Image

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പുതിയ ഭാരവാഹികള്‍

ബിനോയി കിഴക്കനടി Published on 24 December, 2015
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പുതിയ ഭാരവാഹികള്‍
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ഡിസംബര്‍ 20 ഞായറാഴ്ച രാവിലെ 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ഭക്തസഘടനയായ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ മീറ്റിംഗ് ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
 
          വിശുദ്ധ കുര്‍ബാനയോടനുബന്തിച്ച് സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെക്രട്ടറി ബിനോയി കിഴക്കനടി, സൊസൈറ്റിയേപ്പറ്റിയും, ഈ ഇടവകയിലെ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളേപ്പറ്റിയുമുള്ള സംക്ഷിപ്ത റിപ്പോര്‍ട്ട് വായിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍, പ്രാരംഭപ്രാര്‍ത്ഥനക്കുശേഷം സെക്രട്ടറി റിപ്പോര്‍ട്ട് വായിച്ച് യോഗം പാസ്സ് ആക്കി. ബൈബിള്‍ പാരായണത്തിനുശേഷം നടന്ന ചര്‍ച്ചയില്‍, സൊസൈറ്റിയുടെ സംക്ഷിപ്തറിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിച്ച ബിനോയി കിഴക്കനടിയെ യോഗം അഭിനന്ദിച്ചു. ഈ പ്രവര്‍ത്തനവര്‍ഷത്തില്‍ സഹകരിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് എക്‌സിക്കൂട്ടിവിനും പ്രസിഡന്റ് മാത്യു ഇടിയാലി നന്ദി പറഞ്ഞു. സഘടനയിലെ പ്രവര്‍ത്തകരെ ഫാദര്‍ എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയും പുതിയഭാരവാഹികളായി പ്രവര്‍ത്തകര്‍ വോളന്റീര്‍ ചെയ്യണമെന്ന് അഭ്യര്‍ത്തിക്കുകയും ചെയ്തു.
 
          തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍, പുതിയ ഭാരവാഹികളായി ഇപ്പോഴത്തെ എക്‌സിക്കൂട്ടിവ് തന്നെ തുടരുവാന്‍ തീരുമാനിച്ചു. ഭാരവാഹികളായി തിരഞ്ഞെടുത്ത മാത്യു ഇടിയാലില്‍ (പ്രസിഡന്റ്), ജെയ്‌മോന്‍ പടിഞ്ഞാറേല്‍ (വൈസ് പ്രസിഡന്റ്), ബിനോയി കിഴക്കനടി (സെക്രട്ടറി), തങ്കമ്മ നെടി യകാലായില്‍ (ജോയ്ന്റ് സെക്രട്ടറി), കുര്യന്‍ നെല്ലാമറ്റം (ട്രഷറി) എന്നിവരെ യോഗം അഭിനന്ദിക്കുകയും, സമാപനപ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പുതിയ ഭാരവാഹികള്‍സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക