Image

ഹോപ് ക്രിസ്മസ്-2015

ജീമോന്‍ റാന്നി Published on 22 December, 2015
ഹോപ് ക്രിസ്മസ്-2015
വിഭന്ന ശേഷിയുള്ളവര്‍(Differently abled) ക്കു വേണ്ടി ആരംഭിച്ച സംഘടനയായ HOPE(Heaven's Own Precious Eyes)ന്റെ ആഭിമുഖ്യത്തില്‍ HOPE ക്രിസ്മസ്സ് 2015 നടത്തുന്നു. 2015 Dec.26 ശനിയാഴ്ച 5.30pmന് സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ച്(12803 Sugar Ridge Blvd, Stafford, TX-77477) ല്‍ വച്ച് HOPE ലെ വിഭിന്നശേഷിയുള്ളവരോടൊപ്പം Greater Houston Area യിലെ പ്രശസ്തമായ വിവിധ ഗായകസംഘങ്ങള്‍ പങ്കെടുത്ത് ക്രിസ്മസ്സ് ഗാനങ്ങള്‍ ആലപിക്കുന്നു.

Autism, Cerebral Palsy, Down Syndrome തുടങ്ങിയ മാനസിക വെല്ലുവിളി ശൃംഖലാവസ്ഥകള്‍ ഉള്ളവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കുവാനായിട്ടാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് HOPE എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. ഇന്ത്യന്‍ സമൂഹത്തില്‍ പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടിരുന്ന ഒരു വിഭാഗമാണ് മാനസിക വളര്‍ച്ചാ വൈകല്യങ്ങള്‍ ഉള്ളവര്‍. ഈ വിഭാഗത്തിലുള്ളവരെയും അവരുടെ കുടുംബങ്ങളെയും ഏകോപിപ്പിച്ചു അവരെ സഹായിക്കുവാനും അവര്‍ക്ക് പുനരധിവാസ പരിശീലന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും ലക്ഷ്യമിട്ടാണ് HOPE പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സംസ്‌ക്കാര സമൂഹത്തിന്റെ സത്വരശ്രദ്ധയും പിന്തുണയും ഈ പ്രസ്ഥാനത്തിന് ലഭിക്കേണ്ടിയിരിക്കുന്നു. ക്രിസ്മസ്സ് കാലം ഈ പ്രസ്ഥാനത്തെ അടുത്തറിയാനും സഹകരിക്കുവാനുമുള്ള ഒരു നല്ല അവസരമാണ്. പരമ്പരാഗതമായ ആഘോഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ക്രിസ്തുമസ്സിന്റെ അത്യുന്നതനായ ദൈവം പാപികളായ മനുഷ്യരെ തേടി താണലോകത്തില്‍ മനുഷ്യനായ വന്നു' എന്ന സന്ദേശത്തോടു നീതി പുലര്‍ത്താനും താദാത്മ്യഭാവം പ്രകടിപ്പിക്കുവാനുള്ള ഒരു സന്ദര്‍ഭം! നിത്യപ്രകാശം ലോകത്തില്‍ വന്നു. എന്നിട്ടും ചില ജീവിതങ്ങള്‍ ഇരുളില്‍! അവിടെയൊക്കെ ഒരു ചെറിയ കൈത്തിരി കത്തിക്കുവാനുള്ള ചില എളിയശ്രമങ്ങള്‍! അതില്‍ കൈകോര്‍ക്കുവാനുള്ള ആഹ്വാനം അതിനായിട്ടാണ് HOPE ക്രിസ്മസ്- 2015 Dec.26 ശനിയാഴ്ച 5.30 PM ന് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചിലേക്ക് ക്ഷണിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  Abraham Samuel(Co-ordinator) 281-248-6528
Jose K. George(Treasurer)- 281-704-3538
MonachenThomas(secretary)-832-766-4249

ഹോപ് ക്രിസ്മസ്-2015
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക