Image

മൈസൂരില്‍ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നു

Published on 20 January, 2012
മൈസൂരില്‍ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നു
മൈസൂര്‍: മൈസൂരിലെ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നു. അനധികൃത ആരധനാലയങ്ങള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ്‌ ക്ഷേത്രങ്ങളും മറ്റ്‌ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും പൊളിച്ചുനീക്കുന്നത്‌.

പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കിയ 145 കേന്ദ്രങ്ങളില്‍ നൂറോളം മൂന്നുദിവസം കൊണ്ട്‌ പൊളിച്ചുനീക്കി. 35 എണ്ണം നേരത്തേ സ്വമേധയാ പൊളിച്ചുമാറ്റിയിരുന്നു. മൈസൂര്‍ സിറ്റി കോര്‍പറേഷന്‍െറ ആഭിമുഖ്യത്തില്‍ 1000 പൊലീസുകാരുടെ സംരക്ഷണത്തില്‍ ഒമ്പത്‌ അസി. കമീഷണര്‍മാരുടെ നേതൃത്വത്തില്‍ വന്‍ സന്നാഹത്തോടെയാണ്‌ കോടതിവിധി നടപ്പാക്കുന്നത്‌. ഇതിനെതിരേ പ്രദേശവാസികള്‍ പ്രതിക്ഷേധവുമായി രംഗത്തുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക