Image

സഹജീവികളെ സഹായിക്കുന്നതിലും വര്‍ഗീയ മതഭീകരത കാണുന്നവര്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 21 December, 2015
സഹജീവികളെ സഹായിക്കുന്നതിലും വര്‍ഗീയ മതഭീകരത കാണുന്നവര്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
വര്‍ഗീയത കേരളത്തിന്റെ മണ്ണിലും വിത്തു വിതയ്ക്കുകയാണ്. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശം അതാണോ സൂചിപ്പിക്കുന്നത്. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുന്ന സ്വഭാവക്കാരനാണെങ്കിലും നൗഷാദിനെതിരെ അദ്ദേഹം പറഞ്ഞത് അതിരു കവിഞ്ഞു എന്നു മാത്രമല്ല അതീവ ഗുരുതരമാവുകയും ചെയ്തു. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥയാണ് അദ്ദേഹത്തിനും അദ്ദേഹത്തെ കൂട്ടുപിടിച്ചു കൊണ്ട് നടക്കുന്ന ബിജെപി ക്കും സംഭവിച്ചിരിക്കുന്നത്. 
ഉത്തരേന്ത്യയിലും മറ്റും വര്‍ഗീയ കാര്‍ഡിട്ടുകൊണ്ട് അധികാരത്തിലേറിയ പോലെ കേരളത്തിലും വര്‍ഗീയ കാര്‍ഡിട്ട് അധികാരത്തിലേറാമെന്ന് നടേശന്‍ മോഹിച്ചതാവാം ഇത്തരത്തില്‍ വെറുക്കപ്പെട്ടതും വിലകുറഞ്ഞതുമായ ഒരു പരാമര്‍ശം നടത്താന്‍ കാരണം. വര്‍ഗീയത പറഞ്ഞാല്‍ തനിക്ക് കൂടുതല്‍ ജനപിന്തുണ നേടാമെന്നും അദ്ദേഹം കരുതി കാണും. എന്നാല്‍ അതില്‍ അദ്ദേഹം നൂറു ശതമാനം പരാജയപ്പെ ടുകാണണ്ടായത് എന്നതിനു സംശയമില്ല. അദ്ദേഹം നടത്തിയ വര്‍ഗീയത കുത്തിനിറച്ച പരാമര്‍ശം ജാതിമതഭേതമന്യേ ജനം എതിര്‍ത്തു എന്നതാണ് അതിനുദാഹരണം.

കേരളത്തില്‍ ഇതേവരെ ഇത്ര യും മോശമായ ഒരു വര്‍ഗീയ പരാമര്‍ശം ആരെങ്കിലും നടത്തി യിട്ടുണ്ടോ എന്നു സംശയമാണ്. അതും സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍. സ്വന്തം ജീവന്‍ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിനെ അംഗീകരിച്ചില്ലെങ്കിലും അടച്ചാക്ഷേപിക്കരുതായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ജീവന്റെ വില അറിയണമെങ്കില്‍ മനസിന്റെ ഉള്ളില്‍ സ്‌നേഹത്തിന്റെ കണിക ഉണ്ടാകണം. സഹജീവികളോട് അനുകമ്പയും ആദരവും ഉണ്ടാ കണം. അതുള്ളവര്‍ക്കു മാത്രമെ സഹജീവികളുടെ ജീവന്റെ വില എന്തെന്ന് മനസിലാക്കാന്‍ കഴിയൂ. അതു മനസിലാക്കാന്‍ കഴി യണമെങ്കില്‍ ജനത്തിലൊരുവ നായി ജനത്തോടൊപ്പം മനുഷ്യനായി ജീവിക്കണം. ജനങ്ങളില്‍ നിന്നകന്ന് ശീതീകരിച്ച മുറികളി ല്‍ മാത്രം ജീവിച്ചാല്‍ അതു സാധ്യമല്ല.

നൗഷാദ് എന്ന ചെറുപ്പക്കാര നില്‍ മനുഷ്യത്വം എന്ന നല്ല ഗുണമുണ്ടായിരുന്നു. അതുകൊ ണ്ടു തന്നെ അദ്ദേഹത്തിന് ഒരു നന്മ നിറഞ്ഞ മനസുണ്ടായിരു ന്നു. അതാണ് രണ്ടു വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചത്. ജാതിയുടെയും മതത്തിന്റെ യും മതിലുകള്‍ മനസില്‍ തീ ര്‍ത്തിരുന്നെങ്കില്‍ അദ്ദേഹത്തിന് ഒരിക്കലും ഇത്തരം മനുഷ്യത്വപരവും ത്യാഗപൂര്‍വ്വവുമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഒരു അവാര്‍ഡോ, അധികാര കസേരയോ നോക്കാതെ ആയിരുന്നു നൗഷാദ് ആ മഹത്തായ പ്രവര്‍ത്തി ചെയ്തത്. മനുഷ്യത്വം എന്ന മഹത്തായ വാക്കിന്റെ അര്‍ത്ഥം മാത്രമേ ആ ചെറുപ്പക്കാരനില്‍ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ. ആ സത്യം എന്തേ നടേശന്‍ മുതലാളി മറന്നൂ എന്നതാണ് ജനങ്ങളുടെ സംശയം.

ആരെയും എന്തും ഏതു സ മയത്തും പറയാമെന്നുള്ള ധാര്‍ഷ്ഠ്യ മനോഭാവം ഉണ്ടെങ്കില്‍ കൂടി ഈ അവസരത്തില്‍ പറഞ്ഞത് അങ്ങേയറ്റം അപലപനീയം തന്നെ. ഇതില്‍കൂടി സ്വയം അപഹാസ്യനാകുക മാത്രമല്ല അദ്ദേഹം നേതൃത്വം നല്‍കുന്ന സ മുദായത്തേക്കൂടി അപമാനിച്ചു എന്നാണ് ജനസംസാരം. അദ്ദേഹം ഒരു സമുദായ സംഘടനയുടെ ചുക്കാന്‍ പിടിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തിനു നേരേ ചൂണ്ടുന്ന ഓരോ വിരലും ആ സമുദായത്തിനു നേരേയുമാകും. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനന്മ ല ക്ഷ്യമിട്ട് പ്രവര്‍ത്തിച്ച മഹാനായ ഒരു വ്യക്തിയില്‍ കൂടി തുടക്ക മിട്ട സംഘടനയുടെ ഈ കാല ഘട്ടത്തിലെ അതിന്റെ അമരക്കാ രന്‍ ജാതിയെയും മതത്തെയും വേറിട്ടുകണ്ട് മനുഷ്യരില്‍ അതി നു അതില്‍വരമ്പിടാന്‍ ശ്രമി ക്കുന്ന കാഴ്ച അതിദയനീയം തന്നെ.അതിനു യാതൊരു ന്യായീ കരണമില്ലാത്തതുമാണ്. 

ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് ജാതിയുടേയും മതത്തിന്റേയും വര്‍ണ്ണത്തിന്റേയും വര്‍ഗത്തിന്റേയും അടിസ്ഥാനം നോക്കിയിരുന്നെങ്കില്‍ പൊ ലിഞ്ഞുപോയ രണ്ടു ജീവനു കളെ രക്ഷിക്കാന്‍ നൗഷാദ് ശ്ര മിക്കുകയില്ലായിരുന്നു. 

ഒരാശുപത്രിയില്‍ ഒരു രോഗി എത്തിയാല്‍ ആ രോഗിയുടെ ജാ തിയും മതവും നോക്കിയല്ല ഡോക്ടര്‍ ചികിത്സിക്കുന്നത്. ജാതിയും മതവും നോക്കിയല്ല നഴ് സുമാരുടെ ശുശ്രൂഷയും. അതിനൊക്കെ അപ്പുറമായി മനുഷ്യനെന്ന പരിഗണന നല്‍കി യാണ് ചികിത്സിക്കുന്നത്. ആ വ്യക്തിയുടെ ജീവരക്ഷ എന്നതു മാത്രമാണ് ആ ഡോക്ടറും നഴ്‌സുമാരും ചിന്തിക്കുന്നത്.

ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്‍വചിക്കാനാവാത്ത അവസ്ഥയാണ് മരണവെപ്രാളമെന്നത്. മരണത്തിനും ജീവനു മിടയ്ക്കുള്ള ഒരു പ്രത്യേക അവസ്ഥ. മരണത്തില്‍ നിന്ന് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ഒരു വെമ്പലാണ് അപ്പോള്‍ ഒരു വ്യക്തിയിലുണ്ടാകുന്നത്. അതിനായി ഒരു കച്ചിതുരുമ്പിനേപ്പോലും അപ്പോള്‍ ആ ശ്രയിക്കും. ആരെങ്കിലും ഒരു കൈസഹായവുമായി എത്തിയാല്‍ ആ വ്യക്തിയെ ദൈവതു ല്ല്യമായിട്ടാണ് അപ്പോള്‍ അവര്‍ കരുതുക. ഒരു ദൈവദൂതനേപ്പോലെ ഇവിടെ നൗഷാദിനേ യും അവര്‍ കരുതിയിരിക്കാം. അവിടെ നൗഷാദ് ജാതിയോ മതമോ ഒന്നും ചിന്തിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം. എങ്ങനെയും അപകടത്തില്‍ പെട്ടവരെ രക്ഷപെടുത്തുക എന്നതായിരുന്നു നൗഷാദിന്റെ മനസില്‍ അപ്പോള്‍ ഉണ്ടായിരുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതെന്താ വെള്ളാപ്പള്ളി നടേശന്‍ എന്ന സമുദായ നേ താവ് മറന്നുപോയത്. 

കേരളത്തില്‍ എത്രയോ ദുരന്തങ്ങള്‍ ഇതിനുമുമ്പു നടന്നിട്ടുണ്ട്. ഇത്രയോ പേര്‍ ദുരന്ത ങ്ങള്‍ക്കിരയായവരെ രക്ഷിച്ചിട്ടുണ്ട്. അവരിലാരെങ്കിലും തങ്ങ ളുടെ മതത്തില്‍ പെട്ടവരെ മാ ത്രമേ രക്ഷിച്ചിട്ടള്ളോ? രക്ഷിക്കുന്നവരെ ആദരിക്കുമ്പോള്‍ ഇന്ന മതത്തില്‍ പെട്ട ആളായതുകൊണ്ടാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല എന്നതാണ് അതിനുത്തരം. ജീവകാരുണ്യ പ്രവര്‍ത്തന ത്തെപ്പോലും വര്‍ഗീയവല്‍ക്കരി ക്കുന്നത് ഇന്ന് ഇന്‍ഡ്യയില്‍ പലയിടത്തും ഉണ്ടാകുന്നു എന്നതിന്റെ തെളിവായി ഇതിനെ കാ ണാം. മദര്‍ തെരേസ ചെയ്തി രുന്ന പുണ്യ പ്രവര്‍ത്തികള്‍ മത പരിവര്‍ത്തനം നടത്താന്‍ വേണ്ടി യായിരുന്നു എന്ന് ശശികല ഒരിക്കല്‍ പറഞ്ഞതായി വായിക്കു കയുണ്ടായി. മദര്‍ തെരേസ മത പരിവര്‍ത്തനം നടത്തിയതായി എന്തെങ്കിലും തെളിവുണ്ടോ എ ന്ന ചോദ്യത്തിനുത്തരമില്ല. അതിനു വ്യക്തമായ തെളിവു നിരത്താന്‍ അവര്‍ക്കായില്ല. ആരും ആശ്രയമില്ലാത്ത അശരണരും രോഗികളുമായവര്‍ക്കുവേണ്ടി ജീവിച്ച മഹത് വ്യക്തിയേപ്പോലും മതത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ തളച്ചിടാന്‍ ശ്രമിച്ചതിന്റെ ഉദ്ദേ ശലക്ഷ്യമെന്തെന്നതാണ് ഒരു ചോദ്യം. 

അധികാരത്തിനോ ആളാകാന്‍ വേണ്ടിയോ നടത്തുന്ന ഇത്ത രം പ്രസ്താവനകള്‍ ആര്‍ക്കും ഗുണം ചെയ്യുക ഇല്ലായെന്ന് മാത്രമല്ല അതു ചെയ്യുന്നവരെ തന്നെ അപഹാസ്യരാക്കും എന്നാണ് ജനാഭിപ്രായം. അധി കാരത്തിനും ആളാകാന്‍ വേണ്ടി യും മഹത് വ്യക്തികളേപ്പോലും അടച്ചാക്ഷേപിക്കുകയും അടിച്ചിരുത്തുകയും ചെയ്യുന്ന ഇത്ത രം പ്രസ്താവനകള്‍ ജനത്തെ തമ്മിലടിപ്പിക്കാന്‍ വേണ്ടി നടത്തുമ്പോള്‍ അത് രാജ്യത്ത് വര്‍ഗീയതയുടെ മതിലുകള്‍ തീര്‍ക്കുമെന്നത് യാതൊരു സംശയവുമില്ലാ ത്ത കാര്യമാണ്. അത് കൊണ്ടെത്തിക്കുന്നത് ചോരയുടെ മണമുള്ള മണ്ണിലേക്കായിരിക്കും. ഇന്‍ഡ്യയില്‍ അതിനുദാഹരണങ്ങള്‍ ധാരാളമുണ്ട്. വര്‍ഗീയ വി ഷവിത്ത് ജനങ്ങളുടെ മനസിലേക്ക് കുത്തി നിറയ്ക്കുമ്പോള്‍ അതാണു നാം കാണന്നത്. 

വര്‍ഗീയതയുടെ വിഷവിത്ത് ജീവകാരുണ്യത്തില്‍പോലും ക ലര്‍ത്തുന്നത് ആര്‍ക്കും ഭൂഷണ മല്ലെന്നു തന്നെ പറയാം. സഹായഹസ്തവും, സഹജീവിക ളോട് അലിവുള്ള ഹൃദയവു മായി നില്‍ക്കുന്നവരെപ്പോലും മനസു മടുപ്പിക്കും. അങ്ങനെ ഒ രവസ്ഥ വന്നാല്‍ ആരും സഹായിക്കാനില്ലാതെ മാറി നില്‍ക്കും. ഒരു കാലത്ത് കേരളത്തിലെ റോ ഡുകളില്‍ അപകടങ്ങളോ മറ്റോ ഉണ്ടായാല്‍ അവിടെ അടുത്തുള്ളവര്‍ ഓടിക്കൂടി സഹായിക്കുമായിരുന്നു. അപകടത്തില്‍ പെട്ടവരെ ആശുപത്രികളില്‍ എത്തിച്ച് അവരുടെ ജീവന്‍ രക്ഷി ക്കുമായിരുന്നു. പിന്നെപ്പിന്നെ അതു കുറഞ്ഞുവന്നു. അപക ടമുണ്ടായാല്‍ ആരും സഹായിക്കാതെ പൊലീസിന്റെ വരവും കാത്ത് നില്‍ക്കുന്നവരായി നാട്ടുകാര്‍. അതിനു കാരണം പൊലീസിന്റെ ചില നടപടി ക്രമങ്ങളും, സ്വകാര്യ ആശുപത്രികളുടെ കര്‍ക്കശമായ നിലപാടുകളുമായിരുന്നു. അപകടത്തില്‍ സഹായി ക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങി അവരുടെ സമയം മുഴുവന്‍ തെളിവെടുപ്പിനും മറ്റുമായി കളയേണ്ട അവസ്ഥ തന്നെയായിരുന്നു. ആരെങ്കിലും മരണപ്പെട്ടാല്‍ പറയേണ്ട കാര്യവുമില്ല. മറ്റൊന്ന്, അപകടത്തില്‍ പെട്ടവരെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കാറില്ല എന്നതായിരുന്നു. അതിനാല്‍ ദൂരെ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കൊണ്ടുപോകേണ്ട ഗതികേടുണ്ടാകുകയും വാഹന വാടകയും സര്‍ക്കാര്‍ ആശുപത്രികളായതിനാല്‍ എല്ലാ മരുന്നുകളും പുറത്തുനിന്നു വാങ്ങേണ്ട അവസ്ഥയുമായിരുന്നു ഉണ്ടായിരുന്നത്. അതിനു കയ്യി ല്‍നിന്ന് ചിലവായ തുക വാങ്ങാന്‍ പൊലീസ് സ്റ്റേഷനുകള്‍ കയ റി ഇറങ്ങി കിട്ടേണ്ടതിനേക്കാള്‍ തുക ചിലവാക്കുകയും സമയം കളയേണ്ടി വരികയും ഒക്കെ ചെയ്യേണ്ടി വരുന്ന അവസ്ഥകള്‍ ഒഴിവാക്കാനാണ് ജനം കാഴ്ചക്കാ രായി മാറി നില്‍പു തുടങ്ങിയത്. കാഴ്ചക്കാരാകുമ്പോള്‍ പൊല്ലാപ്പൊന്നുമില്ലല്ലോ. ആ മനോഭാവ മാണ് ഭൂരിഭാഗം ജനങ്ങളുടേതും. 

വിഎം സുധീരന്‍ ആരോഗ്യ മന്ത്രിയായി ആന്റണി മന്ത്രിസ ഭയില്‍ ഇരുന്നപ്പോള്‍ അതിനു വലിയൊരു മാറ്റമുണ്ടായി എന്നു പറയാം. അപകടത്തില്‍പെടുന്നവരെ ഏറ്റവും അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കി. സഹയിക്കു ന്നവരെ പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറക്കി കഷ്ടപ്പെടുത്താന്‍ പാടില്ലെന്ന് പൊലീസി നും താക്കീതു നല്‍കി. ചലവാ കുന്ന പണം ഉടനടി തിരികെ ന ല്‍കുന്നതിനും നിര്‍ദ്ദേശം നല്‍ കിയത് മൂലം വലിയ മാറ്റങ്ങ ളുണ്ടായി. 

അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കുക എന്നത് ഒരു വ്യക്തിയുടെ മഹാമനസ്കത കൊണ്ടാണ്. അങ്ങനെ ഉള്ളവ രെ അംഗീകരിക്കുക എന്നത് നല്ല മനസുള്ളവര്‍ക്കേ കഴിയൂ. അതുണ്ടാകണമെങ്കില്‍ മനുഷ്യത്വം ഉണ്ടാകണം. അതു മനസിലാക്കി സഹായിക്കുന്നവരുടെ ക യ്യൊടിച്ച് അവരെ അകറ്റാതെ ഇ രുന്നാല്‍ അതും ഒരു നന്മയായി ജനം കാണും. അത്ര തന്നെ !

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
സഹജീവികളെ സഹായിക്കുന്നതിലും വര്‍ഗീയ മതഭീകരത കാണുന്നവര്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
വിദ്യാധരൻ 2015-12-22 08:48:35
കേരളം ഇന്നും പ്രാകൃത യുഗത്തിലാണ്.  ജനങ്ങളെ കൊള്ളയടിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരും മന്ത്രിമാരും അവരുടെ സന്താന പരമ്പരകളും ആ നാടിനെ അനാഗരികമായ ഒരു കാലഘട്ടത്തിലേക്ക് വലിച്ചിഴക്കുകയാണ്.  ജാതിയുടെയും വർഗ്ഗീയാതയുടെയും പേരിൽ ജനങ്ങളെ വിഭചിച്ചു സ്വന്തം പള്ള വീർപ്പിക്കുന്ന 'കൊള്ള പ്പള്ളിയും മാണിയും,  അവരുടെ സന്തതി പരമ്പരകളിൽ നിന്നും ആ നാടിനു മോചനം ഉണ്ടെന്നു തോന്നുന്നില്ല.   പുതു തലമുറക്ക്‌  കേരളത്തോട് വലിയ താതപര്യം ഉണ്ടെന്നു തോന്നുന്നില്ല. അവർ വിദേശങ്ങളിൽ അവസരം തേടി പോകുന്നു. അവരെ അവിടെ പിടിച്ചു നിറുത്തി ആ നാടിന്റെ അഭിവൃദ്ധിയുടെ ഭാഗമാക്കുന്നതിൽ ഇപ്പോഴത്തെ രാഷ്ട്രീയ കൊള്ളക്കാർക്കു താത്പര്യം ഇല്ല. അങ്ങനെ ചെയ്താൽ മരിക്കുന്നത് വരെ അധികാരത്തിന്റെ കസേരയിൽ ഇരുന്നു  മോഷ്ടിച്ച് ജീവിക്കാൻ ഇവർക്ക് കഴിയില്ലല്ലോ?  ഇവനെക്കുറിച്ച് ഇവിടെ ഇരുന്ന് എഴുതിയിട്ട് എന്ത് ഫലം ? എഴുതുന്നവർക്ക് ആശ്വാസം. അത്രമാത്രം 
Mohan Parakovil 2015-12-22 10:30:56
എന്താണു വെള്ളാപ്പള്ളി പറഞ്ഞത് ? മുസ്ലീം
ആയത്കൊണ്ട് നൗഷാദിന്റെ കുടുംബത്തി നെ സര്ക്കാര് സഹായിച്ചു. അതിൽ വര്ഗീയത
കാണുന്നതല്ലേ വര്ഗീയത.  ശ്രീമാൻ ബ്ലെസ്സന്റെ എഴുത്തിലും വര്ഗീയത തുളുമ്പുന്നുണ്ട് . പറഞ്ഞത്
അവർണ്നനായതും പ്രശ്നമായി. വെള്ളാപ്പള്ളി ഈഴവനായത്കൊണ്ട് അദ്ദേഹം പറയുന്നതിന്
ഈഴവർ ഉത്തരവാദികളാണോ എന്ന് അവരോട്
ചോദിക്കണം. അമേരിക്കയിലെ സൌഭാഗ്യങ്ങൾ
നുകർന്ന് അവിടെയിരിന്നു എന്തൊക്കെ എഴുതി
വിടാം . ശ്രീ ബ്ലെസ്സന്റെ ലേഖനങ്ങൾ നാട്ടിലെ പത്ര വാര്ത്ത പകര്ത്തുക മാത്രമാണു.  അല്ലാതെ
അതിനെ വിശകലനം ചെയ്ത് നിഷ്പ്പക്ഷമായ
ഒരു അഭിപ്രായം പറയുകയല്ല  . നിങ്ങൾ അമേരിക്കൻ
മലയാളികള്ക്ക് ഇഷ്ടം പോലെ ഫ്രീ സമയം
ഉണ്ടെന്ന മനസ്സിലാക്കുന്നു .

Mohan Parakovil 2015-12-22 10:42:20

This is VellappaLLis comment as reported by newspapers:

"Noushad’s family was extended financial aid as he was a Muslim. I wish to die the death of a Muslim or Christian in Kerala so that my family could get such assistance. Though members of a school handball team died the other day, no one cared for them as they were all Hindus,” he alleged."

ഈ പറഞ്ഞതിൽ ബ്ലെസ്സൻ എഴുതുന്ന വിഷം
ഒന്നുമില്ല .

keraleeyan 2015-12-22 11:44:03
വെള്ളാപ്പള്ളി പറഞ്ഞതിലും നിന്ദ്യമായി മോഹന്‍ പറക്കോവിലിന്റെ പ്രതികരണം. വര്‍ഗീയ തിമിരം ബാധിക്കാത്ത ആരും അങ്ങനെ പറയില്ല.മുസ്ലിമായതു കൊണ്ടാണോ നൗഷാദിനു സഹായം പ്രഖ്യാപിച്ചത്? അല്ല. പക്ഷെ സത്യം പറയാന്‍ വര്‍ഗീയ വാദികള്‍ ഇഷ്ടപ്പെടുന്നില്ല. എന്നു തൊട്ടാണു കേരളത്തില്‍ മതം നോക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയത്?
അമേരിക്കയില്‍ ജീവിക്കുന്ന മോഹന്‍ ഇങ്ങനെ പറഞ്ഞതില്‍ ലജ്ജ തൊന്നുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക