന്തരമായി നാളികേരമുടയ്ക്കല്‍ നടന്നു വന്നതിനാല്‍ കരിങ്കല്‍പ്പടികള്‍ക്കു നാശം സംഭവിച്ചു. അതുമൂലം പഞ്ച ലോഹംകൊണ്ട് പൊതിഞ്ഞ് ഇപ്പോള്‍ സംരക്ഷിക്കുന്നു. പടികളില്‍ നാളികേരം ഉടയ്ക്കുന്നതും നിര്‍ത്തലാക്കി. പടികളുടെ ഇരുവശത്തുമായി കറുപ്പസ്വാമിയും കറുപ്പായി അമ്മയും കടുത്ത സ്വാമിയും ശബരിമല ക്ഷേത്രത്തിനു കാവല്‍ നില്‍ക്കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നാളികേരമുടച്ച് പടികളുടെ ചുവട്ടിലുള്ള ജലപ്രവാഹത്തില്‍ കാല്‍ നനച്ച് പതിനെട്ടുപടികളും തൊട്ടു വന്ദിച്ചു വേണം പതിനെട്ടാം പടികയറുവാന്‍. 

ഇടതുകാല്‍ വെച്ച് പടികയറുവാന്‍ ആരംഭിക്കരുത്. മുന്‍പ് ദര്‍ശനം കഴിഞ്ഞുമടങ്ങുന്ന ഭക്തര്‍ പതിനെട്ടാം പടിക്കുമുകളില്‍ നാളികേരം ഉടച്ച് ഭഗവാനെ വന്ദിച്ച് പുറം തിരിയാതെ ഓരോപടിയും തൊട്ടുവന്ദിച്ച് പടികളിറങ്ങി മടക്കയാത്ര ആരംഭിച്ചിരുന്നു. ഭക്തജനബാഹുല്യം കാരണം ഇപ്പോള്‍ പതിനെട്ടാം പടി ഇറങ്ങുവാന്‍ ഭക്തരെ അനുവദിക്കാറില്ല. പടിയുടെമുകളില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് നാളികേരമുടച്ച്ശരണം വിളിച്ച്‌ വടക്കേ നട വഴി ഇറങ്ങിയാണ് ഇപ്പോള്‍ ഭക്തരുടെ മടക്കയാത്ര. ശബരിമല ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിനോളം തന്നെ പ്രാധാന്യം പതിനെട്ടാം പടിക്കുമുണ്ട്. അതിനാല്‍ ഭക്തര്‍ പതിനെട്ടാം പടിയെ ഭക്തിപൂര്‍വ്വം ശരണം വിളിയിലൂടെയും സ്മരിക്കുന്നു. 
പതിനെട്ട് പടവുകള്‍ താണ്ടി... തത്ത്വമസിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക