Image

ഓരോ ക്രിസ്തുമസ്സും ഓര്‍മ്മിപ്പിക്കുന്നത്...(അനില്‍ പെ­ണ്ണുക്കര)

Published on 22 December, 2015
ഓരോ ക്രിസ്തുമസ്സും ഓര്‍മ്മിപ്പിക്കുന്നത്...(അനില്‍ പെ­ണ്ണുക്കര)
പടര്‍ന്നു പന്തലിച്ച മരച്ചില്ലകള്‍ക്കിടയിലൂടെ ഇളംമഞ്ഞ് അരിച്ചിറങ്ങുന്ന ഡിസംബര്‍ രാത്രിയില്‍ ഒരു ഗ്രാമത്തിന്റെ ഉള്‍വഴികളിലൂടെ നീങ്ങുകയാണ് ഒരു കരോള്‍സംഘം. യുവത്വത്തിന്റെ സ്വാതന്ത്ര്യമാണത്. രാത്രിയുടെ വൈകിയ യാമങ്ങളിലും വീടുവിട്ടിറങ്ങാനുള്ള സ്വാതന്ത്ര്യം. കൂട്ടായ്മയുടെ സന്തോഷം. പുല്‍ക്കൂടും നക്ഷത്രവിളക്കുകളുമെല്ലാമുണ്ടങ്കിലും ക്രിസ്മസ് ഓര്‍മകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത് കരോളാണ്.പള്ളി വക കരോള്‍ എല്ലാ വീടുകളിലും പോകില്ല.അതിനു ക്ലബുകാര്‍ വേണം .പുതിയ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരു തരാം പറ്റിപ്പ്­ പരിപാടി.എന്താണ് പാടുന്നതെന്നോ ഒന്നും മനസിലാകില്ല.ഇടയ്ക്കിടയ്ക്ക് യേശു ,പുല്‍ക്കുട് എന്നൊക്കെ കേള്‍ക്കാം. എങ്കിലും ആ കാലം ഒരു രസമായിരുന്നു.കരോളിന് പോകുന്നവര്ക്ക് വലിയ പണിയില്ല . കൂട്ടത്തില്‍ പാടാന്‍ ആര്‍ക്കും സാധിക്കുമല്ലോ.ട്രംസ് കൊട്ടുന്നവനാണ് പുലി .പല വീടുകളിലും പാടാന്‍ ചെല്ലുമ്പോള്‍ ഉറക്കച്ചടവോടെ അകത്തുനില്ക്കുന്ന പെണ്‍കുട്ടികളിലാണ് പാടുന്നവരുടെ ശ്രെധ. ട്രംസ് കൊട്ടുന്നവനെ നോക്കി ചില പെണ്‍കുട്ടികള്‍ ചിരിക്കുന്നത് കാണാം .അപ്പോള്‍ അടി മൂക്കും .ഒരു മനോഹര കാലത്തിന്റെ ഓര്‍മ്മ .
ഇന്ന് കരോള്‍ ഡിജിറ്റല്‍ കരോളിനു വഴിമാറി .അടെ ഒരു ഡിജിറ്റല്‍ മയം .ഇപ്പോള്‍ ഓണം പോലെ കരോളും ആഘോഷിക്കുന്നത് പ്രവാസികളാണെന്ന് തോന്നുന്നു .അല്ല അതാണ്­ ,സത്യം. മതസ്വാതന്ത്ര്യമൊക്കെയുള്ള രാജ്യത്തൊക്കെ കരോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നു . അവിടെയും ക്രിസ്മസ് ആഘോഷങ്ങളുണ്ട്. സമാജങ്ങളും സാംസ്കാരിക പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്നവ. ഫ്‌ളാറ്റുകളിലും വീടുകളിലും കയറിയിറങ്ങി കരോള്‍ നടത്തും. നാട്ടിന്‍പുറത്തെ കരോളില്‍ പെണ്‍കുട്ടികളുണ്ടാകാറില്ല. അവര്‍ക്ക് ക്രിസ്മസ് കരോള്‍ ജനലഴിക്കപ്പുറത്തുനിന്നുള്ള കാഴ്ചമാത്രമാണ്. എന്നാല്‍, പ്രവാസലോകത്തെത്തുമ്പോള്‍ അവരും കരോളിന്റെ ഭാഗമായിത്തീരുന്നു. യുവാക്കള്‍ക്കൊപ്പം "തിരുപ്പിറവിയുടെ വിശേഷങ്ങള്‍" പാടി നടക്കുന്നു.ഇവിടെയെല്ലാം പാടുന്നത് ഒരാളെ ക്കുറിച്ചു മാത്രം .
സ്‌നേഹത്തിന്റെ ക്രിസ്തുവിനെക്കുറിച്ച്.1189 അധ്യായങ്ങളിലായി 31,173 വാക്യങ്ങളുള്ള ബൈബിള്‍ നമുക്ക് പറഞ്ഞുതരുന്നത്­ സ്‌നേഹത്തിന്റെ കഥയാണ്­ .ഇന്ന് ആ സ്‌നേഹത്തിന്റെ കഥ നഷ്ട്ടപ്പെട്ടു.ഞാനും നിങ്ങളും ലാഭത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു .അതിനിടയില്‍ ഇതൊക്കെ ഒരു ചടങ്ങായി പോകുന്നു.അതുകൊണ്ട് ഇന്നത്തെ ക്രിസ്തു ഒരിക്കലും ചിരിക്കുന്നില്ല എന്നാണു തോന്നുന്നുന്നത് . ക്രിസ്തു ചിരിക്കണമെങ്കില്‍ സമാധാനവും സന്തോഷവും സ്‌നേഹവും നിറഞ്ഞ സമത്വത്തിന്റെ ലോകം പിറവികൊള്ളണം. ചിരിക്കുന്ന ക്രിസ്തുവിനെ സൃഷ്ടിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധര്‍മം. ഓരോ ക്രിസ്മസും നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതുതന്നെ..അല്ലെ ...
ഓരോ ക്രിസ്തുമസ്സും ഓര്‍മ്മിപ്പിക്കുന്നത്...(അനില്‍ പെ­ണ്ണുക്കര)
Join WhatsApp News
Smiling santa 2015-12-23 05:23:10

We only can make smiling Santa, ho, ho. Santa will also look for girls Stealthily. Good Christmas message anil. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക