Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തു

ബിനോയി കിഴക്കനടി (പി.ആര്‍.ഒ) Published on 24 December, 2015
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, പാരീഷ് കൌണ്‍സില്‍ അംഗങ്ങളുടേയും ഫൊറോനാംഗങ്ങളുടേയും നിറസാന്നിധ്യത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പായുടെ ആഹ്വാനപ്രകാരം കരുണയുടെ വര്‍ഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 20 ഞായറാഴ്ച രാവിലെ 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷമാണ് കരുണയുടെ വര്‍ഷത്തിന് തുടക്കം കുറിച്ചത്.

തിരുകര്‍മ്മങ്ങള്‍ക്ക് മധ്യേ നടന്ന വചനസന്ദേശത്തില്‍, നമ്മുടെ പൂര്‍വ്വികര്‍ ജൂബിലി വലിയ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ടായിരുന്നെന്നും, ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍, രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ അമ്പതാം വാര്‍ഷികത്തില്‍, പരിശുദ്ധ പിതാവ് കരുണയുടെ ജൂബിലി വര്‍ഷമായി ഈ വര്‍ഷത്തെ പ്രഖ്യാപിച്ചതും, കരുണയുടെ വര്‍ഷം ആചരിക്കേണ്ടതിനേപ്പറ്റിയും, ഇടവകാംഗങ്ങള്‍ ദണ്ഡവിമോചനം നേടി വിശുദ്ധി നേടണമെന്നും ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ ഉദ്‌­ബോധിപ്പിച്ചു. നമ്മുടെ ഇടവകയിലെ വിവിധ കാരുണ്യവര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രി. രാജന്‍ കല്ലടാന്തിയിലിന്റെ നേത്യുത്വത്തിലുള്ള ടീമിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ഇടവകയില്‍ അസ്സിസ്റ്റന്റ് വികാരിയായി വന്ന ബഹുമാനപ്പെട്ട ഫാദര്‍ ജോസ് ചിറപ്പുറത്തിനെ നമ്മുടെ ഫൊറോനായിലേക്ക് സ്വാഗതം ചെയ്തു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തുഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ കരുണയുടെ വര്‍ഷം ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക