Image

വി.എസിനെതിരേയുള്ള കേസ്‌ കെട്ടിച്ചമച്ചത്‌: കാരാട്ട്‌

Published on 20 January, 2012
വി.എസിനെതിരേയുള്ള കേസ്‌ കെട്ടിച്ചമച്ചത്‌: കാരാട്ട്‌
ന്യൂഡല്‍ഹി: വി.എസിനെതിരേയുള്ള കേസ്‌ കെട്ടിച്ചമച്ചതെന്നും അദ്ദേഹത്തിന്‌ പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വി.എസ്‌ സത്യസന്ധനായ മുതിര്‍ന്ന നേതാവാണ്‌. അഴിമതിക്കാരായ നിരവധി മന്ത്രിമാരുള്‍പ്പെടുന്ന ഒരു മന്ത്രിസഭയാണ്‌ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസിനെതിരേ യു.ഡി.എഫ്‌ സര്‍ക്കാര്‍ കേസ്‌ തുടര്‍ന്നാല്‍ ജനങ്ങള്‍ മറുപടി നല്‍കും. കേസ്‌ പാര്‍ട്ടിക്ക്‌ ഒരുവിധത്തിലുള്ള തിരിച്ചടിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ചില്ലറ വില്‍പനമേഖലയിലെ വിദേശനിക്ഷേപത്തെ ശക്‌തമായി എതിര്‍ക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചതായും കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കാരാട്ട്‌ പറഞ്ഞു.
വി.എസിനെതിരേയുള്ള കേസ്‌ കെട്ടിച്ചമച്ചത്‌: കാരാട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക