Image

മേയോ ക്ലിനി­ക്കില്‍ നിന്ന് ശുഭ­വാര്‍ത്ത ആന്റ­ണിക്ക് പിറ­ന്നാള്‍ സമ്മാ­ന­മായി

exclusive Published on 24 December, 2015
മേയോ  ക്ലിനി­ക്കില്‍ നിന്ന് ശുഭ­വാര്‍ത്ത ആന്റ­ണിക്ക് പിറ­ന്നാള്‍ സമ്മാ­ന­മായി
ന്യൂയോര്‍ക്ക്: സംശ­യിച്ചതു­പോ­ലുള്ള അസു­ഖ­ങ്ങ­ളൊന്നും ഇല്ലെ­ന്ന­റി­ഞ്ഞ­തില്‍ സന്തോ­ഷം. ആശ­ങ്കയും സംശ­യവും നീങ്ങി­ക്കി­ട്ടി­യ­ല്ലോ- മുന്‍ കേന്ദ്ര­മ­ന്ത്രിയും മുന്‍ മുഖ്യമന്ത്രി­യു­മായ എ.­കെ. ആന്റണി പറ­ഞ്ഞു. 

ഇന്ത്യ­യില്‍ വ്യത്യ­സ്ത­മായ അഭി­പ്രാ­യ­ങ്ങള്‍ വിദ­ഗ്ധര്‍ പറ­ഞ്ഞ­തു­കൊ­ണ്ടാണ് വിദഗ്ധ പരി­ശോ­ധ­ന­കള്‍ക്കായി മിന­സോ­ട്ട­യിലെ റോച്ച­സ്റ്റ­റി­ലുള്ള മേയോ  ക്ലിനി­ക്കില്‍ എത്തി­യ­ത്- രാഷ്ട്രീ­യ­രം­ഗത്ത് ഇന്ത്യ ഇനിയും പ്രതീ­ക്ഷാ­പൂര്‍വ്വം ഉറ്റു­നോ­ക്കുന്ന ആന്റണി പറ­ഞ്ഞു. 

വ്യത്യസ്തമായ പല ടെസ്റ്റു­കളും നട­ത്തി. എല്ലാ­ത്തിലും ഫലം നെഗ­റ്റീവ് ആയി­രു­ന്നു- ഭാര്യ എലി­സ­ബ­ത്തി­നും, പുത്രന്‍ അനി­ലി­നും, കേരള ആഭ്യ­ന്തര മന്ത്രി രമേശ് ചെന്നി­ത്ത­ല­യ്ക്കു­മൊപ്പം അമേ­രി­ക്ക­യി­ലെത്തിയ അദ്ദേഹം പറ­ഞ്ഞു. 

ടെസ്റ്റു­ക­ളെല്ലാം ഇന്ന് (വ്യാഴം) ആണ് പൂര്‍ണ്ണ­മാ­യ­ത്. വെള്ളിയാഴ്ച ചിക്കാ­ഗോ­യി­ലേക്ക് പോകും. അവിടെ നിന്നു മട­ങ്ങും. മടക്കം 27­-ന് ആയി­രി­ക്കു­മെന്ന് മന്ത്രി രമേശ് ചെന്നി­ത്തല പറ­ഞ്ഞി­രു­ന്നു. 

രോഗ­മൊ­ന്നു­മി­ല്ലെന്ന തീരു­മാനം ആന്റ­ണിക്ക് പിറ­ന്നാള്‍ സമ്മാ­നം­കൂ­ടി­യാ­യി. 28­-­നാണ് അദ്ദേ­ഹ­ത്തിന്റെ എഴു­ത്തഞ്ചാം പിറ­ന്നാള്‍. കോണ്‍ഗ്ര­സിന്റെ ജന്മ­ദി­നവും ഈ നാളു­കള്‍ തന്നെ- ജയ്ഹിന്ദ് ടിവി­യുടെ ഡയ­റ­ക്ടര്‍ ഫെലിക്‌സ് സൈമണ്‍ പറ­ഞ്ഞു. അമേ­രി­ക്കന്‍ യാത്ര­യില്‍ തുണ­യായി നിന്നത് ഫെലിക്‌സ് ആണ്. 

താന്‍ പിറ­ന്നാ­ളൊന്നും ആഘോ­ഷി­ക്കാറില്ലെന്ന് ആന്റണി പറ­ഞ്ഞു. ശുഭ­വാര്‍ത്ത കിട്ടിയ സാഹ­ച­ര്യ­ത്തില്‍ ഇത്ത­വണ ആഘോ­ഷി­ക്കണ­മെന്നും അദ്ദേ­ഹ­ത്തിന്റെ ലക്ഷ­ക്ക­ണ­ക്കായ അഭ്യു­ദ­യ­കാം­ക്ഷി­കള്‍­ അ­താ­ഗ്ര­ഹി­ക്കു­ന്നു­വെന്നും പറ­ഞ്ഞ­പ്പോള്‍ എല്ലാ­വ­രോടും തന്റെ സ്‌നേഹവും നന്ദിയും അറി­യി­ക്കാ­നാണ് അദ്ദേഹം ആവ­ശ്യ­പ്പെ­ട്ട­ത്. എല്ലാ­വര്‍ക്കും ക്രിസ്മ­സി­ന്റേയും നവ­വ­ത്സ­ര­ത്തി­ന്റേയും മംഗ­ള­ങ്ങളും നേര്‍ന്നു. 

രാഷ്ട്രീ­യ­പ­ര­മായ കാര്യ­ങ്ങ­ളൊന്നും സംസാ­രി­ക്കാന്‍ താത്പ­ര്യ­മി­ല്ലെന്നും അദ്ദേഹം വ്യക്ത­മാ­ക്കി. അതി­നുള്ള അവ­സ­ര­മ­ല്ലി­ത്- ആന്റണി പറ­ഞ്ഞു. 

മേയോ  ക്ലിനി­ക്കില്‍ ഇന്ത്യന്‍ ഡോക്ടര്‍മാ­രുടെ സേവ­ന­ത്തിലും അദ്ദേഹം മതിപ്പ് പ്രക­ടി­പ്പി­ച്ചു. ഓങ്കോ­ളജി വിഭാ­ഗ­ത്തിലെ മല­യാ­ളി­യായ ഡോ. ഷാജി കുമാര്‍, ഇന്റര്‍നാ­ഷ­ണല്‍ മെഡി­സി­നിലെ അമിത് ഘോഷ് എന്നി­വര്‍ക്ക് പുറമെ യൂറോ­ളജി വിഭാ­ഗ­ത്തില്‍ മാത്യു ഗെട്ട്മാന്‍, എന്‍ഡോ­ക്രൈ­നോ­ളജി വിദ­ഗ്ധന്‍ വില്യം യംഗ് എന്നി­വ­രാണ് പരി­ശോ­ധ­നയ്ക്ക് നേതൃത്വം നല്‍കി­യ­ത്.
മേയോ  ക്ലിനി­ക്കില്‍ നിന്ന് ശുഭ­വാര്‍ത്ത ആന്റ­ണിക്ക് പിറ­ന്നാള്‍ സമ്മാ­ന­മായി
Join WhatsApp News
sony 2015-12-25 10:31:30

ആദർശ ധീരനും ജനസമ്മതനും ആയ എത്രയും പ്രിയപ്പെട്ട . കെ. ആന്റണി ക്ക് എല്ലാ വിധ ആയുരാരോഗ്യ സൌഖ്യവും നേരുന്നു.

വാർത്ത വായിച്ചപ്പോൾ ഒരു സാദാ വായനക്കാരനു തോന്നിയ ചെറിയ ചിന്താ ശകലം കുറിക്കുന്നു.

ജീവന്റെ വില വളരെ വലുതാണ്‌. ജീവിക്കുവാനുള്ള ആഗ്രഹവും അങ്ങനെ തന്നെ. അതാണല്ലോ താങ്കളും ഏഴ് കടലും കടന്ന് രാജ്യത്തു ചികിത്സിക്കാൻ എത്തിയത് ? ഭാരതത്തിലെ താങ്ങളുടെയ് ആദർശങ്ങൾ എല്ലാം മാറ്റിവെച്ച് ഇതിനു മുതിർന്ന ചേതോവികാരം വ്യക്തമാക്കുന്നതും അതുതന്നെ.താങ്കലെപ്പോലെ വളരെ ഭാഗ്യവാന്മാരായ വളരെ ചുരുക്കം പേർക്ക് കിട്ടുന്ന ഒരു സുഭിക്ഷത യല്ലേ ഇത് ? ഭാരത്തിലെ സിംഹ ഭൂരിപക്ഷം ജനങ്ങൾക്കും ആരോഗ്യ പരിചരണ രംഗത്തു അപ്രാപ്യമായ, സ്വപ്നം കാണാൻ പോലും പറ്റാത്ത ഒരു സൗഭാഗ്യം !!!  ഭാരതത്തിൽ അധികാര വഴിത്താരകളിൽ MLA , മന്ത്രി , MP , കേന്ദ്ര മന്ത്രി -- ഇങ്ങനേ ആയുസ്സ് മുഴുവൻ ചരിച്ച താങ്കളെ പോലുള്ള ഒരു വ്യക്തിയുടെ വലിയ പരാജവും ഭാരത്തിന്റെ പരാജയവും അല്ലേ വാർത്തയിൽ നിറഞ്ഞു നില്ക്കുന്നത് ? രോഗ ചികിത്സയല്ല, രോഗം ഉണ്ടോ എന്നു പോലും വ്യക്തമായി അറിയാൻ ഇന്നും പാശ്ചാത്യ രാജ്യത്തെ ആശ്രയിക്കുന്നു - താങ്കൾ ഉൾപ്പെട്ട അധികാര വർഗം ദീർഖ കാലം ഭാരതം ഭരിച്ചു, ഇന്നും അടിസ്ഥാന സൗകര്യങ്ങളിൽ വാക് ധോരണി അല്ലാതെ കാര്യം സംഗതി നടക്കണമെങ്കിൽ വിദേശം തന്നെ ആശ്രയം !!! ഇനി വൈകിയ വേളയിൽ എങ്കിലും ഭാരതത്തിലെ സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ഒരു ചെറു വിരലെങ്കിലും അങ്ങേക്ക് അനക്കുവാൻ സാധിച്ചെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു

  

Sudhir Panikkaveetil 2015-12-25 11:22:41
പ്രതിസന്ധികളിൽ പതറിപോകുകയും ശരിയായ
ഒരു തീരുമാനം എടുക്കാതെ ഭീരുത്വത്ത്തോടെ
പിന്മാറുകയും ചെയ്യുനതിനെ ഭാരതത്തിൽ
ആദർശധീരത എന്ന് പറയുന്നത് എത്രയോ
ശോചനീയം. അതുകൊണ്ട് താനെ അവിടെയുള്ളവർക്ക്
വിദേശ സഹായം എന്നും തേടേണ്ടി വരുന്നതിൽ
അത്ഭുതമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക