Image

ദേശീയഗാനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മോദിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്

Published on 22 December, 2015
ദേശീയഗാനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മോദിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്
ന്യൂഡല്‍ഹി: ദേശീയ ഗാനമായ ജനഗണമനയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്കു കത്തെഴുതി. ദേശീയ ഗാനമായ ജനഗണമനയുടെ ഈണം നിലനിര്‍ത്തുന്നതിനൊപ്പം ദേശീയഗാനത്തിലെ വരികളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തണമെന്നാണു സ്വാമി ഉയര്‍ത്തുന്ന മുഖ്യ ആവശ്യം. 

ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഔദ്യോഗിക ഗാനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വരുത്തിയതിനു സമാനമായ മാറ്റങ്ങള്‍ ദേശീയ ഗാനത്തിലും വരുത്താന്‍ മോദി പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെണു സ്വാമി കത്തില്‍ ആവശ്യപ്പെടുന്നു. ദേശീയ ഗാനത്തില്‍ ബ്രിട്ടീഷ് രാജാവിനെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഒഴിവാക്കി പകരം സംസ്‌കൃത വാക്കുകള്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു നേതാജി ആവശ്യപ്പെട്ടത്. 1912ല്‍ കോണ്‍ഗ്രസിന്റെ കോല്‍ക്കത്ത സമ്മളനത്തില്‍ ബ്രിട്ടീഷ് രാജാവിനെ സ്വാഗതം ചെയ്യുന്നതിനായാണു ദേശീയഗാനം ആദ്യമായി ആലപിച്ചതെന്നും സ്വാമി ആരോപിക്കുന്നു. 

ദേശീയഗാനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസമാണു സ്വാമി മോദിക്കു കത്തു നല്‍കിയത്.

Join WhatsApp News
Darrdra Narayanganj swamy 2015-12-23 05:44:04

Will that eradicate our poverty, clean Ganges, bring employment, investments, Buddhu swamy ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക