Image

വീണ്ടുമൊരു ക്രിസ്തുമസ് കരോള്‍ (ജ്യോതി­ലക്ഷ്മി നമ്പ്യാര്‍)

Published on 22 December, 2015
വീണ്ടുമൊരു ക്രിസ്തുമസ് കരോള്‍ (ജ്യോതി­ലക്ഷ്മി നമ്പ്യാര്‍)
ജനിച്ചു കണ്ണുമിഴിച്ചുനില്ക്കുന്ന മാമ്പൂക്കളെ തലോടി, ഇലകള്‍ പോലും അനക്കാതെ ഓച്ഛാനിച്ചുനില്ക്കുന്ന മരങ്ങളെ തട്ടിയുണര്‍ത്തി ആര്‍ത്തുല്ലസിച്ചുകൊണ്ട് നമ്മളെതഴുകി ഇക്കിളികൂട്ടൂന്ന കുളിര്‍കാറ്റ്, രാത്രിയിലെ മഞ്ഞുസമ്മാനിച്ച പളുങ്കുമാലയിട്ടുനാണം കുണുങ്ങിനില്‍ക്കുന്ന നെല്ലോലകളിലെയും, പുല്‍കൊടികളിലെയും മഞ്ഞുതുള്ളികളെ തട്ടിയുടയ്ക്കാന്‍ മഞ്ഞിന്‍പുതപ്പുമാറ്റി എഴുനേറ്റുവരാന്‍ മടിപിടിച്ച്ഓടിവരുന്ന സൂര്യന്‍, വിരിഞ്ഞുപുഞ്ചിരിച്ചു നില്‍ക്കുന്ന പൂക്കളെ കവിളില്‍ ഉമ്മവെച്ചു പാറിനടക്കുന്ന പൂമ്പാറ്റകള്‍, മഞ്ഞിലുറങ്ങാന്‍ തിടുക്കംകൂട്ടി ഇരുട്ട് പരത്തികൊണ്ട്‌പെട്ടെന്നോടിമറയുന്ന പകല്‍. ഈഡിസംബറിനെ ആരാണു ഇഷ്ടപെടാത്തത്?

പെട്ടെന്ന് സന്ധ്യമയങ്ങി .തെരുതെരെ വാച്ചില്‍ നോക്കികൊണ്ട്, അമേരിക്കയില്‍നിന്നും ക്രിസ്തുമസ് അവധിയ്ക്കായി വരുന്നതന്റെ സഹോദരനെ കാത്ത് അക്ഷ മയോടെ കാത്തിരിയ്ക്കുന്ന കണ്ണുകള്‍. ഇടയ്ക്കിടെ പാതിതുറന്നുവച്ച ജനവാതില്‍ പാളികളിലൂടെ പുറത്തുനോക്കി. വണ്ടിയുടെ ശബ്ദംകേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തു. അങ്ങകലെ നിന്നും എന്തോ ബഹളം കേള്‍ക്കുന്നതായി തോന്നി. വീണ്ടുംകാതോര്‍ത്തപ്പോള്‍ ദൂരെനിന്നും ക്രിസ്തുമസ്കരോള്‍ അടുത്തടുത്തു വരുന്നതായി മനസ്സിലായി.മനസ്സില്‍ ധൈര്യംസംഭരിച്ച് പകുതി തുറന്നുവച്ച ജനല്‍പാളികളെ മുഴുവനായിതുറന്നുനോക്കി. വളഞ്ഞ വടിയുംപിടിച്ച് മുന്നിലായി നടക്കുന്നക്രിസ്തുമസ്അപ്പൂപ്പന്‍, പിന്നില്‍ക്രിസ്തുദേവനെ സ്തുതിപാടികൊണ്ട് നടന്നുനീങ്ങുന്ന ഒരുകൂ ട്ടംദൈവസ്‌നേഹികള്‍. 

ആകണ്ണുകള്‍ ക്രിസ്തുമസ് അപ്പൂപ്പനില്‍ തന്നെ പതിഞ്ഞുനിന്നു. അകലെനിന്നും ക്രിസ്തുമസ ്കരോളിന്റെ ആരവം കാതില്‍ മൂളു േമ്പാഴേയ്ക്കും ക്രിസ്തുമസ് അപ്പൂപ്പനെ കാണാന്‍ തെരുവിലിറങ്ങി നില്ക്കുന്ന പാറുവെ ന്നനാലുവയസ്സുകാരി പാര്‍വ്വതി. സൗന്ദര്യംകൊണ്ടും, വാക്ചാതുരികൊണ്ടും ആരേയും ആകര്‍ഷിയ്ക്കുന്ന ഇവള്‍ ആ പ്രദേശത്തുകാരുടെ കണ്ണിലുണ്ണിയായിരുന്നു. 

അവളുടെ കൂട്ടുകാരി അന്നയും, ജാസ്മിനുമൊക്കെ അവളോടു പറയാറുണ്ട്, ക്രിസ്തുമസ്സിനു തലേദിവസം പ്രാര്‍ത്ഥിച്ചുകിടന്നാല്‍ ക്രിസ്തുമസ് അപ്പൂപ്പന്‍ വന്നു ആരും കാണാതെ, മിണ്ടാതെ വന്നുനമ്മള്‍ കിടന്നുറങ്ങുന്നിടത്ത് സമ്മാനം വച്ചുപേകുമെന്ന്. 

നമ്മുടെ പാറുകുട്ടിയ്ക്കുമാത്രം ഇതുവരെ അങ്ങിനെ ഒരനുഭവം ഉണ്ടായിട്ടില്ലെന്നവള്‍ പരിഭവംപറയും.
അന്നും പതിവുപോലെ പാറു ക്രിസ്തുമസ് കരോള്‍, കണ്ണെത്താദൂരത്ത് എത്തുംവരെയും നോക്കിനിന്നു. ഏകദേശം സന്ധ്യ മയങ്ങാറായി. ആളുകളെപരസ്പരം വ്യക്തമായികാണാം. അമ്മഅടുക്കളയില്‍ എന്തോ കാര്യമായ പണിയില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നു. മുറിയ്ക്കകത്ത് വള്ളിചാട്ടംകളിച്ചു കൊണ്ടിരിയ്ക്കുന്ന പാറു, 'പാറുട്ടീ' എന്നവിളികേട്ടു പെട്ടെന്ന് തിരിഞ്ഞുനോക്കി. ആരേയുംകണ്ടില്ല വീണ്ടും അവള്‍കളിയിലേര്‍പ്പെട്ടു. പെട്ടെന്നവളുടെ കണ്ണുകള്‍ എവിടെയൊ കുരുങ്ങി േപായി. ചുവന്നനീളന്‍കയ്യുള്ള കമ്പിളികുപ്പായമിട്ട, തലയില്‍ചുവപ്പുംവെള്ളയും ചേര്‍ന്നനീളന്‍ തൊപ്പി ധരിച്ച,വെള്ളനീളമുള്ളതാടിവച്ച, അതെഎല്ലാവര്ക്കുംരാത്ര ിയില്‍ആരുംകാണാതെ സമ്മാനം വച്ചുപോകാറുള്ള "ക്രിസ്തുമസ് അപ്പൂപ്പന്‍'. 

ആശ്ചര്യംകൊണ്ട് മതിമറന്നകണ്ണുകള്‍, അവിടെ നിന്നും തിരിച്ചുവ രാന്‍ തയ്യാറായില്ല. പതുക്കെയുയര്‍ത്തിയ കൈകള്‍ അവളെ മെല്ലെ മാടിവിളിച്ചു. മനസ്സിലെന്തെന്നോ ഇല്ലാത്ത ഉത്സാഹത്തോടെ അടഞ്ഞുകിടന്നിരുന്ന വാതില്‍ പാളികള്‍ തുറന്നവള്‍ "ക്രിസ്തുമസ് അപ്പൂപ്പന്റെ' അരികിലെത്തി തനിയ്ക്കുനേരെ നീട്ടിയ കൈതുമ്പില്‍ തൂങ്ങി ആ അടികളെ പിന്തുടര്‍ന്നു. 

പകലിനെ കീഴ്‌പ്പെടുത്തിയ സന്ധ്യയൊന്നും അവളുടെ ശ്രദ്ധയില്‍പെട്ടില്ല. തനിയ്ക്ക് "ക്രി സ്തുമസ് അപ്പൂപ്പന്‍' നല്കാന്‍പോകുന്നസമ്മാനത്തെക്കുറിച്ചും, ഈ സംഭവം എങ്ങിനെ കൂട്ടുകാരുമായി പങ്കിടും എന്നെല്ലാമുള്ള ചിന്തയിലായിരുന്നു അവള്‍. ഈ അമിതമായ ആവേശത്താല്‍ നടന്നവഴികളോ,പരിസരമോ ഒന്നും അവള്‍ ശ്രദ്ധിച്ചില്ല. വീശികൊണ്ടിരുന്ന കുളിര്‍കാറ്റ് അവളെ തഴുകി കടന്നുപോയി. 

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ അവള്‍ക്കെന്തോ ശരീരത്തിനൊരല്‍പ്പം ക്ഷീണം തോന്നി. ഇതുമനസ്സിലാക്കികൊണ്ടെന്നോണം ക്രിസ്തുമസ് അ പ്പൂപ്പന്‍ അവളെ ഓടുമേഞ്ഞ ഒരുചെറിയ വീട്ടിലേയ്ക്കുകൊണ്ടുപോയി. അവിടെവേറെ ആരേയുംകാണാന്‍ അവള്‍ക്കു കഴിഞ്ഞില്ല. 

സാക്ഷാല്‍ ക്രിസ്തുമസ് അപ്പൂപ്പനെ കണ്ട്‌നിവൃതിയില്‍ മതിമറന്നിരിയ്ക്കുകയായിരുന്നു അവള്‍. വല്ലാത്ത ദാഹംതോന്നി. എങ്ങിനെ ക്രിസ്തുമസ് അപ്പൂപ്പനോടു വെ ള്ളംചോദിയ്ക്കും? ആ രൂപത്തെ തന്നെ ആസ്വദിച്ചുകൊണ്ടവള്‍ ഇരുന്നു. അവളുടെ ആ വശ്യം മനസ്സിലാക്കിയെന്നോണം ഒരുഗ്ലാസ്‌നിറയെ അവളുടെഇഷ്ടപ്പെട്ട ഓറഞ്ച് ജൂസ്സുമായി അപ്പൂപ്പന്‍ അവളെ സമീപിച്ചു. തന്റെ സ്വപ്നലോകത്തുതന്നെ തുടര്‍ന്നുകൊണ്ടവള്‍ അല്പമായി ആ ജൂസ്സ് നുണഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നവളുടെ കണ്ണുകളില്‍ അവളറിയാതെ നിദ്രതഴുകി. ഒരുസ്വപ്നമെന്നോണം ഉറക്കമെഴുനേറ്റു കണ്ണു തുറന്നുനോ ക്കിയപ്പോള്‍ കരഞ്ഞുകൊണ്ട് തന്റെ മുന്നിലിരിയ്ക്കുന്ന അമ്മയെയാണവള്‍ ക ണ്ടത്. തനിയ്‌ക്കെന്തു സംഭവിച്ചെന്നൊന്നും മനസ്സിലാകാതെ ആ നാലു വയസ്സുകാരി അമ്മയ്‌ക്കൊപ്പം ക­രഞ്ഞു.

ഇരുപത്തിയേഴുവര്‍ഷങ്ങള്‍ക്കു ശേഷം എല്ലാധൈര്യവും സംഭരിച്ചു താന്‍ കണ്ട ആ ക്രിസ്തുമസ് അ പ്പൂപ്പന്റെ മുഖത്ത് ദൈവികത്വവും കരുണയും കാണുന്നു. താന്‍ അന്നു കണ്ട, തന്റെ ബാല്യത്തെ മുരടിപ്പിച്ച ആരൂപം, എന്തോ നിശ്ചയിച്ചുറപ്പിച്ചിരുന്നു, അതെ ആ മണം മദ്യത്തിന്റേതായിരുന്നു, ആ കൈ മൃദുലമായിരുന്നില്ല. ലോകമെന്തെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത, മതവികാരത്തെപ്പോലും വകവെയ്ക്കാത്ത, കപടവേഷം ധരിച്ച കാപാലികര്‍. മനസ്സിന്റെ നിയന്ത്രണം കൈവിടുന്നതുപോലെ പാര്‍വ്വതിയ്ക്കു തോന്നി. ആളി കത്തിയ സകല അമര്‍ഷവും ഉള്ളിലൊതുക്കി പാതിതുറന്നു കിടന്നിരുന്ന ജനല്‍പാളികള്‍ അവള്‍ കൊട്ടിയടച്ചു.

Jyothylakshmy Nambiar
വീണ്ടുമൊരു ക്രിസ്തുമസ് കരോള്‍ (ജ്യോതി­ലക്ഷ്മി നമ്പ്യാര്‍)
Join WhatsApp News
Mohan Parakovil 2015-12-22 09:59:20
ആഘോഷങ്ങളുടെ തിരക്കിൽ നിങ്ങൾ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതിരിക്കുന്നുണ്ടൊ? പിശാച്
ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ
പാവം മനുഷ്യൻ എങ്ങനെ തിരിച്ചറിയും. ആൾമാരാട്ടത്തിനു കേസ് കൊടുക്കാൻ ദൈവം
ഏതു വക്കിലിനെ എല്പ്പിക്കും. കഥ ഗഹനമായ വിഷയ ങ്ങളിലേക്ക് വായനകാരന്റെ ശ്രദ്ധ തിരിക്കുന്നു കഥയുടെ ഘടന കുറേകൂടി ഭേദമാക്കാമായിരുന്നു. എങ്കിലും ഇന്ന്
മനുഷ്യനെ ഭയപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു
വിഷയം അവതരിപ്പിച്ചിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക